ലിംഗനാഗം

തമിഴ്നാട്ടില്‍ പുരുഷന്മാര്‍ക്ക് നാഗലിംഗം എന്ന പേര് സാധാരണമാണ്.എന്നാല്‍ ബ്രസീലിലെ ആമസോണ്‍ പരിസരത്തുനിന്ന് ലിംഗനാഗത്തെ കണ്ടെത്തി.
വംശനാശം നേരിട്ടു എന്ന് കരുതിയ ജീവിയാണ് ലിംഗനാഗം.നൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ചില ശാസ്ത്ര രേഖകളില്‍ ഈ ജീവിയെപ്പറ്റി പരാമര്‍ശിച്ചിരുന്നു.ആസ്റ്റ്റിയയിലെ വിയന്ന മ്യൂസിയത്തില്‍ ലിംഗനാഗത്തിന്‍റെ മാതൃക സൂക്ഷിച്ചിട്ടുണ്ട്.2011 ല്‍ ബ്രസീലിലെ ആമസോണ്‍ നദിക്ക് കുറുകെ പുതിയ ഒരു പാലം പണി നടക്കുമ്പോള്‍ ആണ് ജീവനക്കാര്‍ നദിയില്‍ വിചിത്രമായ ഒരു ജീവിയെ കണ്ടത്.വിശദമായ പരിശോധനയില്‍ ആണ് അത് ലിംഗനാഗം ആണെന്ന് മനസ്സില്‍ ആയത്.ഈ ജീവിക്ക് പല പേരുകളും ഉണ്ട് .പക്ഷെ പുരുഷന്‍റെ ലൈംഗീകാവയവത്തോട് സാമ്യം ഉള്ളതിനാല്‍ മാധ്യമങ്ങള്‍ ആണ് ഈ ജീവിക്ക് പീനിസ് സ്നേക്ക് എന്ന് പേരിട്ടത്.ലിംഗനാഗം പാമ്പ് വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്നില്ല.ഇവക്കു തവളയോടും,സാല്‍മാണ്ടെര്‍ എന്നി ജീവികളോടുമാണ് സാമ്യം. .ഉഭയജീവിയാണ് ലിംഗനാഗം,ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മണ്ണ്‌ തുരന്നു അതില്‍ കഴിഞ്ഞുകൂടുന്ന ജീവികൂടിയാണ് ലിംഗനാഗം ശ്വാസകോശം ഇല്ലാത്ത ഈ ജീവികള്‍ ശ്വസിക്കുന്നത് തൊലിയില്‍ കൂടിയാണ്.ചെറിയ മത്സ്യങ്ങളും, തവളകളും ഒക്കെയാണ് ഇവയുടെ ആഹാരം.
ആമസോണ്‍ നദിയില്‍ നിന്ന് ആറു ലിംഗനാഗങ്ങളെയാണ് കണ്ടെടുത്തത് .രണ്ടെണ്ണത്തിനെ നദിയിലേക്ക് തന്നെ പറഞ്ഞയച്ചു..ഒരെണ്ണം ചത്തു പോയി.ബാക്കിയുള്ള രണ്ടു നാഗങ്ങളെയാണ് ഇപ്പോള്‍ വിശദമായി പഠിക്കാന്‍ ഉപയോഗിക്കുന്നത്.ലിംഗനാഗങ്ങളുടെ എണ്ണം വളരെ പരിമിതമായതിനാല്‍ ഇവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് ഈ ജീവിയെപ്പറ്റി പഠിക്കുന്നവര്‍ പറയുന്നു.

Dinesh M I

Image

ഒരു അഭിപ്രായം പറയൂ