സൈലന്റ് വാലി

Share the Knowledge
index

പശ്ചിമഘട്ടമലനിരകളില്‍ നീലഗിരി മലനിരകളിലെ സൈലന്റ് വാലി വനമേഖലയെ ജൈവസമ്പന്നതയുടെ അത്ഭുതലോകം എന്നാണ് ശാസ്ത്രസമൂഹം വിശേഷിപ്പിച്ചിട്ടുള്ളത്. അതിനു കാരണമാകട്ടെ കാടിന്റെ അതുല്യവും വ്യത്യസ്തവുമായ ജൈവസ്വഭാവവും. പശ്ചിമഘട്ടത്തിന്റെ ആവാസവ്യവസ്ഥയെ നിര്‍ണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ഭൂമിശാസ്ത്രപരമായ അതിന്റെ കിടപ്പ് തന്നെയാണ്.

വൃഷ്ടിപ്രദേശമായ മലബാര്‍ തീരത്തിനും വരണ്ടുകിടക്കുന്ന ഡെക്കാണ്‍ സമതലങ്ങള്‍ക്കും തെക്കോട്ട് തമിഴ്‌നാട് സമതലങ്ങള്‍ക്കുമിടയിലാണ് പശ്ചിമഘട്ടം. പശ്ചിമഘട്ടത്തിന്റെ രണ്ടു ചരിവുകളിലുമുള്ള ആവാസവ്യവസ്ഥയെ ഈ ഭൂപ്രകൃതിയാണ് സ്വാധീനിക്കുന്നത്.

സൈലന്റ് വാലിയുടെ സസ്യസമ്പത്തിനെപ്പറ്റി പത്തൊന്‍പതാം നൂറ്റാണ്ടില്‍ പഠനം നടത്തിയ ശാസ്ത്രജ്ഞന്‍മാര്‍ മുതല്‍ സ്വാതന്ത്ര്യാനന്തരം പഠനം നടത്തിയ ഗവേഷകര്‍ വരെ അത്ഭുതപ്പെടുത്തുന്ന വിവരങ്ങളാണ് തലമുറകള്‍ക്ക് കൈമാറിയത്. സസ്യജാലങ്ങളില്‍ ഇത്രയധികം വ്യത്യസ്തത ദര്‍ശിക്കാന്‍ കഴിയുന്നത് ലോകത്തിലെ അപൂര്‍വം ചില മഴക്കാടുകളില്‍ മാത്രമാണെന്ന് ആ പഠനങ്ങള്‍ അടിവരയിട്ടു പറയുന്നു. സൈലന്റ് വാലിയിലെ 8,952 ഹെക്ടര്‍ വനത്തില്‍ 2,000 സസ്യ ഇനങ്ങളാണ് ശാസ്ത്രസമൂഹം കണ്ടെത്തിയിട്ടുള്ളത്. സൈലന്റ് വാലിയില്‍ കണ്ടെത്തിയിട്ടുള്ള ചെറുചെടികളുടെയും സൂക്ഷ്മസസ്യങ്ങളുടെയും കണക്കെടുത്താല്‍ അതിങ്ങനെയാണ് : 100-ഇനം പന്നല്‍ച്ചെടികള്‍,100-തരം സൂക്ഷ്മ പായല്‍ച്ചെടികള്‍, 325-ഇനം കൂണുകള്‍,75-ഇനം കല്‍പ്പായലുകള്‍,200-ഇനം ആല്‍ഗകള്‍.ഓര്‍ക്കിഡുകളില്‍ 107 സ്പീഷീസുകളാണ് കണ്ടെത്തിയിട്ടുള്ളത്. പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവരുന്ന പതിനഞ്ചിനം പക്ഷികളില്‍ പതിനാലെണ്ണവും സൈലന്റ് വാലിക്കാട്ടില്‍ ജീവിക്കുന്നവയാണ്. നീലഗിരി മരപ്രാവ്, നീലത്തത്ത, ആല്‍ക്കിളി, പ്രാക്കുരുവി (ചാരത്തലയന്‍ ബുള്‍ബുള്‍) കാട്ടുഞാലി, ചെഞ്ചിലപ്പന്‍, പതമങ്ങന്‍ ചിലപ്പന്‍, നീലഗിരി ചിലപ്പന്‍, പോതക്കിളി, കരിഞ്ചമ്പന്‍ പാറ്റപിടിയന്‍, കാട്ടുനീലി, നീലക്കിളി, പാറ്റപിടിയന്‍, മലവരമ്പന്‍, ചെറുതേന്‍കിളി എന്നിവയാണ് ആ പക്ഷികള്‍.

From : nilagreens.wordpress.com

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ