Modern slavery

Share the Knowledge

ഇന്ത്യ ആധുനിക അടിമത്വത്തിൻ്റെ തലസ്ഥാനമോ?

                        ഈശീർഷകം വായിച്ച പലരും  ഇപ്പോൾ നെറ്റി ചുളുച്ചിട്ടുണ്ടാകും.ഇന്ത്യയിലോ? അടിമത്വമോ? ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലോ? 

                         ലോകത്തിൽ നിലനിൽക്കുന്ന അടിമത്വത്തിൻ്റെ വിവിധ രൂപങ്ങൾ കണക്കിലെടുത്താൽ അടിമകളിൽ പകുതിയും ഇന്ത്യയിൽ നിന്നാണ്.

           എന്താണ് ആധുനിക അടിമത്വം?[Contemporary slavery/modern slavery ]

                   ബാലവേല(child labour) ,മനുഷ്യക്കടത്തിലൂടെയും(human trafficking ),അല്ലാതെയുമുള്ള ബന്ധന വേല(bonded labour), നിർബന്ധിത ലൈംഗിക വേല(sexual slavery / forced prostitution )തുടങ്ങി മനുഷ്യരുടെ സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടുള്ള  ജോലികൾ എല്ലാം ചേരുന്നതാണ് ആധുനിക അടിമത്വം.

                   വിവിധ കണക്കുകൾ അനുസരിച്ച് ലോകത്തുള്ള ആധുനിക അടിമകൾ 2 കോടിക്കും ,3.5 കോടിക്കും ഇടയിലാണ്.ഇന്ത്യൻ ജനതയുടെ ഒരു ശതമാനം  അടിമകളാണ്- 1. 4 കോടി ആളുകൾ – .ഇത് ലോകത്തിലുള്ള ആകെ അടിമകളുടെ പകുതിയോളം വരും .

                  പ്രതിവർഷം 35 ബില്യൺ അമേരിക്കൻ ഡോളർ[2.37 ലക്ഷം കോടി രൂപാ ] ഉൽപാദിപ്പിക്കുന്ന വൻ വ്യവസായമായതിനാലാകാം പല രാജ്യങ്ങളിലെയും സർക്കാരുകൾ ഇത് കണ്ടില്ല എന്ന് നടിക്കുന്നത് . 160 ൽ പരം രാജ്യങ്ങളിൽ നിലനിൽക്കുന്നുണ്ടെങ്കിലും 2013 ലെ കണക്ക് പ്രകാരം [ The Global Slavery Index 2013 ] 76 % അടിമകളും വെറും പത്ത് രാജ്യങ്ങളിൽ നിന്നാണ് .

                   ആധുനിക അടിമകളിൽ 26% കുട്ടികളാണെന്നതാണ് ദുഖകരമായ മറ്റൊരു വസ്തുത. തങ്ങളുടെ ഇഷ്ടപ്രകാരമല്ലാതെ ലൈംഗികവൃത്തിക്ക് നിർബന്ധിതരാകുന്ന സ്ത്രീകളും ,പെൺകുട്ടികളും ആധുനിക അടിമകളുടെ 22% വരും.             

                      UK ഗവൺമെൻ്റ് അവതരിപ്പിച്ച Modern Slavery Act 2015 പ്രകാരം വലിയ കമ്പനികൾ തങ്ങളുടെ  അസംസ്കൃത വസ്തു വിതരണ ശൃംഖലയിൽ[supply chain]

ൽ ആരും ഇത്തരത്തിൽ മനുഷ്യക്കടത്തിലൂടെയൊ, ബന്ധന വേലയിലൂടെയൊ ജോലി ചെയ്യുന്നില്ല എന്നുറപ്പാക്കേണ്ടിയിരിക്കുന്നു . 

ഈ കഴിഞ്ഞ ദിവസങ്ങളിൽ Nestle തങ്ങളുടെ തായ് ലൻ്റ് Supply chain ൽ forced Iabourers ഉണ്ടന്ന് സമ്മതിച്ചത് പാശ്ചാത്യ രാജ്യങ്ങളിൽ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

                  ഭൂമുഖത്ത് ഇന്ന് നിലവിലിരിക്കുന്ന പ്രമുഖ മതങ്ങളെല്ലാം  തന്നെ ഒരു കാലത്ത് അടിമത്വം പ്രോത്സാഹിപ്പിച്ചിരുന്നവയായിരുന്നുവെന്നും ,വിവിധ “വിശുദ്ധ ഗ്രന്ഥങ്ങളിൽ” ഇതിനെ അനുകൂലിച്ചുകൊണ്ടുള്ള പ്രസ്താവനകളും, അടിമകളെപ്പറ്റിയുള്ള പരാമർശങ്ങളുമുണ്ടായിരുന്നുവെന്ന് നമുക്കറിയാവുന്നതാണ്. എന്നാൽ ആധുനിക മനുഷ്യൻ്റെ ധർമബോധത്തിനു നിരക്കാത്തതിനാൽ മതങ്ങൾ ഇപ്പോൾ ഇതിൽ നിശബ്ദത പാലിക്കുകയാണെങ്കിലും 2003 ൽ സൗദിയിലെ ഒരു മത പുരോഹിതൻ നടത്തിയ പ്രസ്താവന ലോകം ഞെട്ടലോടെയാണ് കേട്ടത് .[In 2003 Shaykh Saleh Al-Fawzan, a member at that time of the Senior Council of Clerics, Saudi Arabia’s highest religious body, issued a fatwa stating “Slavery is a part of Islam. Slavery is part of jihad, and jihad will remain as long there is Islam,” and that anyone who says otherwise “is an infidel.”]

                          ഇസ്ലാം തീവ്ര വാദ ഗ്രൂപ്പുകളായ ബൊക്കൊ ഹാറവും ,ISIL ഉം[Boko Haram and the Islamic State of Iraq and the Levant] അടിമത്വം അനുകൂലിക്കുകയും, തങ്ങൾ പിടിച്ചെടുക്കുന്ന പ്രദേശത്തെ സ്ത്രീകളെയും ,പെൺകുട്ടികളെയും നിർബന്ധിത ലൈംഗികാ ടിമകളാക്കി ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു.യസീദി സ്ത്രീകളെ പരസ്യമായി വിലയ്ക്ക് വിൽക്കുന്ന വീഡിയോ കണ്ണീരോടെയാണ് ലോകജനത മാധ്യമങ്ങളിൽ നിന്ന് കണ്ടത്.

                   ആധുനിക യുഗമെന്ന് കൊട്ടിഘോഷിക്കമ്പോഴും, തങ്ങളുടെ സ്വാർത്ഥ ,സാമ്പത്തിക താൽപര്യങ്ങൾക്കായി മറ്റ് മനുഷ്യരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഈ സമ്പ്രദായം ഫലപ്രദമായി നിർത്തലാക്കുന്ന നിയമ സംവിധാനങ്ങൾ വരേണ്ട കാലം അതിക്രമിച്ച് കഴിഞ്ഞു. അതുണ്ടാകുന്നതു വരെയും ലോകരാജ്യങ്ങളുടെ മുൻപിലും ,വരും തലമുറകളുടെ ചോദ്യങ്ങൾക്കു മുൻപിലും നമുക്ക് തല കുനിച്ച് നിൽക്കേണ്ടതായി വരും .

 

 

 

Image

ഒരു അഭിപ്രായം പറയൂ