മാങ്ങാട്ടു പറമ്പിലെ നീലിയാര്‍ കോട്ടം

Share the Knowledge
index (2)

കണൂര്‍ മാങ്ങാട്ടു പറമ്പില്‍ ഇങ്ങനെ ഒരു കാടുള്ളത് അത്ര പേര്‍ക്കൊന്നും അറിയില്ല… 25 ഓളം ഏക്കറില്‍ പരന്നു കിടക്കുന്ന ഒരു വലിയ വന സമ്പത്താണ് മാങ്ങാട്ടു പറമ്പിലെ നീലിയാര്‍ കോട്ടം..’നരിയും പുലിയും ഒന്നിച്ച് വാഴുന്ന കാടുള്ള ഇടത്തേ നീലിയാര്‍ കോട്ടത്തിലമ്മ കുടി കൊള്ളൂ..’. എന്നാണ് ഐതീഹ്യം.. ഇവിടെ ഹൈന്ദവ വിശ്വാസത്തിന്‍റെ ഭാഗമായുള്ള ഒരു നരിമടയുമുണ്ട്.. (രണ്ടാം ചിത്രത്തില് കാണാം).  നാടിന് പച്ചപ്പും കുളീരും നല്‍കുന്ന നീലിയാര്‍ കോട്ടത്തില്‍ ഞാവല്‍പന,നെടുങ്കനി,മരുത്, നെടുപ്പ് തുടങ്ങിയ നിരവധി മരങ്ങളും, കൊമ്പുകള്‍ വളഞ്ഞ് ഊഞ്ഞാല്‍ പോലെയുള്ള കായാവുകളും പ്രകൃതി സൗന്ദര്യമുളവാക്കുന്നവയാണ്.. വള്ളിക്കാഞ്ഞിരവും, നെരിഞ്ഞലും ,കടുക്കയും നിറഞ്ഞ് നില്‍ക്കുന്ന ഈ വനം ചിത്ര ശലഭങ്ങളുടെ ആവാസ കേന്ദ്രമാണ് ,കൂടാതെ കാട്ടുമുയല്‍, മുള്ളന്‍പന്നി, ഒട്ടേറെ പക്ഷിയിനങ്ങള്‍ എന്നിവ ഈ കാട്ടിലുണ്ടത്രെ.. ചൂടുകാലത്തും ഈ കാട് കുളിര് തരുന്നു.. എന്നും ഇവിടുത്തെ മണ്ണിന് നനവുണ്ടാകാറുണ്ട്.. വറ്റാത്ത നാല് കിണറുകളും ഈ വനത്തിലുണ്ട്.. ഉറുമ്പ് തീനി ചെടി ഉള്‍പ്പെടെ നിരവധി ഔഷധ സസ്യങ്ങള്‍ ഇവിടുണ്ട്.. ചിത്രത്തില്‍ കാണുന്ന പോലെ മഴക്കാലത്ത് പാറകള്‍ക്കിടയിലൂടെ വരുന്ന ചെറു വെള്ളച്ചാട്ടങ്ങള്‍ “സെല്‍ഫിക്ക്” BACKGROUND ആക്കാവുന്നതാണ്.

Court : ??

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ