New Articles

അണലി [Russell's viper]

നമുക്ക് പരിചിതനാണ് അണലി. അണലിയെ കുറിച്ച് നമുക്ക് ഒന്ന് പഠിക്കാം വൈപറിഡേ ആണ് കുടുംബം … ഒരുപാട് സവിശേഷതകളുളള ഇനമാണിത് . ചേനത്തണ്ടൻ ,വട്ടക്കൂറ, ചുരുട്ട മണ്ഡലി , പയ്യാന മണ്ഡലി , രക്ത മണ്ഡലി എന്നൊക്കെയാണ് നമ്മുടെ നാട്ടിൻ പുറങ്ങളിൽ വിളിക്കാറുളളത് . ത്രികോണാകൃതിയാണ് തല തടിച്ച ശരീരം നീണ്ട വാൽ ശരീരത്തിന്റെ പുറത്തും വശങ്ങളിലും തൊടാതെ നിൽക്കുന്ന കറുത്ത ദീർഘവൃത്തം . കൊടും വിഷമുളള ഇനമാണ് അണലി . ലോക വിഷപട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് കക്ഷി .. ലോകത്തിലെ ഏറ്റവും വലിയ വിഷപല്ലുളളത് അണലിക്കാണ് . രാത്രിയാണ് ഇര തേടൽ എലിയാണ് ഇഷ്ടഭക്ഷണം . ഒറ്റക്കൊത്തിന് ഒരു എലിയെ കൊല്ലാൻ മുപ്പത് സെക്കന്റ് ധാരാളം … പ്രസവിക്കുന്ന പാമ്പാണ് അണലി സാധാരണ സസ്തനികളിൽ നടക്കുന്ന പ്രസവമല്ല വയറിനകത്ത് വെച്ച് തന്നെ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്ത്‌ വരികയാണ് ചെയ്യാറ് .. ഒറ്റത്തവണ 50 മുതൽ 70 വരെ കുഞ്ഞുങ്ങൾ വരെ ഉണ്ടാകുന്നു . വിരിഞ്ഞിറങ്ങുന്ന കുഞ്ഞിന് വരെ വിഷം സജ്ജമാകും … പൊതുവേ ഒതുങ്ങിക്കൂടുന്ന സ്വഭാവമാണെങ്കിലും പ്രകോപിപ്പിച്ചാൽ ശക്തിയായി ചീറ്റും മൂർഖന്റെ ചീറ്റലിന്റെ രണ്ടിരട്ടിയിലധികം ശക്തിയോടെ ചീറ്റും.. ഏറ്റവും വേദനയുളള കടിയേൽപ്പിക്കുന്ന പാമ്പാണ് അണലി .

കടിയേറ്റ സ്ഥലത്ത് ശക്തമായ വേദന ഉണ്ടാകും .. കടിയേറ്റ സ്ഥലം നീര് വെക്കുകയും ചെയ്യും .. ശക്തിയായ തലചുറ്റലും രക്തം ചർദ്ദിക്കുകയും ചെയ്യും . കാരണം അണലിയുടെ വിഷം നമ്മുടെ രക്ത പര്യയന വ്യവസ്ഥ (Heamotoxic)യെയാണ് ബാധിക്കുക . രക്തം കട്ടപിടിക്കാത്തത് മൂലം പല്ലിന്റെ ഊനത്തിൽ കൂടിയും ചെറിയ രക്തക്കുഴലുകൾ പൊട്ടി ശരീരത്തിന്റെ മൃദുഭാഗങ്ങളിലൂടെയും രോമകൂപങ്ങളിൽ കൂടിയും രക്തം വരും .. കടിയേറ്റ ഭാഗത്തെ കോശങ്ങൾ നശിക്കുകയും അഴുകാൻ തുടങ്ങുകയും ചെയ്യും . കൃത്യമായ പ്രഥമ ശുശ്രൂഷ ( ഫസ്റ്റ് എയിഡ് ) ലഭിക്കാതിരുന്നാൽ രോഗി മരണപ്പെടാനാണ് സാധ്യത. രാത്രിയിൽ വെളിച്ചമില്ലാതെ നടക്കേണ്ടി വന്നാൽ ഭൂമിയിൽ അമർത്തിച്ചവിട്ടി നടക്കാൻ ശ്രമിക്കുക . കാരണം ശബ്ദം കേൾക്കാൻ പാമ്പുകൾക്ക് ചെവിയില്ലാ എന്ന കാര്യം നാം ഓർക്കേണ്ടതാണ് .. തറയിൽ നിങ്ങൾ അമർത്തിച്ചവിട്ടുമ്പോൾ ഭൂമിയിലുണ്ടാകുന്ന സ്പദ്ധനം പാമ്പുകൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും .. അങ്ങനെ തന്റെ വഴിയിൽ ആരോ വരുന്നുണ്ടെന്ന് മനസ്സിലാക്കി അവ വഴിമാറുകയും ചെയ്യും . ഇട്ട് ചവിട്ടുകയോ പ്രകോപിപ്പിക്കുകയോ ചെയ്യാതെ പാമ്പുകൾ അക്രമിക്കുകയില്ലാ എന്നും നാം അറിയേണ്ടതുണ്ട് .

by: Rishad Richu  ജീവലോകം

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully

ഒരു അഭിപ്രായം പറയൂ



Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers