Irom shirmila

Share the Knowledge

ഇറോം ശർമിള: ഏഴു സഹോദരികളുടെ  ശബ്ദം

                    Irom Chanu Sharmila പൗരാവകാശ, മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന മണിപ്പൂരിലെ 44 വയസുള്ള കവയത്രിയാണ്. 2000 നവംബർ 2 മുതൽ അവർ നടത്തിവരുന്ന നിരാഹാര സമരം 500 ആഴ്ചകൾ പിന്നിട്ട് ലോകത്തിലെ ഏറ്റവും നീണ്ട നിരാഹാര സമരമായി മാറിക്കഴിഞ്ഞു. 

                 2000 നവംബർ 2 ന് മണിപ്പൂർ തലസ്ഥാനമായ ഇംഫാലിനടുത്ത്Malom പ്രദേശത്ത്  ബസ് കാത്ത് നിന്ന

10 സാധാരണക്കാർ  ഇന്ത്യൻ പാരമിലിട്ടറിയിലെAssam Rifles സൈനികർ ഉതിർത്ത വെടിയേറ്റ് മരിച്ച സംഭവം അന്ന് 28 വയസായിരുന്ന ഇറോം ശർമിളയെ വളരെയധികം സ്വാധീനിച്ചു. 18 വയസായ ധീരതയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ച കുട്ടി മുതൽ 62 വയസുള്ള സ്ത്രീ വരെ മരിച്ചവരിൽ ഉൾപ്പെട്ടിരുന്നു.

 Armed Forces (Special Powers) Act, 1958 എന്ന പേരിൽ അറിയപ്പെടുന്ന AFSPAനിയമം ഇന്ത്യയുടെ ഏഴ് സഹോദരി സംസ്ഥാനങ്ങൾ എന്നറിയപ്പെടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ [North east States ] സംശയിക്കുന്നവരെ വാറണ്ട്  ഇല്ലാതെ വീട് ,വസ്തുക്കൾ പരിശോധിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും അനുവദിക്കുന്നു [സമാനമായ നിയമം ജമ്മു – കാഷ്മീരിലുമുണ്ട് ]. ആ സംഭവത്തിനു ശേഷം  AFSPA പിൻവലിക്കമെന്നാവശ്യപ്പെട്ട് ശർമിള നിരാഹരമനുഷ്ടിക്കുകയാണ്.

തൻ്റെ ആവശ്യം അംഗീകരിക്കുന്നതു വരെ ആഹാരം കഴിക്കുകയോ ,മുടി ചീകുകയോ, കണ്ണാടി നോക്കുകയോ ചെയ്യില്ലെന്ന ദൃഢനിശ്ചയത്തിലാണ് ശർമിള.

                   ആത്മഹത്യാ ശ്രമത്തിന് ശർമിളയെ അറസ്റ്റ് ചെയ്യുകയും നിർബന്ധിതമായി മൂക്കിലൂടെ ഭക്ഷണം [ nasogastric intubation ]നൽകുകയുമാണ് പതിവ്. ഓരോ വർഷവും വിട്ടയച്ച ശേഷം ഉടനെ തന്നെ വീണ്ടും ശർമിള അറസ്റ്റ് ചെയ്യപ്പെടുന്നു.

2006 ൽ ഡൽഹിയിലെ രാജ്ഘട്ടിൽ മഹാത്മ ഗാന്ധിക്ക് ആരാജ്ഞലി അർപിച്ച ശേഷം അവർ നടത്തിയ പ്രതിഷേധ പ്രകടനത്തിന് അനുകൂലമായി 30 വനിതകൾ നഗ്നരായി ആസാം റൈഫിൾസ് headquarters ൽ  “Indian Army rape us ” എന്ന ബാനർ ഉയർത്തിപ്പിടിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിനു പ്രതികരണമായി പ്രതിഷേധക്കാർ 3 മാസത്തേക്ക് ജയിലിലടയ്ക്കപ്പെട്ടു.

ഇന്ത്യൻ പ്രസിഡൻ്റ് ,പ്രധാനമന്ത്രി തുടങ്ങിയവർക്ക് ഇക്കാര്യത്തിൽ കത്തയച്ച ശർമിളയുടെ കാര്യം സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് Shirin Ebadi ( ഇറാനിയൻ വനിത ), United Nations Human Rights Council ൽ അവതരിപ്പിച്ചു.

                     ശർമിളയുടെ 39 -)0 പിറന്നാളോടുബന്ധിച്ച് മണിപ്പൂരിൽ നിന്നുള്ള 39 വനിതകൾക്ക് സൗജന്യ വിദ്യാഭ്യാസം പൂനെ യൂണിവേഴ്സിറ്റി പ്രഖ്യാപിച്ചു.

          2007 ലെ Gwangju Prize for Human Rights ,Mayillama Award (2009) 

 2010 ലെ Asian Human Rights Commissionൻ്റെ Life time achievement awardഎന്നിവ ഇറോം ശർമിളക്ക് ലഭിച്ചിട്ടുണ്ട് .

 2013 ൽ Amnesty International ശർമിളയെ “Prisoner of conscience ” ആയി പ്രഖ്യാപിച്ചു.

                    AFSPA പിൻവലിച്ച ശേഷം മാത്രമേ തൻ്റെ വീട്ടിൽ തിരികെ കയറൂ എന്ന പ്രതിജ്ഞയിലുറച്ചു നിൽക്കുന്ന ശർമിള AFSPA പിൻവലിക്കപെട്ട ശേഷം തൻ്റെ അമ്മയുടെ കൈയിൽ നിന്നും ചോറ് വാങ്ങി ഭക്ഷിക്കുന്ന ദിനവും കാത്തു കഴിയുന്നു.

Image

ഒരു അഭിപ്രായം പറയൂ