കാട്ടാത്തിപ്പാറ

Share the Knowledge
index (10)

പത്തനംതിട്ട കോന്നിയില്‍നിന്ന് ഏകദേശം 20Km അകലെ കല്ലേലി റൂട്ടിലാണ് കാട്ടാത്തിപ്പാറ.അച്ചന്‍കോവില്‍ വഴിയും കാട്ടാത്തിയിലെത്താം. ഞാവനാല്‍ചെകപോസ്റ്റിലെ പരിശോധനകള്‍ക്ക് ശേഷമേ സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടുകയുള്ളൂ. കോന്നി റിസര്‍വ് ഫോറസ്റ്റിനുള്ളിലാണിത്. ചെക് പോസ്റ്റ് കടന്ന് മുന്നോട്ട് ചെല്ലുമ്പോള്‍ കൊക്കാത്തോട് പാലം കാണാം. പാലം കടന്ന് ഏകദേശം 8km കഴിയുമ്പോള്‍ കാട്ടാത്തി Bus stop എത്തും അവിടെ ജനവാസ മേഖലയാണ്.അവിടെ നിന്ന് വലത്തേക്കുള്ള കയറ്റം കയറണം വഴി അത്ര നല്ലതല്ല. വഴി അവസാനിക്കുന്നത് കാട്ടാത്തി ആദിവാസി വനസംരക്ഷണ സമതി ഓഫിസിനു മുന്‍പിലാണ്. അവിടെ നിന്നും വീണ്ടും വനത്തിലേക്ക് പ്രവേശിക്കാം.
അധികം ആരും പോകാറില്ലാത്തതിനാല്‍ ചെറിയ നടപ്പാത മാത്രമേയുള്ളൂ. വനപാതയിലൂടെ രണ്ടര കിലോമീറ്ററോളം ചെല്ലുമ്പാേള്‍ കാട്ടാത്തിപ്പാറയുടെ അടിവാരത്ത് എത്തും വഴുക്കലിനോടൊപ്പം ചെറിയ പാറക്കഷണങ്ങളും മുകളിലേക്കുള്ള കയറ്റത്തിന്റെ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

index (11)index (12)
മുകളിലെത്തുമ്പോള്‍ ഹരിതാഭവും നയനമനോഹരവുമായ കാഴ്ചകളാണ് പ്രകൃതി നമുക്കായി ഒരുക്കി വെച്ചിരിക്കുന്നത്. കാഴ്ചകള്‍ക്കൊപ്പം വനസ്ഥലികളെ തഴുകിയെത്തുന്ന കാറ്റും കൂടി ചേരുമ്പോള്‍ മനസ്സും ശരീരവൂം കുളിരും.. ചക്രവാളം ചുവന്നു തുടങ്ങിയപ്പോള്‍ ഒരുപാട് നല്ല കാഴ്ചകള്‍ സമ്മാനിച്ച കാട്ടാത്തിപ്പാറയോടും അവിടെ ആരോ, എപ്പോഴോ പ്രതിഷ്ഠിച്ച, പേരറിയാത്ത ദെെവത്തിന്റെ കല്‍പ്രതിഷ്ഠയോടും യാത്ര പറഞ്ഞ് ഞങ്ങള്‍ തിരിച്ചിറങ്ങി…… അടുത്ത സഞ്ചാരത്തിനുള്ള, മരിക്കാത്ത ആവേശവുമായി………….

വനപ്രദേശമായതിനാല്‍ കോന്നിയില്‍ നിന്ന് ഭക്ഷണവും വെളളവും കരുതുന്നത് നന്നായിരിക്കും
ചെറിയ തോതില്‍ അട്ടയുടെ ശല്യമുണ്ട് .

By  Signature News

സഞ്ചാരികള്‍ക്ക് പുത്തന്‍ ഉണര്‍വ് പകരാന്‍ ഇവിടെ ഇതാ ആകാശത്തോളം തല പൊക്കത്തില്‍ കാട്ടാത്തി പാറ.അരികില്‍ അണയുന്നവരില്‍ പ്രകൃതിയുടെ പച്ചപ്പ്‌ കുളിര്‍ തെന്നലായ് തഴുകി എത്തും.ഇത് വനാന്തരത്തില്‍ ഉള്ള പ്രകൃതിയുടെ വര പ്രസാദം.

പത്തനംതിട്ട ജില്ലയില്‍ കോന്നി കൊക്കാതോട് എന്ന വനാന്തര ഗ്രാമം .അച്ചന്‍കോവില്‍ നദി യുടെ കുഞ്ഞോളങ്ങള്‍ തഴുകി വളര്‍ത്തിയ വനാന്തരം.കോന്നി വനം ഡിവിഷന്റെ ഭാഗം.കോന്നി -കല്ലേലി -കൊക്കാതോട് വനയാത്ര ആരിലും ഉണര്‍വ് പകരും.

കല്ലേലിയിലൂടെ ഒഴുകുന്ന അച്ചന്‍കോവില്‍ നദിയില്‍ നീരാടി കൊക്കാതോട്ടിലേക്ക് നമള്‍ക്ക് പ്രവേശിക്കാം.ഇന്ത്യ ബര്‍മ യുദ്ധത്തില്‍ ഏര്‍പ്പെട്ട പട്ടാളകാര്‍ക്ക് കൃഷി ചെയ്യാന്‍ അന്നത്തെ സര്‍ക്കാര്‍ അനുവതിച്ചു നല്‍കിയ വനമേഖല ആണ് കൊക്കാതോട്.വികസന പാതയില്‍ അനേകം നേട്ടം കൊക്കാതോട് കൈ വരിച്ചു.അല്ലുംകള്‍ തുടങ്ങി കോട്ടാം പാറയില്‍ അവസാനിക്കുന്ന ഈ വനാന്തര ഗ്രാമം സഞ്ചാരികളെ കാത്തിരിക്കുന്നു.ഇക്കോ ടൂറിസം വികസനത്തില്‍ കാട്ടാത്തി പാറ ക്കുള്ള സ്ഥാനം വലുതാണ്‌.

.മലപണ്ടാര വിഭാഗത്തില്‍ ഉള്ള ആദിവാസികളുടെ ഊരിലൂടെ കടന്നു മല കയറാം.വനത്തിലൂടെ പിന്നെയും നാല് കിലോ മീറ്റര്‍ നടക്കാം.ചിലപ്പോള്‍ ആന,കാട്ടുപോത്ത്,കേഴ,മ്ലാവ്,കൂരന്‍,പന്നി എന്നിവയുടെ മുന്നില്‍ പെടാം.കാട്ടു വള്ളികള്‍ കുടപിടിച്ച വനം.വിശാലമായ പുല്‍ പരപ്പ്,ചെറിയ നീരുറവയില്‍ മുഖം കഴുകി കാട്ടു പുല്ലുകളെ വകഞ്ഞു മലയേറാം.കുത്തനെ ഉള്ള മലകയറ്റം അങ്ങ് അകലെ കിഴക്ക് തലയുയര്‍ത്തിപ്പിടിച്ച് അനേക പാറകള്‍.ഉളക്ക ചാണ്ടി,കൊതകുത്തി,പാപ്പിനി,എന്നി വിളി പേരുള്ള പാറകള്‍,അകലെ മഞ്ഞു മൂടി നില്‍കുന്ന കിഴക്കിന്റെ മല നിരകള്‍.മല കയറുമ്പോള്‍ പേരറിയാത്ത അനേക കാട്ടു പൂക്കള്‍ ഇതള്‍ വിടര്‍ത്തി തുമ്പികളെ അരികിലേക്ക് ഷണിക്കുന്നു.പൂമ്പൊടി തേടി തീനീച്ചകള്‍ വട്ടം ഇടുന്നു.താഴെ വന്യ മൃഗത്തോട് മല്ലിട്ട് കൃഷി ചെയുന്ന അനേകായിരങ്ങള്‍.

index (9)

ഉച്ച സൂര്യന്റെ ചൂട് കൂടുമ്പോള്‍ നടത്തം മെല്ലെ ആകുന്നു.എന്നാലും മുകള്‍ പരപ്പില്‍ ചെന്ന് എത്താന്‍ ഉള്ള വെമ്പല്‍.ഒടുവില്‍ കാനന നടുവിലെ കാട്ടാത്തി പാറയുടെ നെറുകയില്‍ എത്തി.രണ്ടു കിലോമീറ്റര്‍ ഉള്ള മുകള്‍ പരപ്പ്.ചുറ്റും ബ്രഹത്‌ പാറകള്‍.അകലെ പുല്ലു തിന്നുന്ന ആനകള്‍.ശുദ്ധ വായു ഉണര്‍വ് നല്‍കുന്നു. ഇവിടെ നിന്നും സായംസന്ധ്യ കാണാന്‍ മനോഹരം അല്പം കൂടി നിന്നാല്‍ ആനകള്‍ തീറ്റ തേടി എത്തും…..
പഴമക്കാരുടെ വാ മൊഴിയിലൂടെ ഇവിടെ ഒരു കഥ കേള്‍ക്കാം..

.വനത്തിലെ ആദിവാസി പെണ്‍കൊടി ശാപം മൂലം പാറ യെന്നും,അതല്ല സ്നേഹിച്ച യുവാവിനെ കിട്ടാതെ ആദിവാസി യുവതി ഇവിടെ നിന്നും ചാടി മരിച്ചെന്നും,സ്നേഹിച്ച പുരുഷനെ ചതിയില്‍ പെടുത്തിയ ആദിവാസി യെ യുവതി ഇവിടെ നിന്നും തള്ളി താഴെ ഇട്ടു എന്നുള്ള കഥകള്‍ പലരും പറയുന്നു.എന്നാല്‍ ഒരു പ്രതികാര കഥയാണ് ഏറെ പേരും ചെവിയില്‍ ഓതിയത്.ഈ പാറയുടെ ചരുവില്‍ തീനീച്ചകൂടുകള്‍ ഉണ്ട്.ഇത് എടുക്കുക്ക പ്രയാസം.

അകലെ സൂര്യന്‍ തന്റെ പകല്‍ പ്രഭാവം അവസാനിപിക്കുന്നു.ആകാശം ചുമന്നു.മനോഹര കാഴ്ച.യാത്ര ഇഷ്ടപെടുന്നവര്‍ക്ക് കൊക്കാതോട് കാട്ടാത്തി പാറ നല്ല ഒരു അനുഭവം പകരും.കോന്നി ഇക്കോ ടൂറിസം വിപുലീകരിക്കുമ്പോള്‍ കൊക്കാതോട് കാട്ടാത്തി പാറ ഇടം പിടിക്കും.

കാട്ടാത്തി പാറയോട് തല്ക്കാലം വിട പറയാം.കഥകള്‍ ഉറങ്ങുന്ന ഇവിടെ വീണ്ടും എത്താന്‍ എല്ലാവരും ആഗ്രഹിക്കും .കാരണം പ്രകൃതി നശീകരണം ഇവിടെ ഇല്ല.പച്ചപ്പ്‌ പുതച്ച ഈ വനം ടൂറിസം ഭൂപടത്തില്‍ ഇനി ഇടം പിടിക്കും.

index (8)

 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ