രാജവെമ്പാല വിഷം ചീറ്റുമോ ?

12821448_1682484995345516_5012842172958959831_n

രാജവെമ്പാല വിഷം ചീറ്റുമെന്നും,അങ്ങനെ ചീറ്റിയാല്‍ പോലും മനുഷ്യര്‍ മരിച്ചുപോകുമെന്നുള്ള വിശ്വാസങ്ങള്‍ ഒക്കെ ഇപ്പോഴും പലയിടത്തും നിലനില്‍ക്കുന്നു.പക്ഷെ രാജവെമ്പാലയ്ക്ക് വിഷം ചീറ്റാനുള്ള കഴിവ് തീരെയില്ല.പക്ഷെ വിഷം ചീറ്റുന്ന പാമ്പുകള്‍ ലോകത്ത് പലയിടത്തും ഉണ്ട്. ഇതില്‍ കൂടുതലും മൂര്‍ഖന്‍ ഇനത്തില്‍ പെട്ടതാണ്.ആറടി ദൂരത്തേക്ക്വരെ ഇങ്ങനെയുള്ള മൂര്‍ഖന്‍മാര്‍ക്ക് വിഷം ചീറ്റാന്‍  കഴിയും.ഇവയുടെ പല്ലുകളും തലയിലെ ചില മാംസപേശികളും ഒക്കെ വിഷം ചീറ്റാന്‍ സഹായിക്കുന്നുണ്ട്.. ശത്രുവില്‍ നിന്ന് രക്ഷപ്പെടാനാണ് ഇങ്ങനെ വിഷം ചീറ്റുന്നത്. ഇത്തരം പാമ്പുകള്‍ പലപ്പോഴും പിടികൂടുന്നത് വലിയ ഇരകളെ ആയിരിക്കും.ഇങ്ങനെ പിടിക്കപ്പെടുന്ന ഇരകള്‍ പലപ്പോഴും വഴുതിപ്പോകാറുണ്ട്.ഇര നഷ്ട്ടപ്പെടാതിരിക്കാനും  വിഷം ചീറ്റും.ഈ വിഷം ഇരയുടെയോ,ശത്രുവിന്‍റെയോ കണ്ണില്‍ തന്നെ തെറിപ്പിക്കാനും ഇവക്കു കഴിയും.വിഷം കണ്ണില്‍ ആയാല്‍ താല്‍ക്കാലിക അന്ധതയുണ്ടാകും.ചികിത്സ കിട്ടിയില്ലെങ്കില്‍ എന്നന്നേക്കുമായി കാഴ്ച നഷ്ട്ടപ്പെടാനും സാധ്യതയുണ്ട്.ഈ പാമ്പിനെ കൈകാര്യം ചെയ്യുന്നവര്‍ പ്രത്യേക കണ്ണടകള്‍ ഒക്കെ വെക്കാറുണ്ട്.ചില ഏഷ്യന്‍ രാജങ്ങളിലും ആഫ്രിക്കയിലുമാണ് ഇവയെ ധാരാളമായി കണ്ടുവരുന്നത്‌.

By  Dinesh Mi

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ