ജയന്റ്റ് ആന്‍റ്ഈറ്റര്‍

Share the Knowledge

ലോകത്തിലെ ഏറ്റവും വലിയ ഉറുമ്പ്‌തീനിയാണ് തെക്കേ അമേരിക്കയില്‍ കാണുന്ന ജയന്റ്റ് ആന്‍റ്ഈറ്റര്‍
നൂറ് മുതല്‍ നൂറ്റിഇരുപത് സെന്റിമീറ്റര്‍ വരെ നീളം ഉണ്ടാവും ഇവക്ക്.നാല്‍പ്പത് മുതല്‍ അന്‍പത് കിലോ ഭാരവും ഉണ്ടാവും..ഈ രാക്ഷസ ഉറുമ്പുതീനിക്ക് പല്ലുകള്‍ ഇല്ല.പക്ഷെ നാവിന് രണ്ടടിയോളം നീളം ഉണ്ടാവും.പ്രധാന ഭക്ഷണം ഉറുമ്പുകള്‍ തന്നെ. ദിനംപ്രതി .മുപ്പതിനായിരം ഉറുമ്പുകളെയെങ്കിലും ഇവ അകത്താക്കും.ഉറുമ്പ്‌തീനിയുടെ നാവില്‍ പശപോലുള്ള ഒരു സ്രവം ഉണ്ട്.ഉറുമ്പ്‌പുറ്റിനകത്തെക്ക് നാവ് ഇടുമ്പോള്‍ ഉറുമ്പുകള്‍ നാവില്‍ ഒട്ടിപ്പിടിക്കും.
സ്ലോത്ത് എന്ന ജീവിയുടെയും ഈനാമ്പേച്ചിയുടെയും ഒക്കെ കുടുംബക്കാരാണ് ഈ ഉറുമ്പുതീനി.പൊതുവേ ശാന്തസ്വഭാവമാണെങ്കിലും പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ പുലിയാണെങ്കില്‍ പോലും ഇവ ഒരു ഏറ്റുമുട്ടലിന് തയ്യാറാവും.പല രാജ്യങ്ങളിലും തോലിന് വേണ്ടി ഇവയെ വേട്ടയാടുന്നത് പതിവാണ്. 2009ല്‍ ബ്രസീലില്‍ വെച്ച് ഒരു കൃഷിക്കാരനും രണ്ട് മക്കളും ചേര്‍ന്ന് ഈ ഉറുമ്പ്‌ തീനിയെ വേട്ടയാടാന്‍ തീരുമാനിച്ചു.കത്തികൊണ്ടാണ് കൃഷിക്കാരന്‍ ഉറുമ്പ്‌ തീനിയെ നേരിട്ടത്.ഉറുമ്പുതീനിയുടെ നാല് ഇഞ്ചു നീളം വരുന്ന മൂര്‍ച്ചയേറിയ നഖം കൃഷിക്കാരന്‍റെ കഥ കഴിച്ചു.
കൃഷിക്കാരന്‍റെ മകനെ ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ആക്രമണം നടത്തുമ്പോള്‍ പിന്‍കാലുകളില്‍ ഉറുമ്പ്‌തീനി എഴുനേറ്റു നില്‍ക്കും.കരടിയുടെ ശൈലിയിലാണ് ഇവ യുദ്ധം ചെയ്യുക.2012 ല്‍ ഒരു വേട്ടക്കാരനെയും ഈ ഉറുമ്പുതീനി കൊന്നു.പിന്നീടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു.അതിനുശേഷം വളരെ മുന്‍കരുതലോടെ ആണ് വേട്ടക്കാര്‍ ഇതിനെ വേട്ടയാടുന്നത്.മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ആണ് ഇവ ഇണ ചേരുക.ആണ്‍ ഉറുമ്പുതീനിയുടെ ഗുഹയില്‍ വെച്ചാണ് ഇണ ചേരല്‍ മൂന്ന് ദിവസം ശരിക്കും ഹണിമൂണ്‍ ആഘോഷിക്കും ഉറുമ്പുതീനികള്‍..പ്രസവത്തില്‍ ഒരു കുഞ്ഞാണ് ഇവയ്ക്ക് ഉണ്ടാവുക.കാട്ടുനായകളുടെ ആക്രമണവും മനുഷ്യരുടെ വേട്ടയാടലും തുടങ്ങി പല കാരണങ്ങളാലും ഇന്ന് ഇവ വംശനാശം നേരിടുകയാണ്.പതിനാറ് മുതല്‍ ഇരുപത് വര്‍ഷം വരെയാണ് ഇവയുടെ ആയുസ്സ്.

By Dinesh Mi

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ