കണികാ ഗവേഷണം

Share the Knowledge

പ്രപഞ്ച രഹസ്യങ്ങളെ കുറിച്ച് പഠിക്കുന്നതിന് വേണ്ടിയാണ് കണികാ പരീക്ഷണങ്ങള് നടത്തുന്നത്. പ്രപഞ്ചോല്പ്പത്തിയെ കുറിച്ചും അതിന്റെ വികാസ പരിണാമങ്ങളെ കുറിച്ചും നിലനില്ക്കുന്ന ദുരൂഹതകള് നീക്കുക, സമാന്തര പ്രപഞ്ചങ്ങളുടെ സാധ്യതകള്, ശ്യാമദ്രവ്യ-ശ്യാമ ഊര്ജ്ജം എന്നിവയെ കുറിച്ചുള്ള പഠനങ്ങള്, കോസ്മിക് കിരണങ്ങളെ കുറിച്ചുള്ള പഠനങ്ങള്, കണികാ സംഘട്ടനം വഴി സൃഷ്ടിക്കുന്ന ദുരൂഹ കണങ്ങളെ കുറിച്ചുള്ള പഠനങ്ങള് എന്നിവയെല്ലാം ഒരു കണികാ ത്വരത്രത്തില്ന ടക്കുന്നുണ്ട്. പ്രപഞ്ചത്തോളം പ്രായമുള്ള ചില ചോദ്യങ്ങളുടെ ഉത്തരം തേടുന്നതിനപ്പുറം നിത്യജീവിതത്തില് പ്രയോജനപ്പെടുന്ന എന്തെങ്കിലും ഗവേഷണങ്ങള് ഇവിടെ നടക്കുന്നുണ്ടോ?. മനുഷ്യനെറ അടങ്ങാത്ത അന്വേഷണത്വരക്കപ്പുറം മറ്റെന്തെങ്കിലുംപ്രവര്ത്തനങ്ങള് ഇവിടെ നടത്തുന്നുണ്ടോ? കോടിക്കണക്കിനാളുകള് പട്ടിണി കിടക്കുന്ന രാജ്യങ്ങളില് ബഹിരാകാശ ഗവേഷണത്തിന് ബജറ്റില് വന് തുക വകയിരുത്തുന്നതിന്റെ പ്രസക്തി ചോദ്യം ചെയ്യുന്നവര്ക്ക് അതിലും വിചിത്രമായിതോന്നാം കണികാ ഗവേഷണങ്ങള്ക്ക് അതിലുമെത്രയോ അധികം തുക ചെലവഴിക്കുന്നത് കാണുമ്പോള്. എന്നാല് പല നിത്യോപയോഗ സാമഗ്രികളും കണികാ ഗവേഷണത്തിന്റെ ഭാഗമായി നിര്മിച്ചതോ മെച്ചപ്പെടുത്തിയതോ ആണെന്നറിയുമ്പോഴോ?. കണികാ ഗവേഷണം നിത്യജീവിതത്തില് ഉപകാരപ്രദമാകുന്നത് നോക്കു.

1 ഡയപ്പറുകള്:- ആധുനീക കാലഘട്ടത്തില് ഡയപ്പറുകള് നിര്മിക്കുന്നത് കണികാ ത്വരത്രങ്ങളിലാണെന്ന് കേള്ക്കുമ്പോള് അത്ഭുതം തോന്നുന്നുണ്ടാകും. ഡയപ്പറുകളില് ഉപയോഗിച്ചിട്ടുള്ള സൂപ്പര് അബ്സോര്ബന്റ് പോളിമറുകളാണ് ജലാംശം വലിച്ചെടുക്കുന്നത്. ഡയപ്പറുകളില് മാത്രമല്ല മെഴുകുതിരികള്, ഫില്ട്രേഷന് ഉപകരണങ്ങള്, അഗ്നി-താപരോധികളായ ജെല്ലുകള്, സ്പ്രേ ബോട്ടിലുകള്, സര്ജിക്കല് പാഡുകള് എന്നിവയിലെല്ലാം ഇത്തരംപോളിമറുകള് ഉപയോഗിക്കുന്നുണ്ട്. 2012ല് ഫുക്കുഷിമ ന്യൂക്ലിയര് റിയാക്ടര് അപകടത്തെ തുടര്ന്നുണ്ടായ വികിരണചോര്ച്ച തടയുന്നതിനും ഇത്തരം പോളിമറുകള് ഉപയോഗിച്ചിരുന്നു. കണികാ ഗവേഷണങ്ങളുടെ ഉല്പ്പന്നമാണ്സൂപ്പര് അബ്സോര്ബന്റ് പോളിമറുകള്.

2 ഷ്രിങ്ക്റാപ്(shrink wrap):- ഭക്ഷണപദാര്ഥങ്ങള്, മാംസ, പഴങ്ങള്, പച്ചക്കറികള് മുതലായവ കേടാകാതെയും ഫ്രഷ് ആയും സൂക്ഷിക്കുന്നതിന് അവയെ ചുറ്റിപൊതിയുന്ന സുതാര്യമാ നേര്ത്ത ആവരണം കണ്ടിട്ടില്ലേ? ഷ്രിങ്ക്റാപ് എന്നറിയപ്പെടുന്ന ഈ ആവരണം നിര്മിച്ചിരിക്കുന്നത് ‘പോളി ഒലെഫിന്’ എന്ന പോളിമറുപയോഗിച്ചാണ്. കണികാ ഗവേഷണത്തിന്റെ ഫലമായാണ്ഇത് ഉല്പ്പാദിപ്പിക്കുന്നത്.

3 കാര്ഗോ സ്കാനിംഗ്:- ശതകോടിക്കണക്കിന് ടണ് സാധനസാമഗ്രികളാണ് ഓരോ വര്ഷവും തുറമുഖങ്ങളിലൂടെ വിനിമയം നടത്തുന്നത്. ഓരോ കണ്ടൈനറും തുറന്ന് പരിശോധിക്കുന്നത് പ്രായോഗികമല്ല. ഉന്നത ഊര്ജ്ജ നിലയിലുള്ള എക്സ്-കിരണങ്ങള് ഉപയോഗിച്ചാണ് കണ്ടൈനറുകള് സ്കാന് ചെയ്യുന്നത്. കണികാ ഗവേഷണങ്ങളിലൂടെയാണ് ഉയര്ന്ന ഊര്ജ്ജനിലയിലുള്ള എക്സ് കിരണങ്ങള് സൃഷ്ടിക്കുന്നത്.

4 എംആര്ഐ:- വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ പുരോഗതിയുണ്ടാക്കിയ എംആര്ഐ(Magnetic Resonance Tmaging-MRI) യുടെ അടിസ്ഥാനം കണികാ ഗവേഷണമാണ്. സാധാരണ എക്സ്-റെ ഇമേജിങിനെ അപേക്ഷിച്ച് എംആര്ഐസ്കാനിങ് താരതമ്യേന സുരക്ഷിതമാണ്. തലച്ചോറിലെ ഗ്രേമാറ്ററും വെറ്റ്മാറ്ററും തമ്മലും അര്ബുദം ബാധിച്ച കലകളും ആരോഗ്യമുള്ള ശരീരകലകളും തമ്മിലും പേശികളും ആന്തര അവയവങ്ങളും തമ്മിലുള്ള അന്തരം വ്യക്തമായി തിരിച്ചറിയുന്നതിന് എംആര്ഐ സ്കാനിങിലൂടെ കഴിയും. രക്തസഞ്ചാരപാത കണ്ടുപിടിച്ച്സ്ട്രോക്ക് ഉണ്ടാക്കാനുള്ള സാധ്യത മുന്കൂട്ടി കാണുന്നതിനുംഎംആര്ഐ ഉപയോഗിക്കുന്നുണ്ട്.

5 ഗ്രിഡ് കംപ്യൂട്ടിങ്:- ലാര്ജ് ഹാഡ്രോണ് കൊളൈഡര്(LHC) പരീക്ഷണങ്ങളോടനുബന്ധിച്ചാണ് ലോകത്തിലെഏറ്റവും വലിയ കംപ്യൂട്ടര് ശൃംഖല പ്രവര്ത്തിക്കുന്നത്. 36 രാജ്യങ്ങളിലെ 100 സ്ഥാപനങ്ങള് ഈ കംപ്യൂട്ടര് ഗ്രിഡിന്റെ ഭാഗമാണ്. വാര്ത്താവിനിമയ രണ്ടാം ഇലക്ട്രോണുകളുടെ സാമ്രാജ്യമാണ്. അവയെ നിയന്ത്രിക്കുന്നതാവട്ടെ ഒരു കണികാ ഗവേഷണ ലബോറട്ടറിയിലുമാണ്. വൈദ്യുതി വിതരണ രംഗത്തെഅവസ്ഥ മറിച്ചല്ല.

6 ഫര്ണിച്ചറുകള്:- കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ലോകമെമ്പാടുമുള്ള ഫര്ണിച്ചര് നിര്മാതാക്കള് പോറലേല്ക്കാത്തതും അഴുക്ക് പിടിക്കാത്തതുമായ ഫര്ണിച്ചറുകള് നിര്മിക്കുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോണ് ധാര ഒരു കണികാ ത്വരത്രത്തില് നിര്മിച്ചതായിരിക്കും. ഇങ്ങനെ ട്രീറ്റ് ചെയ്ത ഡെസ്ക്കുകള്ക്കും ഷെല്ഫുകള്ക്കും ഒരു ‘വുഡ് ഫിനിഷ്’ ഉണ്ടായിരിക്കുമെന്ന് മാത്രമല്ല തേയ്മാനം വളരെ കുറവുമായിരിക്കും.

7 ക്വാണ്ടം ബാറ്ററികള്:-
തെര്മോ ഡൈനമിക്സിലെ നിയമങ്ങള്ക്കനുസൃതമായാണ് സാധാരണ ബാറ്ററുകള് പ്രവര്ത്തിക്കുന്നത്. അതുകൊണ്ടുതന്നെ അവയില് നിന്നുല്പ്പാദിപ്പിക്കുന്ന ഊര്ജ്ജം നിയന്ത്രിതവും പെട്ടന്നുതന്നെ അവസാനിക്കുന്നതുമായിരിക്കും. എനാല് ‘ക്വാണ്ടം എന്ടാങ്കില്മെന്റ്’ എന്ന സാധ്യത പ്രയോജനപ്പെടുത്തി നിര്മിക്കുന്ന ബാറ്ററികള് പിന്നീടൊരിക്കലുംറീചാര്ജ് ചെയ്യേണ്ടിവരില്ല. ഈ മേഖലയിലുള്ള ഗേവഷണങ്ങള് പുരോഗതിയുടെ പാതയിലാണ്.

8 മികച്ച തൊഴിലവസരങ്ങള്:-
കണികാ ഗവേഷണത്തില്പരിശീലനം നേടിയവര്ക്ക് മുന്നില് വിശാലമായ തൊഴില് സാധ്യതയാണ് തുറന്നുകിടക്കുന്നത്. പെട്രോളിയം സംസ്കരണമുള്പ്പെടെയുള്ള വിവിധ വ്യവസായങ്ങളിലും വൈദ്യശാസ്ത്രമേഖലയില് -വിശേഷിച്ചും കാന്സര്, ഹൃദയ സംബന്ധമായ അസുഖങ്ങളുടെ മേഖലയില്, കംപ്യൂട്ടിങ് എന്നീ രംഗത്തെല്ലാം കണികാ ഗവേഷകരുടെ വൈദഗ്ധ്യം ആവശ്യപ്പെടുന്നുണ്ട്.

9 മറ്റ് നേട്ടങ്ങള്:-
പരിസ്ഥിതിക്കിണങ്ങുന്ന ഊര്ജ്ജ സ്രോതസുകളുടെ വികസനം, പുതിയ മരുന്നുകളുടെ ഉല്പ്പാദനം, വിവിധ തരംകളിപ്പാട്ടാങ്ങളുടെ നിര്മാണം, ഹൃദയവാല്വുകളുടെ നിര്മാണം, വാഹന നിര്മാണ മേഖല എന്നിവയിലെല്ലാം ഉണ്ടാകുന്ന പുരോഗതിക്ക് കണികാ ഗവേഷണങ്ങള് വഹിക്കുന്ന പങ്ക് നിസാരമാല്ല. അങ്ങനെ വരുമ്പോള് കണികാ ഗവേഷണങ്ങള്ക്ക് ബജറ്റില് വകയിരുത്തുന്നതകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് പറയാന് കഴിയുമോ?.

BY Sabu Jose

Image

ഒരു അഭിപ്രായം പറയൂ