ഹമ്മിംഗ് ബേർഡ് [ humming bird ] മൂളക്കുരുവി

Share the Knowledge
12705234_245884679080394_2361000255866181749_n

ലോകത്തിലെ ഏറ്റവും ചെറിയ പക്ഷിയാണ് ഹമ്മിംഗ് ബേർഡ് (bee humming bird) മൂന്നിഞ്ച് ആണ് വലിപ്പം . ഏറ്റവും ചെറിയത് ബീഹമ്മിംഗ് ബേർഡാണ് 5 സെന്റിമീറ്ററാണ് ഇവയുടെ വലിപ്പം . ആള് ഇത്തിരിക്കുഞ്ഞനാണെങ്കിലും വിശേഷണങ്ങൾ ഒത്തിരിയാണ്. പുറകോട്ട് പറക്കാൻ കഴിയുന്ന ലോകത്തിലെ ഏക പക്ഷിയാണ് കക്ഷി . ഒരു സെക്കന്റിൽ ഇങ്ങേരുടെ ചിറകടി എത്രയാണെന്ന് കേൾക്കണോ ? സെക്കന്റിൽ 80 തവണ .. ആള് ചെറുതാണെങ്കിലും മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ പറക്കും . വളരെ ശക്തിയായി തുടരെ തുടരെ ചിറകടിക്കാൻ കഴിയുന്നതിനാലാണ് അവക്ക് വശങ്ങളിലേക്കും പിന്നോട്ടും തെന്നിപ്പറക്കാൻ കഴിയുന്നത്. ഈ ചിറകടി കേൾക്കാൻ ഒരു പ്രത്യേക മൂളലാണ് .

.. ഒരു ദിവസം സ്വശരീരത്തേക്കാളേറെ പത്തിരട്ടിയിലധികം തേൻ കക്ഷി അകത്താക്കും . ചെറിയ പ്രാണികളും ചിലന്തികളുമാണ് ഇഷ്ടഭക്ഷണം .. ഹമ്മിംഗ് ബേർഡിന്റെ കുഞ്ഞു ഹൃദയം മിനുട്ടിൽ ആയിരത്തിലധികം മിടിക്കും .. ഈ ഇത്തിരിക്കുഞ്ഞന്റെ വിശേഷങ്ങൾ പറഞ്ഞാലും തീരാത്തത്രയുണ്ട് … ആൺപക്ഷിയും പെൺപക്ഷിയും ഒരേ ചന്തമാണ് . ഇടതൂർന്ന ഇലകൾക്കിടയിൽ ചിലന്തിവലകളും ചെറിയ ഇലകളും എല്ലാം ചേർത്ത് ചെറിയ കപ്പ് പോലെയുളള കൂടാണ് പെൺപക്ഷി നിർമ്മിക്കുക .. സാധാരണയായി 2 മുട്ടയിടും പല്ലിമുട്ടകൾ പോലെ തോന്നുമെങ്കിലും ഹമ്മിംഗ് ബേർഡിനെ സംബന്ധിച്ചേടത്തോളം ആനമുട്ട തന്നെയാണത്‌ .. മൂന്നാഴ്ച്ച കൊണ്ട് കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങും സ്വശരീരത്തേക്കാൾ നീളമുളള ചുണ്ട് കൊണ്ട് പൂക്കളിൽ കൊക്ക് താഴ്ത്തി തേൻ നുകർന്ന് കുഞ്ഞിന് നൽകും അമ്മ പക്ഷി . ഇരട്ട നാവാണ് ഹമ്മിംഗ് ബേർഡിന് .. നടക്കാൻ കഴിയാത്ത പക്ഷിയാണ് ഹമ്മിംഗ് ബേർഡ് . എല്ലാവർക്കും ഉളള പോലെ ഹമ്മിംഗ് ബേർഡിനുമുണ്ട് ഭീകരനായ ഒരു ശത്രു … മറ്റാരുമല്ല നമ്മുടെ ‘ പ്രേയിംഗ് മാന്റീസ് ‘ ആണത് ( പ്രാർത്ഥിക്കുന്ന തുമ്പി പുൽചാടിയെപ്പോലെയുളള ചെറിയ ജീവി ) ഈ ഇത്തിരിക്കുഞ്ഞന്റെ രൂപസാദൃശ്യമുളള പക്ഷി വർഗ്ഗം നമ്മുടെ നാട്ടിലും കാണാം . സൺ ബേർഡ്സ് … അടക്കാ കുരുവി എന്നൊക്കെയാണ് നമ്മുടെ നാട്ടുമ്പുറങ്ങളിൽ ഇവയെ വിളിക്കാറ് …

ജീവലോകം 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ