ബ്ലാക്ക് മാമ്പ

Share the Knowledge
download

മരണത്തിന്‍റെ ചുംബനം ” എന്നാണ് ആഫ്രിക്കക്കാര്‍ ബ്ലാക്ക് മാമ്പ പാമ്പിനെ വിശേഷിപ്പിക്കുന്നത്.ഈ പാമ്പിന്റെ കടിയേറ്റാല്‍ മരണം ഏതാണ്ടുറപ്പാണ്.വെട്ടൊന്ന് തുണ്ടം രണ്ട് എന്ന സ്വഭാവമാണ് ബ്ലാക്ക് മാമ്പക്ക്.ലോകത്തിലേക്ക് വെച്ച് തന്നെ ഏറ്റവും ശൌര്യം കൂടിയ പാമ്പ് എന്ന് തന്നെ പറയാം ബ്ലാക്ക് മാമ്പയെ. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രമാണ് ഇവയെ കണ്ടുവരുന്നത്‌ . പാമ്പുകളുടെ കൂട്ടത്തില്‍ ഏറ്റവും വേഗതയേറിയ പാമ്പാണ് ബ്ലാക്ക് മാമ്പ. മണിക്കൂറില്‍ പതിനൊന്ന് കിലോമീറ്റര്‍ വേഗതയില്‍ ഇതിന് ഓടാന്‍ കഴിയും.അത് റെക്കോര്‍ഡ് ആണ് .


വിഷപാമ്പുകളില്‍ വെച്ച് രണ്ടാമത്തെ ഏറ്റവും നീളം കൂടിയ പാമ്പ് എന്ന വിശേഷണവും ഉണ്ട് മാമ്പക്ക്.ഒരു കാര്യത്തോടും പൊരുത്തപ്പെടാന്‍ മാമ്പക്ക് കഴിയില്ല.ദേഷ്യം തന്നെ കാരണം. ഈ പാമ്പ് മനുഷ്യനെ പിന്തുടര്‍ന്ന് വന്നു കടിക്കാറുണ്ട് എന്നൊക്കെ ആഫ്രിക്കയിലെ ജനങ്ങള്‍ പറയുമെങ്കിലും അത് തെറ്റാണ്.ശത്രുവിനെ കണ്ടാല്‍ ശരീരത്തിന്റെ വലിയൊരു ഭാഗം ഇത് ഉയര്‍ത്തിപ്പിടിക്കും.ശൌര്യം നിറഞ്ഞ ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണെന്ന് പലരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇണ ചേരുന്ന കാലത്ത് പെണ്ണിന് വേണ്ടി ആണ്‍പാമ്പുകള്‍  സംഘട്ടനത്തില്‍ ഏര്‍പ്പെടാറുണ്ട്.പെണ്ണിനെ ശരീരം മുഴുവന്‍ പരിശോധിക്കുന്ന സ്വഭാവവും ഈ പാമ്പുകള്‍ക്കിടയിലുണ്ട്.


ഇണചേര്‍ന്ന് കഴിഞ്ഞാല്‍ ആണ്‍പാമ്പ് ഉടന്‍ സ്ഥലം വിടുകയാണ് പതിവ്.ചുറ്റിപറ്റി അവിടെ തന്നെ നിന്നാല്‍ പെണ്‍
പാമ്പിന്‍റെ കടി കിട്ടും എന്നത് തന്നെ കാരണം.ആഫ്രിക്കയിലെ ജനങ്ങള്‍ ഈ പാമ്പുകളെ തല്ലിക്കൊല്ലുന്നതും ,മുട്ടകള്‍ ഒക്കെ നശിപ്പിക്കുന്നതും പതിവാണ്.ഈ പാമ്പിനെ ഒരാള്‍ കൊന്നാല്‍ രാത്രി ആകുമ്പോള്‍ അതിന്‍റെ ഇണ വീട്ടിലെത്തി ഉറങ്ങിക്കിടക്കുന്ന കുടുംബാങ്ങങ്ങളെ ഒക്കെ വകവരുത്തും എന്ന വിശ്വാസവും ആഫ്രിക്കന്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ട്. മാരകമായ വിഷമാണ് ഈ പാമ്പിന്റെത്.ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നതും മാമ്പയുടെ കടിയേറ്റ് തന്നെ.ഇതിന്‍റെ വിഷം നാഡീവ്യൂഹത്തെയാണ് ബാധിക്കുക.കടിയേറ്റാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ നല്ല ബുദ്ധിമുട്ട് ഉണ്ട്.ബ്ലാക്ക് മാമ്പ അഥവാ മരണത്തിന്റെ ചുംബനം …. ഒരു കടി മതി… എല്ലാം അവസാനിക്കാന്‍.

Dinesh Mi
Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ