തേളുകള്‍

Share the Knowledge
12804776_1685205575073458_5508840642958868712_n (1)

ജീവിച്ചിരിക്കുന്ന ഫോസ്സില്‍ എന്നാണ് തേളുകളെ വിലയിരുത്തുന്നത്.പരിണാമദശയില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും സംഭവിക്കാത്തത് കൊണ്ടാണ് ഇങ്ങനെയൊരു പരാമര്‍ശം ഉണ്ടായത്.ലോകത്തെമ്പാടുമായി 1750 തരം തേളുകള്‍ ഉണ്ട്.ഇതില്‍ ഇരുപത്തിഅഞ്ചു എണ്ണത്തിനെനെങ്കിലും മനുഷ്യന് മരണ കാരണമാകുന്ന മാരകമായ വിഷവും ഉണ്ട്.ഇന്ധ്യയില്‍ കാണുന്ന ഇന്ധ്യന്‍ റെഡ് സ്കൊര്‍പിയന്‍ എന്ന ചെന്തേളിനാണ് തേളുകളുടെ കൂട്ടത്തില്‍ ഏറ്റവും വിഷം ഉള്ളത്.പാക്കിസ്ഥാന്‍,നേപ്പാള്‍ ശ്രീലങ്ക എന്നിവടങ്ങളിലോക്കെ ഈ തേളിനെ കാണപ്പെടുന്നുണ്ട്.
തേളിന്റെ കുത്തേറ്റു പ്രതിവര്‍ഷം നിരവധി പേര്‍ മരണമടയാറുണ്ട്.ചെറിയ കുട്ടികളെയാണ് പെട്ടന്ന് വിഷം ബാധിക്കുക.കുത്തേറ്റുകഴിഞ്ഞാല്‍ അസഹ്യമായ വേദനയുണ്ടാകും.ചികിത്സ കിട്ടിയില്ലെങ്കില്‍ പത്തുമുതല്‍ എഴുപത്തിരണ്ട് മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കും.ഈ തേളിന്‍റെ ജീവിതരീതികള്‍ ഒക്കെ മറ്റു തേളുകള്‍ക്ക് സമാനമാണ്.പകല്‍ മുഴുവന്‍ ചുവരുകളിലെ വിള്ളലുകള്‍ ക്കിടയിലും ,വിറകുകള്‍ക്കിടയിലും ഒക്കെ ഒളിഞ്ഞിരിക്കും.


രാത്രിയാണ് ഇര തേടാന്‍ ഇറങ്ങുക.ചിലന്തിയെപ്പോലുള്ള കീടങ്ങളാണ് ആഹാരം.ഇണയെ തെരഞ്ഞെടുക്കുന്നതിന് മുന്പായി ഒരു ഗന്ധം പുറപ്പെടിക്കാറുണ്ട്.ആണും പെണ്ണും പരസ്പരം ഇഷ്ട്ടപ്പെട്ടുകഴിഞ്ഞാല്‍ മുന്‍കാലുകള്‍ തമ്മില്‍ കോര്‍ത്തു നൃത്തം ആരംഭിക്കും.നേരിട്ടുള്ള ഒരു ലൈങ്ങീക ബന്ധം തേളുകള്‍ തമ്മില്‍ ഉണ്ടാകാറില്ല.നൃത്തം ചെയ്യുന്നതിനിടയില്‍ ബീജങ്ങള്‍ അടങ്ങിയ ഒരു പൊതി ആണ്‍ -തേള്‍ തറയില്‍ നിക്ഷേപിക്കുകയാണ് പതിവ്.പെണ്‍തേള്‍ അത് തന്‍റെ ജനനെന്ധ്രിയത്തിനകത്താക്കും.ശരീരത്തിനകത്ത് മുട്ടയിട്ടശേഷം പാകമാകുമ്പോള്‍ പ്രസവിക്കുന്ന രീതിയാണ് തേളിന്‍റെത്.കേരളത്തില്‍ ചെന്തേള്‍ ഇല്ല എന്ന് പറയാം.പക്ഷെ തമിഴ്നാട്ടില്‍ ധാരാളം ഉണ്ട്.പല സ്ഥലങ്ങളിലും തേള്‍ വിഷ ബാധയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ പരിപാടികള്‍ നടത്താറുണ്ട്‌.

By Dinesh Mi

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ