ചേര

Share the Knowledge
12799448_1684380571822625_6520461680498135202_n (1)

പാമ്പുകളുടെ കൂട്ടത്തിലെ ഏറ്റവും നല്ല നടനാണ്‌ ചേര.എലി-
കള്‍ പ്രധാനപ്പെട്ട ആഹാരമായതിനാല്‍ കര്‍ഷകബന്ധു എന്ന് അറിയപ്പെടുന്നു.മഞ്ഞ നിറത്തിലുള്ള ശരീരത്തില്‍ കറുത്ത വല കെട്ടിയിട്ടുണ്ട് എന്ന് തോന്നും പെട്ടന്ന് കണ്ടാല്‍.”മഞ്ഞച്ചേര മലര്‍ന്നു കടിച്ചാല്‍ മലനാട്ടില്‍ മരുന്നില്ല ” എന്ന പഴംചൊല്ല് ഒക്കെ ഉണ്ടെങ്കിലും തീരെ വിഷമില്ലാത്ത പാമ്പാണ് ചേര.പകല്‍ സമയം ഇര തെടാനിറങ്ങും ,രാത്രിയില്‍ വിശ്രമം.അതാണ്‌ ചേരയുടെ ജീവിത രീതി.കറുത്ത നിറത്തിലുള്ള ചെരകള്‍ ചില വടക്കേഇന്ധ്യന്‍ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്നു.ആറടിക്ക് മുകളില്‍ നീളം ഉണ്ടാകും ചെരക്ക്.നല്ല വണ്ണവും ഉണ്ടാകും. ഒറ്റനോട്ടത്തില്‍ മൂര്‍ഖനോട്‌ സാമ്യം തോന്നുന്നത് കൊണ്ട് പലരും ചേരയെ തല്ലികൊല്ലാരുമുണ്ട്.ശത്രുവിനെ കണ്ടാല്‍ നല്ല വേഗതയില്‍ ഓടി രക്ഷപ്പെടാന്‍ ഈ പാമ്പിന് കഴിയും.


ശത്രുവിന്റെ ശരീരത്തിലേക്ക് പെട്ടന്ന് ചാടി വീഴുക,വരിഞ്ഞു മുറുക്കുക,ശരീരം തറയില്‍ തല്ലി ശബ്ദം ഉണ്ടാക്കുക,ദുര്‍ഗന്ധ-
മുള്ള ഒരു പദാര്‍ത്ഥം വിസര്‍ജ്ജിച്ചു ശത്രുവിനെ ബുദ്ധിമുട്ടിക്കുക തുടങ്ങിയ ‘തറ’സ്വഭാവങ്ങള്‍ ഒക്കെ ചേര കാണിക്കും.കടിക്കാനും മടിയില്ല.കടിക്ക് നല്ല വേദനയും ഉണ്ടാകും.പത്ത് മുതല്‍ ഇരുപത് മുട്ടകള്‍ വരെ ഇടും.കര്‍ഷകര്‍ക്ക് വളരെയേറെ ഗുണം ചെയ്യുന്നുണ്ട് ചേര ,നാലോ ,അന്ജോ എലികളെ ഒക്കെ ഒരു ദിവസം അകത്താക്കും ചേര.കിണറിനെ മൂടുന്ന വലകളില്‍ പെട്ട് ,രക്ഷപ്പെടാനാകാതെ പലപ്പോഴും ചേരകള്‍ ചത്തുപോകാറുണ്ട്.നാട്ടുവാള ,കാട്ടുവാള എന്നി പേരുകളിലും ചേര അറിയപ്പെടുന്നു.

By Dinesh Mi

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ