New Articles

ബീവർ [Beaver]

പ്രകൃതിയിലെ എഞ്ചിനീയർ എന്ന് വിളിപ്പേരുളള ബീവറിന്റെ വിശേഷങ്ങൾ അറിയണ്ടേ ? Castoridae കുടുംബത്തിലുളള ബീവർ കരണ്ടു തിന്നുന്ന ജീവികളിൽ മുമ്പനാണ് .. തണുപ്പ് കൂടുതലുളള പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത് . എഞ്ചിനീയർ എന്ന് വെറുതെ വിളിക്കുന്നതല്ല നല്ല ഒന്നാന്തരം അണക്കെട്ട് അതിവിദഗ്ദ്ധമായി നിർമ്മിച്ച് വീട് വെക്കുന്നവരാണ് ബീവറുകൾ .. ഏതൊരാളെയും അതിശയിപ്പിക്കുന്നതാണ് ബീവറിന്റെ അണക്കെട്ട് നിർമ്മാണം . ആദ്യം ഇണയെ തേടി കണ്ടു പിടിച്ചാൽ പിന്നെ വീടുവെക്കാനുളള ഒരുക്കങ്ങളായി അതിനായി പുഴയുടെ തീരത്തുളള വലിയ മരങ്ങൾ തേടിപ്പിടിച്ച് തന്റെ മൂർച്ചയേറിയ ഉളിപ്പല്ലുകൾ ഉപയോഗിച്ച് വലിയ മരത്തിന്റെ താഴെ കരളാൻ തുടങ്ങും . താഴെയും മേല യുമായി നീളമുളള രണ്ട് ജോഡി മൂർച്ചയേറിയ ഉളി പല്ലുകളാണ് ഇവക്കുളളത് .. വലിയമരങ്ങൾ വെറുതെ കരണ്ടു തിന്നുകയല്ല മറിച്ച് മരം കൃത്യമായി പുഴയിലേക്ക് തന്നെ വീഴാൻ പാകത്തിലാണ് കരളൽ . ദൂരെയുളള മരങ്ങൾ പോലും വെളളത്തിലൂടെ ഒഴുക്കിക്കൊണ്ടു വരുന്ന ബീവറിനെ അതിശയത്തോടെ നോക്കി നിൽക്കാം നമുക്ക് . ആദ്യം വലിയ മരങ്ങൾ ഒഴുക്കിക്കൊണ്ടു വന്ന് പുഴയുടെ വിലങ്ങനെ വെച്ചിട്ട് ചെറിയ കമ്പുകളും മരച്ചില്ലകളും കൊണ്ട് പുഴയുടെ ഒഴുക്കിന് തടയിടും . വെളളത്തിന്റെ ശക്തി പൂർണ്ണമായും തടഞ്ഞ ശേഷം വീട് പണിയാരംഭിക്കും …

വെളളത്തിന്റെ ശക്തി കുറക്കാൻ അകത്തേക്ക് തളളി നിൽക്കുന്ന കോൺ ആകൃതിയിലാണ് അണക്കെട്ട് നിർമ്മാണം .. നമ്മൾ നിർമ്മിക്കുന്ന അണക്കെട്ടും ഇതേ ശൈലിയാണ് പിന്തുടരുന്നത് . 4 മാസം കൊണ്ട് വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്താണ് ഇവ അണക്കെട്ട് നിർമ്മിക്കുക . പിന്നീട് മരച്ചില്ലകളും ,ചെളിയും , ചെറിയ കല്ലുകളും ചേർത്ത് വീട് പണിയാൻ തുടങ്ങും അധികവും രണ്ടു നില വീടുകളാണിവ പണിയുക . വീട്ടിലേക്ക് കടക്കാനുളള വാതിൽ വെളളത്തിനടിയിലൂടെയാണ് . ഭക്ഷണ അറകൾ , വിശ്രമ അറകൾ, കുടുംബ അറകൾ എല്ലാം വേറെയായി തന്നെ ഉണ്ടാകും . വിശ്രമ അറ ജലനിരപ്പിന് മുകളിലാവുന്ന വിധമാണ് നിർമ്മാണം . മഞ്ഞ് കാലത്ത് വീട്ടിലേക്ക് കടക്കാൻ പ്രത്യേക വഴി വേറെ ഉണ്ടാകും . കാറ്റും വെളിച്ചവും കടക്കാൻ ചെറിയ കിളിവാതിലും ഉണ്ട് . വീടിന്റെ ഉളളിലേക്ക് ഒഴുകിയെത്തുന്ന വെളളം തിരിച്ചുവിടാൻ പ്രത്യേകം ചാലുകൾ കൂടി ബീവർ നിർമ്മിക്കാറുണ്ടെന്ന് അറിയുമ്പോഴാണ് സത്യത്തിൽ നമ്മൾ ആശ്ചര്യപ്പെടുക . 10 മീറ്റർ മുതൽ 100 മീറ്റർ വരെയുളള അണക്കെട്ടുകൾ വരെ ഈ ചെറിയ ജീവി നിർമ്മിക്കാറുണ്ട് .. മരങ്ങളുടെ ഇളം കൂമ്പുകൾ , ഇലകൾ , ചില മരത്തിന്റെ തോലുകൾ എന്നിവയെല്ലാമാണ് ബീവറിന്റെ ഭക്ഷണം .. നല്ല ഒന്നാന്തരം നീന്തൽക്കാർ കൂടിയാണ് പങ്കായ വാലുളള നമ്മുടെ എഞ്ചിനീയർ … വീടിന്റെ നിർമ്മാണത്തിന് കല്ലും ചെളിയും കൊണ്ട് വന്ന് കൃത്യമായി പടുത്ത് ഉയർത്തുന്ന ഈ കരണ്ട് തീനി ഇന്നും ഒരു അത്ഭുതമായി നിലകൊളളുന്നു .

by: Rishad Richu

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers