ഏറ്റവും വിഷമുള്ള കൂൺ

Share the Knowledge
index (7)

Amanita phalloides എന്ന ഒരിനം കൂൺ (ഫംഗസ്) ആണ് ചിത്രത്തിൽ (കട. വിക്കിപീഡിയ). ലോകത്തിൽ ഏറ്റവും വിഷമേറിയ കൂൺ ആണിത്.. Amanita caesare എന്ന ഭക്ഷ്യയോഗ്യമായ കൂണിനോട് വളരെ സാമ്യമുള്ളതിനാൽ ഇവ കാരണമാണ് മരണങ്ങൾ കൂടുതലും സംഭവിക്കാറുള്ളത്. റോമൻ ചക്രവർത്തിമാരായിരുന്ന ക്ലോഡിയസ് (10 BC to 54 AD), ചാൾസ് നാലാമൻ (1685-1740) എന്നിവരുൾപ്പെടെയുള്ളവരുടെ മരണത്തിനുത്തരവാദി ഈ കൂൺ ആണെന്ന് കരുതപ്പെടുന്നു.  amanitin, phalloidin എന്നിവയാണ് ഇവ പുറപ്പെടുവിക്കുന്ന വിഷങ്ങൾ (toxins). alpha amanitin എന്ന ടോക്സിൻ ആണ് ഏറ്റവും അപകടകാരി. ഇതു ബാധിക്കുന്നത് നമ്മുടെ ശരീരത്തിലെ പ്രോട്ടീൻ നിർമാണപ്രക്രിയയെ (translation) ആണ്. തന്മൂലം കോശങ്ങളിലേക്ക് വേണ്ട പ്രോട്ടീനുകൾ എത്താത്ത അവസ്ഥ ഉണ്ടാവുകയും cell death നടക്കുകയും ചെയ്യുന്നു. കരൾ, വൃക്ക എന്നിവയെയാണ് ഈ ടോക്സിൻ ബാധിക്കുന്നത്. 30 g (ഒരു ഔൺസ്) കൂൺ മാത്രം മതി ഒരാൾക്ക് മരണം സംഭവിക്കാൻ. ഉയർന്ന താപനിലയിൽ പാകം ചെയ്താൽപ്പോലും ടോക്സിനുകൾ നിർവീര്യമാക്കപ്പെടില്ല എന്നതും ഈ കൂണിന്റെ കുപ്രസിദ്ധിക്കു കാരണമാണ്.

(most of the food poisoning is due to the intoxication of thermostable toxins as they won’t degenerate while cooking, which can be of bacterial or fungal origin)

https://en.wikipedia.org/wiki/Amanita_phalloides

Jithin Venugopal

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ