ശംഖുവരയൻ [common krait]

Share the Knowledge
12705581_248895472112648_5957741891783977050_n

നമ്മുടെ നാട്ടിൻ പുറങ്ങളിൽ സുലഭമായി കാണുന്ന ശംഖുവരയനെ നമുക്കൊന്ന് പരിചയപ്പെടാം Bungarus Caeruleus ആണ് ശാസ്ത്രീയ നാമം . .. ചില സ്ഥലങ്ങളിൽ വെളളിക്കെട്ടൻ , എട്ടടി മൂർഖൻ , വള കൊഴുപ്പൻ , മോതിരവളയൻ , കരിയോല എന്നീ പേരുകളിലാണിവ അറിയപ്പെടുന്നത് . ശംഖുവരയന്റെ പ്രത്യേകതകൾ നമുക്ക് ഒന്ന് പഠിക്കാം … ആള് നിസ്സാരക്കാരനല്ല ഉഗ്രവിഷമുളള ഇനമാണ് .. ലോക വിഷപട്ടികയിൽ മുമ്പിലുണ്ട് കക്ഷി . ഏറ്റവും ചെറിയ വിഷപ്പല്ലുളളത് ശംഖുവരയനാണ് . പൊതുവേ ശാന്ത സ്വഭാവക്കാരനാണ് എന്ന് കരുതി പ്രകോപിപ്പിച്ചാൽ വിവരം അറിയും .. ഭയപ്പെടുത്തിയാൽ തനിസ്വരൂപം പുറത്തെടുക്കും . ശൗര്യത്തോടെ ആക്രമിക്കും ഇവ . ഒന്നര മീറ്ററിലധികം നീളം വരും പ്രായപൂർത്തിയായവക്ക് . രാത്രിയാണ് ഇര തേടൽ പാമ്പുകൾ തന്നെയാണ് ഇഷ്ട ഭക്ഷണം .. അതും സ്വന്തം കൂട്ടത്തിലുളളവയെ വരെ ശാപ്പിടും .. എലി , ഓന്ത് , ചെറു പക്ഷികൾ എല്ലാം ശംഖുവരയന്റെ ഇരകൾ തന്നെയാണ് .. ശരീരം നീളമുണ്ടെങ്കിലും ഉടലിന് ചേരാത്ത ചെറിയ തലയാണിവക്ക്. ” [വെളളിവരയൻ wolf snake] ” എന്ന സാധു പാമ്പിനോട് നല്ല സാമ്യമുണ്ട് ശംഖുവരയന് .

12728871_137842113270026_4947316652954617607_n

Nathula Pass വെളളിക്കെട്ടൻ

. വെളളിവരയനാണെന്ന് തെറ്റിദ്ധരിച്ച് പലർക്കും നല്ല സൂപ്പർ കടികിട്ടാറുണ്ട് ശംഖു ചേട്ടന്റെ അടുത്ത് നിന്ന് .. പാമ്പുകളെ കുറിച്ച് നന്നായിട്ട് അറിയുന്ന ഒരാൾക്കേ വെളളിക്കെട്ടനേയും വെളളിവരയനേയും തമ്മിൽ തിരിച്ചറിയാൻ പറ്റു . വാലുകൾ തമ്മിൽ മാത്രമേ ഇവ ചെറിയ വ്യത്യാസമുളളൂ . ശംഖു വരയന്റെ വിഷം വളരെ മാരകമാണ് എത്രത്തോളമെന്ന് വെച്ചാൽ മൂർഖന്റെ അഞ്ചിരട്ടി കാഠിന്യമുണ്ട് ഇവക്ക് മാരക വിഷമുണ്ടെങ്കിലും കടിയേറ്റാൽ വേദന ഉണ്ടാകില്ല . വിഷപാമ്പുകളുടെ കൂട്ടത്തിലെ വേദന കുറഞ്ഞ കടിയേൽപ്പിക്കുന്നവനാണ് ശംഖുവരയൻ .. വളരെ ചെറിയ വിഷപല്ലായത് കൊണ്ട്‌ കടിച്ച സ്ഥലം മഷിയിട്ട് നോക്കിയാലും ചിലപ്പോൾ കാണാറില്ല . കടിയേറ്റ സ്ഥലത്ത് ഒരു തരം തണുപ്പും മരവിപ്പുമാണുണ്ടാകുക .. ശ്വാസതടസ്സം കലശ്ശലായി ഉണ്ടാകും . വയറ് ശക്തിയായ വേദനയുണ്ടാകും . പിന്നെ കടിച്ചത് വെളളിക്കെട്ടനാണെന്ന് എളുപ്പം മനസ്സിലാകും കാരണം വായിൽ നിന്ന് നുരയും പതയും വന്നാൽ .. ഫസ്റ്റ് എയിഡ് ആണ് ഏക പോംവഴി രോഗിയെ ഭയപ്പെടുത്താതിരിക്കുക എന്നതാണ് ആദ്യ ‘ ഫസ്റ്റ് എയിഡ് ‘.  ഏപ്രിൽ , മെയ് മാസങ്ങളിലാണ് ഇവ ഇണ ചേരുന്നത് . 20 മുട്ടകൾ വരെയിടും. മുട്ടകൾ വിരിയാൻ 60 ദിവസമാകും . ഇഷ്പ്പെട്ട സ്ഥലം കരിങ്കൽ പോടുകളാണ് എന്നാലും നമ്മുടെ വീടിന്റെ അടുക്കളയിൽ വരെ കൂളായി അശാൻ കടന്ന് വരാറുണ്ട് .

12717193_137843519936552_2931336108901360169_n

Nathula Pass വെളളിവരയൻ

വിറക്പുരയിൽ കടന്ന് കൂടി അവിടെയുളള തണുപ്പിൽ ചുരുണ്ട് കൂടുന്നത് ഇങ്ങേർക്ക് വല്ല്യ ഇഷ്ടാണ് . വിറക് എടുക്കുമ്പോൾ പലർക്കും കടിയേൽക്കാറുമുണ്ട് . ചിലപ്പോൾ കിണറ്റിലും ഇറങ്ങും ശംഖുവരയൻ . വെളളിവരയനാണെന്ന് കരുതി ഓടി ചെല്ലുന്നതിന് മുമ്പ് രണ്ട് വട്ടം ചിന്തിക്കുന്നത് ആയുസ്സ് കൂട്ടാൻ കാരണമാകും . രണ്ടിനേയും തിരിച്ചറിയുക ആദ്യം എന്നിട്ട് കൈകാര്യം ചെയ്യുക ..

by: Rishad Richu

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ