ഈ ലോകം യഥാർത്ഥത്തിൽ നിയന്ത്രിക്കുന്നതാരാണ്?.....

Share the Knowledge

അമേരിക്കൻ പ്രസിഡൻ്റിനെ പോലും അട്ടിമറിക്കുവാൻ ശ്രമിച്ച താരാണ്?……
ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി അമേരിക്കൻ പ്രസിഡൻ്റാണ് എന്നാണ് പൊതുവെയുള്ള ധാരണ.എന്നാൽ വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറച്ചിട്ടുള്ള അമേരിക്കൻ പ്രസിഡൻ്റിനെയും അട്ടിമറിക്കാൻ ശ്രമം നടത്താൻ തക്കവിധം ശക്തരായവരുണ്ടോ?
ഇല്ല എന്നു തീർത്തു പറയുവാനാകില്ല .എന്നാൽ തെളിവുകൾ അവശേഷിപ്പിക്കാത്തതിനാൽ ഉണ്ട് എന്ന് തെളിയിക്കുവാനുമാകില്ല.

The BUSINESS PLOT
1933ൽ അമേരിക്കൻ പ്രസിഡൻ്റ് ഫ്രാങ്ക്ളിൻ റൂസ് വെൽറ്റിനെ( Franklin D. Roosevelt) അട്ടിമറിച്ച്‌ ഫാസിസ്റ്റ് ഭരണം കൊണ്ട് വരുവാൻ ,വിരമിച്ച Marine Corps മേജർ ജനറൽ Smedley Butler നെ പ്രമുഖ ബിസിനസ്സുകാർ സമീപിച്ചു എന്ന് Butler തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഇതേപ്പറ്റി അന്വേഷിച്ച McCormack-Dickstein Committee തെളിവുകളുടെ അഭാവത്തിൽ ആരെയും ശിക്ഷിച്ചില്ല. ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ബോണസ് ഉടൻ നടപ്പിലാക്കണമെന്ന ആവശ്യമുന്നയിക്കുന്ന സൈനികരുടെ നേതാവായിരുന്ന തന്നെ
Gerald C. MacGuire ബിസിനസ് കാരുടെയും ,യഹൂദ പണക്കാരുടെയും പിൻബലത്തോടെ 5 ലക്ഷം ആളുകൾ വരുന്ന മാർച്ച് വാഷിങ്ടൺ D. C യിലേക്ക് നയിക്കുവാൻ സമീപിച്ചെന്നായിരുന്നു Butler വെളിപ്പെടുത്തിയത്.
New York times, time magazine തുടങ്ങിയ മാധ്യമങ്ങൾ പോലും
“gigantic hoax” എന്നു വിശേഷിപ്പിച്ച് എഴുതി തള്ളിയ ഈ സംഭവം(now known as” business plot”) കെട്ടുകഥയല്ലെന്നും അട്ടിമറിയെപ്പറ്റി ഗൂഢാലോചനയെങ്കിലും നടന്നിട്ടുണ്ടാകുമെന്നാണ് ഇപ്പോൾ ചരിത്രകാരൻമാരും
,വിദഗ്ദരും അനുമാനിക്കുന്നത് .
ഒന്നാം ലോക മഹായുദ്ധം , Great depression[ മഹാ സാമ്പത്തിക പ്രതിസന്ധി ] എന്നിവ നേരിട്ടു കഴിഞ്ഞ് , ക്ഷീണിത സാമ്പത്തിക അവസ്ഥയിൽ കുറെ പേരെങ്കിലും സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് എന്ന് മുദ്ര കുത്തിയ റുസ്വെൽറ്റ് തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്നും ,കറൻസിയുടെ Gold standard ഇല്ലാതാക്കുമെന്നും പറഞ്ഞത് മുതലാളിത്ത വ്യവസ്ഥിതിക്ക് എതിരാണെന്നും ,തങ്ങളുടെ കൊള്ളലാഭം തടയുന്നതിന്നെന്നും പ്രമുഖ വ്യാപാര -വ്യവസായികൾ കരുതിയിരുന്നു. ഫാസിസം ,കമ്യൂണിസം എന്നിവയിലൊന്നും പെടാതെ അമേരിക്കൻ ഐക്യനാടുകളെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റിയതിനാലാവണം മികച്ച അമേരിക്കൻ പ്രസിഡൻ്റുമാരുടെ ലിസ്റ്റിൽ റൂസ്‌വെൽറ്റ് ഒരു സ്ഥിര സാന്നിദ്ധ്യമാകുന്നത്. കുറഞ്ഞ പലിശ നിരക്കിൽ സാധാരണക്കാർക്കും പണലഭ്യത നടപ്പിലാക്കാനിരുന്ന ജോൺ. എഫ്. കെന്നഡി [ John. F.Kennedy]യുടെ സിൽവർ സ്റ്റാൻഡാർഡ് നിലപാട് (Executive Order 11110
) നടപ്പാക്കുനതിനു മുമ്പ് ദുരൂഹമായി കൊല്ലപ്പെട്ടതും കൂടി കൂട്ടി വായിച്ചാൽ മികച്ച ഭരണാധികാരികളേക്കാൾ ,തങ്ങ ളുടെ ഇഷ്ടത്തിനു വഴങ്ങുന്ന കഴിവില്ലാത്ത ഭരണാധികാരികൾ ഉണ്ടാകുവാനാണ് ഇത്തരം ഗൂഢശക്തികൾ എല്ലാക്കാലവും ,എല്ലാ രാജ്യങ്ങളിലും ആഗ്രഹിക്കുന്നതെന്ന് അനുമാനിക്കാവുന്നതാണ്.

WHO IS REALLY CONTROLLING THE WORLD AND GLOBAL ECONOMY?
പല പ്രമുഖ കമ്പനികളുടെയും വരുമാനം / ആസ്തി, ഭൂരിഭാഗം രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉദ്പാദനത്തേക്കാൾ വലുതാണ് .(for example only 27 countrie’s GDP is bigger than Walmart’s revenue ).
സൂറിച്ചിലെ Swiss Federal Institute of Technology ഭൂമുഖത്തെ 3.7 കോടി കമ്പനികളുടെയും ,
43,060
അന്തർദേശീയ കമ്പനികളുടെയും (transnational corporations) database , ഉടമസ്ഥ -നിക്ഷേപങ്ങൾ വിശകലനം ചെയ്തപ്പോൾ ചെറിയ സംഘം അതിസമ്പന്നർ ആഗോള സമ്പത്ത് (Global Economy)നിയന്ത്രിക്കുന്നതായി കണ്ടെത്തി. 737 കമ്പനികളാണ് 80 % സമ്പത്തും നിയന്ത്രിക്കുന്നത് . ഇതിൽ 147 കമ്പനികൾ പരസ്പരം നിക്ഷേപങ്ങൾ നടത്തി 40 % സമ്പത്ത് നിയന്ത്രിക്കുന്നു. (Each of these 147 own interlocking stakes of one another and together they control 40% of the wealth in the network.) ഈ 147 കമ്പനികൾ നിയന്ത്രിക്കുന്നത് McGraw-Hill, Northwestern Mutual, CME Group ,Barclay’s എന്നീ നാലു കമ്പനികളാണ് .
അമേരിക്കയിലെ മാധ്യമങ്ങളിൽ 90% Time Warner, Disney, Murdoch’s News Corporation, Bertelsmann of Germany and Viacom (CBS) എന്നീ കമ്പനികളാണ് നിയന്ത്രിക്കുന്നത്. ടിവി, പത്രം ,ഇൻ്റർനെറ്റ് എന്നിവയിലൂടെ ഏതു വാർത്ത എങ്ങനെ വരണമെന്നു നിശ്ചയിക്കുന്നത് ഈ 5 കമ്പനികളാണ് .
ലോകത്തിലെ 1%വരുന്ന സമ്പന്നരുടെ ( 73million out of the 7.3bn people in the world) സമ്പത്ത് ബാക്കി 99% പേരുടെയത്രയും സമ്പത്തിനോളം വരും.ലോകത്തിലെ അതിസമ്പന്നരായ 62പേരുടെ സമ്പത്ത് ലോകത്തിലെ താഴേത്തട്ടിൽ ഉള്ള 50 % ആളുകളുടെ മൊത്തം സമ്പത്തിനേക്കാൾ വലുതാണ് .(Oxfam charity report says 62 RICHEST PERSONS HAVE MORE MONEY THAN 50%OF THE POOREST PEOPLE IN THE WORLD).
2009ൽ Tom Tywker സംവിധാനം ചെയ്ത, Clive Owen പ്രധാന വേഷത്തിൽ അഭിനയിച്ച” The International” എന്ന സിനിമയിൽ നിക്ഷേപ ബാങ്കുകൾ നടത്തുന്ന ആയുധ വ്യാപാരം ,ആസൂത്രിത യുദ്ധങ്ങൾ ,കൊലപാതകങ്ങൾ എന്നിവയ്ക്ക് the Bank of Credit and Commerce ൻ്റെ വഴിവിട്ട ഇടപാടുകൾ Roberto Calvi യുടെSicilian Mafia മൂലമുള്ള മരണം , Georgi Markov ൻ്റെ കൊലപാതകം എന്നിവയുമായി സാമ്യം ഉണ്ടായിരുന്നു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ , weapons of mass destruction പോലെയുള്ള വ്യാജഭീതി പരത്തി യുദ്ധങ്ങൾ സൃഷ്ടിക്കേണ്ടത് ഇത്തരം ഗൂഢസംഘങ്ങളുടെ ആവശ്യകതയാണ്.

Writer’s corner:ആധുനിക സാമ്പത്തിക ശാസ്ത്രത്തിൻ്റെ പിതാവായറിയപ്പെടുന്ന Adam Smith ഒരു സാന്മാർഗിക തത്വചിന്തകനായിരുന്നു(Moral philosopher). മനുഷ്യ സ്വഭാവം ,സാൻമാർഗ്ഗികത തുടങ്ങിയവ പ്രതിപാദിക്കുന്ന അദ്ദേഹത്തിൻ്റെ “The Theory of Moral Sentiments “എന്ന പുസ്തകമാണ് സ്മിത്ത് തൻ്റെ മികച്ച രചനയായി(magnum opus) കരുതിയിരുന്നത്. എന്നാൽ
“An Inquiry into the Nature and Causes of the Wealth of Nations” എന്ന മുതലാളിത്തത്തിനിടത്തറയായ അദ്ദേഹത്തിൻ്റെ രചനയാണ് ലോകം കൂടുതൽ സ്വീകരിച്ചത് !!!

More details:
ആഗോള സമ്പദ്‌ വ്യവസ്ഥയിലെ ഏറ്റവും വലിയ തട്ടിപ്പും ,
Obama പ്രസിഡൻ്റാകുന്നതിനു മുൻപേ 5 വർഷത്തിനുള്ളിൽ 7 രാജ്യങ്ങളിൽ യുദ്ധമുണ്ടാക്കണമെന്നു നിശ്ചയിക്കപ്പെട്ടിരുന്നുവെന്നും വ്യക്തമാക്കുന്ന 13min43sec വീഡിയോ
https://youtu.be/HP7L8bw5QF4
(ഇതിൽ സിറിയ ഉൾപ്പെടെ 6 രാജ്യങ്ങൾ യുദ്ധം നേരിട്ടു കഴിഞ്ഞു .ഏഴാമത്തെ രാജ്യമോ? )

Source:
http://www.forbes.com/…/the-147-companies-that-control-eve…/
&

http://www.democraticunderground.com

By Dhanish Antony

Image

ഒരു അഭിപ്രായം പറയൂ