വെള്ളിമൂങ്ങ

Share the Knowledge
12376311_1682858035308212_6039742396969295620_n

കുറച്ചു വര്‍ഷം മുന്‍പ് വെള്ളിമൂങ്ങയെ പിടിക്കാന്‍ നമ്മുടെ നാട്ടിലെ പലരും സഞ്ചിയും ,ചാക്കും കൊണ്ട് ഊര് ചുറ്റി.വെള്ളിമൂങ്ങകളുടെ കഷ്ട്ടകാലം എന്ന് വേണമെങ്കില്‍ പറയാം.നിരവധി മൂങ്ങകള്‍ പിടിക്കപ്പെട്ടു.അതേപോലെ മൂങ്ങയെ പിടിച്ച പലരും ജയിലിനകത്താകുകയും ചെയ്തു. വെള്ളിമൂങ്ങയെ വീട്ടില്‍ സൂക്ഷിച്ചാല്‍ നല്ല ദാമ്പത്യം ഉണ്ടാവുമെന്നായിരുന്നു ഒരു വിശ്വാസം.വെള്ളിമൂങ്ങയുടെ ഇറച്ചി ലൈഗീകോത്തെജനത്തിന് നല്ലതാണെന്നും ,ചില അസുഖങ്ങള്‍ക്കും വളരെയേറെ ഗുണം ചെയ്യുമെന്നുകൂടി വിശ്വസിച്ചു.ഗള്‍ഫ് രാജ്യങ്ങളിലും,യൂറോപ്പിലുമൊക്കെ ഈ വിശ്വാസം പ്രബലമായിരുന്നു.ഇന്നും ആ വിശ്വാസങ്ങള്‍ക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല.ഹൃദയത്തിന്റെ ആകൃതിയിലു
ള്ള മുഖവും,വെള്ള വയറും ഒക്കെ വെള്ളിമൂങ്ങകളെ സുന്ദരന്മാരും ,സുന്ദരികളുമാക്കി.ജീവിതകാലത്ത് ഒരു ഇണയെ മാത്രമേ വെള്ളിമൂങ്ങ സ്വീകരിക്കുകയുള്ളൂ.അതുകൊണ്ടാണ് ഐശ്വര്യമുള്ള ദാമ്പത്യം ഉണ്ടാവാന്‍ വെള്ളിമൂങ്ങയെ വീട്ടില്‍ സൂക്ഷിച്ചാല്‍ മതി എന്ന വിശ്വാസം ഉണ്ടായത്.ഇണയെ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് തനിക്കു അനുയോജ്യമായ വധുവിനെ കണ്ടെത്താന്‍ ആണ്‍ മൂങ്ങ ശ്രമിക്കും.അതിനു വേണ്ടി ചില പ്രത്യേക ശബ്ദങ്ങള്‍ ഒക്കെ ഉണ്ടാക്കും.വധുവിനെ ഇഷ്ട്ടപ്പെട്ടുകഴിഞ്ഞാല്‍ അവള്‍ക്കു എലിയെ ഒക്കെ സമ്മാനമായി നല്‍കും.കൂട് കേട്ടുന്നതൊക്കെ ഇരുവരും ചേര്‍ന്നാണ്.വെള്ളിമൂങ്ങ രണ്ടു മുതല്‍ പത്ത് വരെ മുട്ടകള്‍ ഇടാറുണ്ട്.എലികളെ ഏറ്റവും കൂടുതല്‍ ഭക്ഷിക്കുന്ന ഒരു പക്ഷിയാണ് വെള്ളിമൂങ്ങ.ഇണ മരിച്ചു പോയാല്‍ മറ്റൊരു ഇണയെ തിരഞ്ഞെടുക്കാറുണ്ട്.പ്രേതങ്ങളുമായി ബന്ധപ്പെടുത്തി മൂങ്ങകളെക്കുറിച്ചു നിരവധി കഥകള്‍ ഇന്നും ലോകത്ത് നിലനില്‍ക്കുന്നു.

By Dinesh Mi

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ