ബ്ലാക്ക് മാംബ [ black mamba ]

Share the Knowledge
12705360_246585122343683_16346080005122406_n

നമുക്കറിയാം പാമ്പ് വർഗ്ഗങ്ങളിൽ (ഒഫിഡിയ) ധാരാളം വ്യത്യസ്തമാർന്ന ഇനങ്ങളുണ്ടെന്ന് കൊടിയവിഷമുളളവയും തീരെ വിഷമില്ലാത്തവയെല്ലാമെന്ന് . അതിൽ വിഷമുളള ഇനത്തിൽ പെട്ട ഒരു പോക്കിരി പാമ്പാണ് ബ്ലാക്ക് മാംബ ശാസ്ത്രീയ നാമം Dendroaspis Polylepis എന്നാണ് നമുക്ക് ഇങ്ങേരെ പറ്റിയൊന്ന് പഠിക്കാം . ആഫ്രിക്കയിലാണ് ബ്ലാക്ക് മാംബ കാണപ്പെടുന്നത് ധാരാളം പ്രത്യേക തകളുളള പാമ്പാണിത് . പ്രകോപനം ഒന്നും കൂടാതെ ഇങ്ങോട്ട് വന്ന് ആക്രമിക്കുന്ന ലോകത്തിലെ ഒരേയൊരു പാമ്പാണ് ബ്ലാക്ക് മാംബ . സാധാരണ പാമ്പുകൾ കടിക്കുന്നത് ഒന്നുകിൽ പ്രകോപിപ്പിക്കണം അല്ലെങ്കിൽ ചവിട്ടുമ്പോൾ പിടിക്കാൻ ശ്രമിക്കുമ്പോഴൊക്കെയാണ് എന്നാൽ ബ്ലാക്ക് മാംബക്ക്‌ ഇതൊന്നും വേണ്ട കടിക്കാൻ .. ലോകത്തിലെ ഏറ്റവും ഉഗ്രവിഷമുളള പാമ്പുകളിൽ നാലാം സ്ഥാനത്താണ് കക്ഷി (1: Death Adder 2: taipan 3: king kobra) അഞ്ച് മീറ്ററോളം നീളം ഉണ്ടാകാറുണ്ട് ഒന്നര കിലോ ഭാരവും … വളരെ പെട്ടെന്ന് തന്നെ ഒന്നിലധികം കടിയേൽപ്പിക്കുന്നതാണ് മറ്റു പാമ്പുകളിൽ നിന്ന് ബ്ലാക്ക് മാംബയെ വ്യത്യസ്തനാക്കുന്നത് ‘ മരണ ചുംബന ‘മെന്നാണ് അഫ്രിക്കക്കാര് കടിയെ വിശേഷിപ്പിക്കാറുളളത് .. മറ്റൊരു പ്രത്യേകത വേഗതയാണ് മണിക്കൂറിൽ 20 കിലോമീറ്ററാണ് വേഗത ലോകത്തിലെ ഏറ്റവും വേഗതയുളള പാമ്പാണിത് . വിഷം നാഡീവ്യവസ്ഥയെ ബാധിക്കുന്നു കടിയേറ്റാൽ പ്രഥമ ശുശ്രുഷ നൽകിയില്ലെങ്കിൽ 30 മിനുട്ട് കൊണ്ട് ആള് മരണപ്പെടും .. ശരീരത്തിന്റെ മുക്കാൽ ശതമാനവും ഉയർത്തിപ്പിടിക്കാൻ കഴിവുണ്ട് ബ്ലാക്ക് മാംബക്ക് ഉയരത്തിലുളള മരച്ചില്ലയിലേക്ക് വാലിൽ കുത്തി നിന്ന് വളരെ ഈസിയായി കയറിപ്പറ്റാൻ മിടുക്കനാണ് കക്ഷി .. മരച്ചില്ലയിൽ കൂടി ഇവ ഭൂമിയിലേക്കാൾ വേഗത്തിൽ സഞ്ചരിക്കും . തീരെ പത്തിയില്ലാത്ത ഇനമാണിത് ബ്രൗൺ ഹൗസ് പാമ്പുമായി സാമ്യമുണ്ട് .. പാമ്പുകളിൽ ബുദ്ധിമാനെന്ന് നമുക്ക് ബ്ലാക്ക് മാംബയെ വിശേഷിപ്പിക്കാം കാരണം മറ്റേത് പാമ്പിനേയും ഈസിയായി കീഴ്പ്പെടുത്താൻ സാധിക്കും കാരണം മറ്റു പാമ്പുകളുടെ ശ്രദ്ധയെ നമുക്ക് നമ്മുടെ വരുതിയിലാക്കാൻ പറ്റും ഉദാ: ചെറിയ ഒരു തുണിക്കഷ്ണം മതി മറ്റു പാമ്പുകളെ ശ്രദ്ധ ക്ഷണിക്കാൻ എന്നാൽ ബ്ലാക്ക് മാംബ തുണിക്കഷ്ണം വിട്ട് ആളുടെ മേലാകും ശ്രദ്ധിക്കുക അതു കൊണ്ട് തന്നെ വളരെ ശ്രദ്ധയോട് കൂടി മാത്രമേ പിടിക്കാൻ ശ്രമിക്കാവൂ ചെറിയ ഒരു പിഴവിന് വലിയ വില തന്നെ നൽകേണ്ടി വരും .. തണുപ്പ് കാലങ്ങളിലാണ് ഇവ ഇണ ചേരാൻ തുടങ്ങുക ആദ്യം പെൺ പാമ്പ് ഒരു തരം ഫിറമോൺ തന്റെ ഗന്ഥഗ്രന്ഥിയിൽ നിന്ന് ഉൽപാദിപ്പിക്കാൻ തുടങ്ങും ദൂരെയുളള ആൺപാമ്പിന്റെ വെമോരൊ നേസൽ എന്ന അവയവം ഫിറമോൺ തിരിച്ചറിയുകയും അവ പെൺ പാമ്പിന്റെ വാസസ്ഥലം കണ്ടെത്തി ഇണചേരുകയും ചെയ്യും .. ഒരു തവണ പത്ത് മുതൽ ഇരുപത് മുട്ട വരെയിടും 80- 90 ദിവസമെടുക്കും മുട്ട വിരിയാൻ മുട്ടയിടുമ്പോൾ കൂടെ ഉണങ്ങിയാൽ ഒട്ടിപ്പിടിക്കുന്ന ഒരു തരം ദ്രാവകം കൂടിയുണ്ടാകും അങ്ങനെ മുട്ടകൾ ഒട്ടിച്ചേർന്ന് ഒരു കൂടപോലെയാകും അത് അമ്മ പാമ്പിന് അടയിരിക്കാൻ വളരെ സൗകര്യവുമാണ് മുട്ടകൾക്ക് ഈർപ്പം തട്ടാതെ മുഴുവനായും ചുറ്റിപ്പിണഞ്ഞാണ് അടയിരിക്കാറ് മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്ത് വരുന്ന ആ സെക്കന്റിൽ തന്നെ അമ്മ പാമ്പ് സ്ഥലം വിടും പിന്നെ സ്വയം രക്ഷയും തീറ്റ തേടലുമെല്ലാം കുഞ്ഞിന്റെ സ്വയം ബാധ്യതയാണ് .. ബ്ലാക്ക് മാംബ എന്നത് പാമ്പ് കറുത്തതായത് കൊണ്ടല്ല മറിച്ച് കറുത്ത വായ ഉളളത് കൊണ്ടാണ് .. 11 വർഷമാണ് ബ്ലാക്ക് മാംബയുടെ ആയുസ്സ്
by : Rishad Richu ജീവലോകം 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ