രാജവെമ്പാല [King Kobra]

Share the Knowledge
12744603_248609338807928_7585186028704344864_n

ഇനി നമുക്ക് പാമ്പുകളിലെ മഹാരാജാവായ ‘ രാജ രാജവെമ്പാല മഹാരാജാവിനെ ‘ പരിചയപ്പെടാം .. ഒരുപാട്‌ പ്രത്യേകതകളുളളയാളാണ് കിംഗ് കോബ്ര എന്ന് വിളിക്കുന്ന രാജവെമ്പാല .. ലോകത്തിലെ ഏറ്റവും നീളം കൂടിയ വിഷപാമ്പാണിത് ഏകദേശം 20 അടിയോളം വരെ നീളം വെക്കും . വിഷത്തിന്റെ കാര്യത്തിലും മുമ്പൻ തന്നെയാണ് രാജവെമ്പാല ലോക വിഷപട്ടികയിൽ നാലാം സ്ഥാനം ഉണ്ട് . ഇന്ത്യ , ശ്രീലങ്ക , തായ് വാൻ തുടങ്ങിയ രാജ്യങ്ങളിലാണിവ ധാരാളമായി കാണപ്പെടുന്നത് .. മഴക്കാടുകളിലാണ് കൂടുതലും ഉണ്ടാവുക . കൂട് കൂട്ടിമുട്ടയിടുന്ന ലോകത്തിലെ ഏക പാമ്പാണ് രാജവെമ്പാല . ശരീരത്തിന്റെ മുക്കാൽ ഭാഗവും ഉയർത്തിപ്പിടിക്കാൻ കഴിവുണ്ട് രാജാവിന് .. കോബ്ര എന്ന് കേൾക്കുമ്പോൾ മൂർഖന്റ കുടുംബമാണെന്ന് തെറ്റിദ്ധരിക്കേണ്ട .. മൂർഖനുമായി ഒരു ബന്ധവുമില്ല രാജവെമ്പാലക്ക് മൂർഖന്റെ അത്ര ഭംഗിയില്ലെങ്കിലും ചെറിയ രീതിയിലുളള പത്തിയുണ്ട് .. ഉയർന്ന് പൊങ്ങി കണ്ണിലേക്ക് തുറിച്ച് നോക്കി ഭയപ്പെടുത്താൻ മിടുക്കനാണ് രാജവെമ്പാല .. ഇരയുടെ ശരീരത്തിലേക്ക് ഏറ്റവും കൂടുതൽ വിഷം കുത്തിവെക്കുന്ന പാമ്പുകളിൽ രണ്ടാമനാണ് രാജ വെമ്പാല . പകൽ സമയങ്ങളിലാണ് ഇര തേടൽ . മറ്റ് ഇനത്തിൽ പെട്ട പാമ്പുകളാണ് രാജവെമ്പാലയുടെ ഭക്ഷണം . അതിൽ വിഷമുളളവയും ഇല്ലാത്തവയും പെടും എങ്കിലും ഇഷ്ടഭക്ഷണം നമ്മുടെ പാവത്തായ ചേര (rat snake)യാണ് ഗതികെട്ടാൽ പെരുമ്പാമ്പിനെ വരെ തിന്നും .. 8 മില്ലി ലിറ്റർ വിഷം വരെ ഇരയിൽ കുത്തിവെക്കുന്നു അരയിഞ്ച് വലിപ്പമുളള തന്റെ വിഷപല്ലു കൊണ്ട് .. ഒറ്റക്കടിക്ക് മനുഷ്യനെ കൊല്ലാൻ 20 മിനുട്ട് ധാരാളം ഒരാനയെ വരെ ഈസിയായി കൊല്ലാനുളള വിഷമുണ്ട് രാജവെമ്പാലക്ക് . വിഷം നമ്മുടെ നാഡീവ്യവസ്ഥയെ ബാധിക്കുന്നു . ശക്തമായ കടച്ചിലനുഭവപ്പെടും രാജവെമ്പാലയുടെ കടിക്ക് ..

കാഴ്ച്ചപതിയെ തകരാറിലാകാൻ തുടങ്ങുകയും തല കറങ്ങുകയും ഹൃദയത്തിലേക്കുളള ധമനികൾക്ക് തകരാർ സംഭവിക്കുകയും അങ്ങനെ ശ്വാസ തടസ്സം നേരിട്ട് മരണം സംഭവിക്കുകയും ചെയ്യും . കൂട് കൂട്ടിമുട്ടയിടുന്ന ഏക പാമ്പാണെന്ന് പറഞ്ഞുവല്ലോ ? ആദ്യം പെൺ പാമ്പ് ചുറ്റുമുളള കരിയിലകൾ വാലു കൊണ്ട് നീക്കി ഇത്തിരി ഉയരത്തിലുളള കൂട് നിർമ്മിക്കുന്നു . മുട്ടയിട്ട് പെൺ പാമ്പ് സദാ സമയവും അടയിരിക്കുമ്പോൾ ആൺപാമ്പ് പരിസരം നിരീക്ഷിച്ചു കൊണ്ടേയിരിക്കും .. ഈ സമയത്ത് ആൺ പാമ്പിനേക്കാൾ അക്രമകാരി പെൺ പാമ്പായിരിക്കും ആ സമയത്ത് ലോകത്തിലെ മറ്റേത് പാമ്പിനേക്കാളും ശൗര്യമാണ് പെൺ രാജവെമ്പാലക്ക് . 90 ദിവസം കൊണ്ടാണ് മുട്ടകൾ വിരിയുക . വിരിയുന്നത് കാണാൻ പെൺപാമ്പ് കാത്തിരിക്കാറില്ല മുട്ടകൾ വിരിയുന്നതിന്റെ തലേ ദിവസം അമ്മ പാമ്പ് തന്റെ ദൗത്യം പൂർത്തിയാക്കി സ്ഥലം വിടും . പിന്നെ തീറ്റ തേടലും സ്വയം രക്ഷയുമെല്ലാം കുഞ്ഞുങ്ങളുടെ സ്വന്തം കടമയാണ് .. വിരിഞ്ഞിറങ്ങുമ്പോഴേക്കും കുഞ്ഞു പാമ്പുകൾക്ക് വിഷം സജ്ജമാകും .. ഏറ്റവും ബുദ്ധിയുളള പാമ്പ് വിഭാഗം കൂടിയാണ് നമ്മുടെ ഈ രാജകുടുംബം . 300 മീറ്റർ ചുറ്റളവിലുളള ഒരു ചെറിയ കാൽപെരുമാറ്റം പോലും ഇവ തിരിച്ചറിയും .. വായ തുറന്ന് പിടിച്ചും ഇവ ഭയപ്പെടുത്താറുണ്ട്


by: Rishad Richu

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ