New Articles

Komodo Dragon [കൊമോഡോ ഡ്രാഗൺ]

പലർക്കും പരിചയമുണ്ടാകും ഈ ഭീമൻ പല്ലിയെ .. ലോകത്തിലെ ഇന്നുളളതിൽ വെച്ച് ഏറ്റവും വലിയ ഉരകജീവിയാണ് കൊമോഡോ ഡ്രാഗൺ . ശാസ്ത്രീയ നാമം :Varanus Komodoensis ഇന്തോനേഷ്യ , കൊമോഡോ തുടങ്ങിയ ദ്വീപുകളിലാണിവയെ ധാരാളമായി കണ്ടുവരുന്നത് . മൂന്ന് മീറ്ററോളം നീളം ഉണ്ടാകും . എൺപത് കിലോ വരെ ഭാരവും കാണും . വായിൽ 70 വരെ പല്ലുകൾ ഉണ്ട് . മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ ഓടാനും 5 മീറ്ററോളം ചാടാനും കഴിയും ഇവക്ക് . വൃത്തിഹീനമായ പരിസരം ഏറെ ഇഷ്ടപ്പെടുന്ന ഇവയുടെ ഇഷ്ട ഭക്ഷണം മറ്റു ജീവികളുടെ ചീഞ്ഞളിഞ്ഞ മാംസമാണ് . പഴകിയ ശവശരീരങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ഇവ മനുഷ്യരെ മറമാടിയ സ്ഥലത്തെത്തി കുഴിമാന്തി ശവം തിന്നുന്നതിന് കുപ്രസിദ്ധി നേടിയവരാണ് . അതിനാൽ തന്നെ കൊമോഡോ ഡ്രാഗൺ ഉളള ദ്വീപ് നിവാസികൾ ശവം മറമാടിയതിന് ശേഷം ഉറപ്പുളള പാറക്കല്ലുകൾ കൊണ്ടും മറ്റു പലതും ഉപയോഗിച്ചും കൊമോഡോ ഡ്രാഗണിൽ നിന്നും സംരക്ഷിക്കാറുണ്ട് . സ്വന്തം കൂട്ടത്തിലുളളവരെ പോലും ചിലപ്പോൾ ഇവ കൊന്നു തിന്നാറുണ്ട് .. പല്ലുകളും , നീളമുളള നഖങ്ങളും മാത്രമല്ല ഇവക്ക് ആയുധം ഉടലിനേക്കാൾ നീളമുളള ശക്തിയേറിയ വാലുമുണ്ട് ആക്രമിക്കാൻ വാലു കൊണ്ട് ഒരടി കിട്ടിയാൽ പിന്നെ മറ്റൊന്നും ആവശ്യമുണ്ടാകില്ല ..

ചീഞ്ഞളിഞ്ഞ മാംസങ്ങളും മറ്റും തിന്നുന്നത് കൊണ്ടും , വായിലെ പല്ലിന് നീളം കുറവായത് കൊണ്ട് ചവക്കുമ്പോൾ മോണ മുറിഞ്ഞ് എപ്പോഴും രക്തം വരുന്നത് കൊണ്ടും കൊമോഡോ ഡ്രാഗന്റെ രക്തം കലർന്ന ഉമിനീര് നിറഞ്ഞ വായ അപകടകാരികളായ ബാക്റ്റീരിയകളുടെ കലവറയാണ് . മണം പിടിക്കാനുളള അപാര കഴിവുണ്ട് ഇവക്ക് . കുഴികുത്തി മുതലകൾ ഇടുന്ന മുട്ടകൾ മോഷ്ടിക്കുന്ന പതിവുമുണ്ട് കൊമോഡോ ഡ്രാഗണ് . തിന്ന ഇരകളുടെ പല്ലുകളും ,എല്ലുകളും രോമങ്ങളും കുറേ കഴിഞ്ഞാൽ ഇവ വളരെ ദുർഗന്ധത്തോടെ ചർദ്ദിച്ച് കളയുകയും ചെയ്യും . പാമ്പുകളെപ്പോലെയുളള ഇരട്ട നാവാണ് ഇവക്ക് . ആള് വൃത്തിയില്ലാത്തവനാണെങ്കിലും ഇണയെ തിരഞ്ഞെടുക്കുന്നതിൽ വളരെയേറെ ശ്രദ്ധിക്കാറുണ്ടെന്നെതാണ് ഏറെ കൗതുകം . ഇണയെ തന്റെ നീളമുളള നാവ് നീട്ടി നീണ്ട പരിശോധന തന്നെ നടത്താറുണ്ട് ഇവ . ജീവിത കാലത്ത് ഒരേയൊരു ഇണയേ മാത്രമേ ഇവ സ്വീകരിക്കാറുളളൂ അതായിരിക്കാം ഇത്ര വലിയ പരിശോധനക്ക് കാരണം . ജൂൺ ജൂലൈ മാസങ്ങളിലാണിവ ഇണ ചേരുന്നത് . 2 മാസം കഴിഞ്ഞ് മുട്ടകളിടും . 8മാസമെടുക്കും മുട്ട വിരിയാൻ .. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ മറ്റു കൊമോഡോ ഡ്രാഗണുകൾ തിന്നുകയും ചെയ്യും . 50 വർഷത്തോളം ആയുസ്സുണ്ടിവക്ക് . വംശനാശ ഭീഷണി നേരിടുന്നവയാണ് . നമ്മുടെ സ്വന്തം ഉടുമ്പിന്റെ വകയിൽ ചേട്ടനായിട്ട് വരും ഈ ഉരഗ ഭീമൻ

by: Rishad Richu  ജീവലോകം

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers