കുട്ടിത്തേവാങ്ക്

Share the Knowledge
index (3)

കുരങ്ങിന്റെ മുഖഭാവത്തോടെ മരങ്ങളിലൂടെയും മണ്ണിലൂടെയും ഓടിച്ചാടി നടക്കുന്ന , ചോലവനങ്ങളിൽ താമസിക്കുന്ന , കുട്ടിത്തേവാങ്ക് ഉയരമുള്ള മരങ്ങളിലാണ് സാധാരണ കാണാറുള്ളത്.  സൈലന്റ് വാലി, പെരിയാർ വനമേഖലയിൽ ഇവയെ ധാരാളമായി കാണാറുണ്ട്. മരങ്ങളിലെ ഉറുമ്പുകളും പ്രാണികളുമാണ് കുട്ടിത്തേവാങ്കിന്റെ ഭക്ഷണം.സ്ലൈഡർ ലോറീസ് ഇനത്തിൽപെട്ട ഈ ജീവിക്ക് സൂര്യനെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടാണ്. സൂര്യകിരണങ്ങൾ ഇവയുടെ കണ്ണുകൾ താങ്ങാനാവാതെ വരുന്നു. പ്രത്യേകതയുള്ള കണ്ണുകളാണ് ഇവയുടേത്.രാത്രിയാണ് ഇവ കൂടുതലായി പുറത്തിറങ്ങുന്നത്. പൂച്ചയുടെ വലുപ്പമുള്ള കുട്ടിത്തേവാങ്കിനെ കാണാനും കൗതുകമുണ്ട്.വയനാടൻ കാടുകളിലെ മുളങ്കൂട്ടങ്ങളിൽ പണ്ട് കുട്ടിത്തേവാങ്കുകളെ ധാരാളമായി കാണാറുണ്ടായിരുന്നു. മുളയുടെ നാശവും ഇവയുടെ എണ്ണം കുറയ്ക്കാനിടയാക്കി.  മുന്നിലേക്ക് തുറിച്ചു നോക്കുന്ന ഉരുണ്ട മിഴികളും, വെളുത്ത മുഖവും, മുന്നോട്ട് നീണ്ട മൂക്കും കുട്ടിത്തേവാങ്കിനെ വാനരജീവികളിൽ വ്യത്യസ്തനാക്കുന്നു. കണ്ണിനു ചുറ്റുമായി തവിട്ട് നിറമുള്ള വലയമുണ്ട്. ഇവയ്ക്ക് വാലില്ല എന്നതും ഒരു പ്രത്യേകതയാണ്. ശരാശരി രണ്ടടി നീളവും നാലു കിലോഗ്രാം തൂക്കവുമുണ്ടാകും. ഒറ്റയ്ക്കോ ഇരട്ടയായോ ഇവ സഞ്ചരിക്കുന്നു. കുട്ടിത്തേവാങ്കുകൾ മിശ്രഭുക്കുകളാണ്. ഇലകളും പഴങ്ങളും ഷഡ്പദങ്ങളെയും ചില ഉരഗങ്ങളേയും ഇവ ഭക്ഷിക്കും. ഇരയെ സാവധാനം സമീപിച്ച് രണ്ടു കൈകൾ കൊണ്ടും പൊടുന്നനെ പിടികൂടുന്നതാണ് ഇവയുടെ പതിവ്. മരത്തിലൂടെ യാത്ര ചെയ്യാനാണ് കുട്ടിത്തേവാങ്കിനു താത്പര്യം. ഒരു പ്രസവത്തിൽ ഒരു കുട്ടിയാണ് ഉണ്ടാവുന്നത്. 

Court : ?

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ