കീരി

Share the Knowledge
mangoose-300x240

പാമ്പുകളെ കണ്ടാല്‍ മതി പിന്നെ കീരിക്ക് ഇരിക്കപ്പോറുതി ഉണ്ടാവില്ല.പാമ്പിനെ കൊന്നാലെ കീരിക്ക് സമാധാനമാകൂ. നാടന്‍കീരി,ചെങ്കീരി,കരിംകീരി,മഞ്ഞക്കീരി,വെള്ളവാലന്‍കീരി തുടങ്ങി മുപ്പത്തിനാലോളം തരം കീരികള്‍ ഉണ്ട് ലോകത്ത്. അസാമാന്യ വേഗതയും ,കായിക കരുത്തും ഉള്ള ജീവിയാണ് കീരി.ചലനങ്ങള്‍ പ്രവചിക്കാനാവില്ല.നാടും ,കാടുമൊക്കെ കീരിയുടെ വിഹാരകേന്ദ്രമാണ്.ഏഷ്യയിലും,ആഫ്രിക്കയിലും യൂറോപ്പിലുമൊക്കെ കീരികള്‍ ഉണ്ട്.മിശ്രഭോജിയാണ് കീരി. പാമ്പ്,ഓന്ത്,അരണ,തേള്‍ ഞണ്ട്,പുഴു…തുടങ്ങിയവയൊക്കെ കീരിയുടെ ആഹാരമാണ്.പാമ്പുകളുമായി ഏറ്റുമുട്ടാന്‍ വളരെയേറെ ആഗ്രഹിക്കുന്ന ജീവിയാണ് കീരി.ചിലപ്പോള്‍ ഒറ്റ പിടുത്തത്തിന് പാമ്പിനെ കൊല്ലും.പാമ്പ് വലുതാണെങ്കില്‍ അതിനെ കുറെ നേരം ക്ഷീണിപ്പിച്ച ശേഷം ആണ് കൊല്ലുക. പാമ്പിന്റെ കഴുത്തില്‍ തന്നെയാണ് കടിക്കുക.കടിച്ചുകഴിഞ്ഞാല്‍ പിന്നെ വിടില്ല.പിന്നെ പാമ്പിന്റെ മരണമാണ്.

images
പാമ്പുമായി ഏറ്റുമുട്ടുമ്പോള്‍ കീരിയുടെ രോമങ്ങള്‍ എഴുന്നു നില്‍ക്കും.അപ്പോള്‍ പാമ്പിന് ഉന്നം തെറ്റും.പാമ്പിന്റെ കടി രോമത്തിലെ ഏല്‍ക്കുകയുള്ളൂ.കൂടാതെ അസിറ്റികോളിന്‍ എന്ന പദാര്‍ത്ഥം കീരിയുടെ ശരീരത്തില്‍ ഉള്ളതുകൊണ്ട് വിഷം കയറാന്‍ ബുദ്ധിമുട്ടാണ്.വലിയ ഒരളവില്‍ വിഷം അകത്തുചെന്നാലെ കീരി ചാവുകയുള്ളൂ.ശത്ര്വിനെ കാണുമ്പോള്‍ ദുര്‍ഗ്ഗന്ധമുള്ള ഒരു സ്രവം ചീറ്റാറുണ്ട് കീരി.സംഘങ്ങള്‍ ആയും,ഒറ്റയായും ജീവിക്കുന്ന കീരികള്‍ ഉണ്ട്.മണ്ണില്‍ മാളങ്ങള്‍ ഉണ്ടാക്കാന്‍ വിരുതനാണ് കീറി.ഇണ ചേരുന്ന കാലത്ത് ചില ശബ്ദങ്ങള്‍ ഉണ്ടാക്കാറുണ്ട്.കൂടാതെ ഇണക്ക് ലൈകീക പ്രചോദനം നല്‍കുന്ന ചില സ്രവങ്ങള്‍ പുറപ്പെടീക്കാറുമുണ്ട്.ഒരു പ്രസവത്തില്‍ രണ്ടു മുതല്‍ അഞ്ചു വരെ കുഞ്ഞുങ്ങള്‍ ഉണ്ടാകും.കേരളത്തില്‍ കൂടുതല്‍ കാണുന്നത് നാടന്‍കീരിയും.ചെങ്കീരിയുമാണ്‌.മനുഷ്യരുമായി ഇണങ്ങുന്ന ജീവിയാണ് കീരി.

 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ