അനാകോണ്ട [Anaconda]

Share the Knowledge
12745929_246303939038468_4806715972866788295_n

പലർക്കും സിനിമയിലൂടെയും മറ്റും പരിചയമുളള പാമ്പാണ് അനാകോണ്ട . ഒത്തിരി വിശേഷണങ്ങൾ ഉളള ഇവയെ നമുക്കൊന്നു പരിചയപ്പെടാം . ശാസ്ത്രീയ നാമം (യുനെക്റ്റസ് മൂരിനെസ്) ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പിന്റെ ഗണത്തിലാണ് ആളുളളത് .. ഏകദേശം പത്ത് മീറ്ററോളം നീളം വെക്കും . ലോകത്തിലെ ഏറ്റവും കൂടുതൽ ഭാരമുളള പാമ്പാണ് അനാകോണ്ട 220 കിലോ വരെ ഉണ്ടാകും . ആമസോണിൽ ആണ് അനാകോണ്ടയെ ധാരാളമായി കണ്ടുവരുന്നത് . ബ്രസീൽ , പെറു, ഇക്വഡോർ ,ബൊളിവിയ , വെനിസ്വല എന്നിവിടങ്ങളിലും ഇവയെ കാണാം … ഭീമൻ പായലുകൾ തിങ്ങി നിറഞ്ഞ ചതുപ്പ് സ്ഥലങ്ങളാണ് അനാകോണ്ടയുടെ വാസസ്ഥലം. കൂടുതൽ സമയവും വെളളത്തിൽ കഴിയാൻ ഇഷ്ടപ്പെടുന്ന ഇവ അപൂർവ്വമായി മരത്തിലും കയറിപ്പറ്റാറുണ്ട് . ഇരയെ കാത്ത് മണിക്കൂറുകളോളം തലയുടെ അൽപം മാത്രം വെളളത്തിന് പുറത്ത് നിർത്തി പതിയിരുന്ന് കാത്തിരിക്കുന്ന പതിവും അനാകോണ്ടക്കുണ്ട് .. ഇരയെ തക്കത്തിന് കിട്ടിയാൽ ആദ്യം പെട്ടെന്ന് കടിക്കുകയും ഉടനെ തന്നെ ദേഹമാസകലം ചുറ്റിവരിഞ്ഞ് മുറുക്കുകയും ചെയ്യും .. തീരെ വിഷമില്ലാത്തത് കൊണ്ട് ചുറ്റിവരിഞ്ഞ് അമർത്തി ശ്വാസം മുട്ടിച്ചാണ് ഇരയുടെ കഥ കഴിക്കുന്നത് . ചെറിയ പക്ഷികൾ മുതൽ ബീവർ , മാൻ , കാലികൾ എല്ലാം അനാകോണ്ട അനായാസം അകത്താക്കും .

. ഇലാസ്ഥിക സ്വഭാവമുളള അവയുടെ വായയിലെ പേശികൾ ഏത് വമ്പൻ ഇരയേയും വിഴുങ്ങാൻ മാത്രം പോന്നവയാണ് . അത്യാവശ്യം നല്ലൊരു ഇര വിഴുങ്ങിയാൽ ആഴ്ച്ചകളോളം ഒരു ഭക്ഷണവും വേണമെന്നില്ല ഇവക്ക് . വിഷപ്പല്ലുകൾ ഇല്ലാത്ത ഇവക്ക് നിരനിരയായ ചെറിയ മൂർച്ചയേറിയ പല്ലുകളാണ് കാണപ്പെടുന്നത് വായയുടെ ഉളളിൽ പോലും ഇവക്ക് ചെറിയ പല്ലുകൾ കാണും ഇരയെ വിഴുങ്ങാൻ ഏറെ സഹായകമാണ് ഇത്തരത്തിലുളള കുഞ്ഞു പല്ലുകൾ കരയിൽ സഞ്ചാരത്തിന് ഒച്ചിഴയുന്ന വേഗമാണെങ്കിൽ വെളളത്തിൽ സ്ഥിതി മാറും . നല്ല ഒന്നാന്തരം നീന്തൽക്കാരാണ് അനാകോണ്ട . ഏപ്രിൽ മെയ് മാസങ്ങളിലാണ് ഇണ ചേരുന്നത് . ഇണചേർന്ന് 10 മുതൽ 12 ആഴ്ച്ച കൊണ്ട് കുഞ്ഞുങ്ങൾ പുറത്ത് വരും . സാധാരണ സസ്തനികളിൽ നടക്കുന്ന പ്രസവമല്ലാ ഇവക്ക് . വയറിനകത്ത് വെച്ച് തന്നെ മുട്ട വിരിയുന്നു എന്നിട്ട് പുറത്ത് വരുന്നു . ഒറ്റത്തവണ എഴുപതോളം കുഞ്ഞുങ്ങൾ വരെ പുറത്ത് വരും വിരിഞ്ഞിറങ്ങിയ കുഞ്ഞിന് ഒരു മീറ്ററോളം നീളമുണ്ടാകും … 25 വർഷം വരെയാണ് ഇവയുടെ ആയുസ്സ് . ആമസോണിന്റെ ഉൾപ്രദേശങ്ങളിലെ കാട്ടിൽ താമസിക്കുന്ന ആദിവാസികളാണ് ഇവയുടെ മുഖ്യശത്രുക്കൾ .. തൊലിക്കും ഇറച്ചിക്കും വേണ്ടി ഇവ സ്ഥിരമായി വേട്ടയാടപ്പെടുന്നു
by : Rishad Richu

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ