നെപ്പോളിയന്റെ കുതിര

Share the Knowledge

കഴിഞ്ഞ അഞ്ചായിരത്തിനും ആറായിരത്തിനും ഇടക്കുള്ള വര്‍ഷങ്ങളിലാണ് മനുഷ്യര്‍ കുതിരകളെ ഇണക്കി വളര്‍ത്താന്‍ തുടങ്ങിയത്.പല മനുഷ്യ വര്‍ഗ്ഗങ്ങളും കുതിരകളുടെ മാംസവും,പാലും ,രക്തവും  ഒക്കെ ഭക്ഷിച്ചിരുന്നു.കുതിരകളെ യുദ്ധങ്ങളില്‍ പങ്കെടുപ്പിക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് അഞ്ചായിരത്തി  അഞ്ഞൂറ് വര്‍ഷങ്ങള്‍ പിന്നിടുന്നു..യുദ്ധങ്ങളില്‍ പങ്കെടുത്ത പല കുതിരകളും പില്‍ക്കാലത്ത് പ്രസിദ്ധരായി.പ്രസിദ്ധരായവരുടെ കൂട്ടത്തില്‍ ഒന്നാമന്‍ എന്ന് പറയുന്നത് സാക്ഷാല്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്‍റെ അറബിക്കുതിരയായ മാരെങ്കോ ആണ്.1793 ല്‍ ആണ് മാരെങ്കോ ജനിച്ചത്‌.മാരെങ്കോക്ക് ആറു വയസ്സുള്ളപ്പോള്‍ ആണ് നെപ്പോളിയന്‍ അതിനെ ഈജിപ്ത്തില്‍ നിന്ന് വാങ്ങി ഫ്രാന്‍സിലേക്ക് കൊണ്ടുവന്നത്.യുദ്ധങ്ങളില്‍ പങ്കെടുക്കാന്‍ പറ്റിയ അപാര ധൈര്യത്തിന് ഉടമയായിരുന്നു മാരെങ്കോ.
മാരെങ്കോയില്‍ വെച്ച് നടന്ന യുദ്ധത്തിന് ശേഷമാണ് കുതിരക്ക് മാരേങ്കോ എന്ന പേരിട്ടത്.കടുത്ത പരിശീലനങ്ങള്‍ ആയിരുന്നു മാരെങ്കോ നേരിട്ടത്.ചെവിയുടെ അരികില്‍ വെച്ച് സ്ഫോടനം നടത്തുക,തൊട്ടരികില്‍ വെച്ച് വാള് വീശുക.നായകളെ കാലിനിടയിലൂടെ ഓടിക്കുക തുടങ്ങി നിരവധി പരീക്ഷണങ്ങള്‍ മാരെങ്കോ നേരിട്ടു.യുദ്ധത്തില്‍ പങ്കെടുക്കുമ്പോള്‍ എട്ടു തവണ മാരെങ്കോക്ക് പരിക്കേറ്റു.നെപ്പോളിയന് അന്‍പതിലേറെ കുതിരകള്‍ ഉണ്ടായിട്ടും മാരെങ്കോവിനോടായിരുന്നു കൂടുതല്‍ പ്രിയം.നെപ്പോളിയന്‍ യുദ്ധങ്ങളില്‍ ജയിച്ചത്‌ മാരേങ്കോയുടെ കഴിവ് കൊണ്ട് കൂടിയായിരുന്നു.1815ല്‍ നടന്ന വാട്ടര്‍ലൂ യുദ്ധത്തില്‍ വില്ല്യം ഹെന്‍ട്രി ഫ്രാന്‍സിസ് പെട്ട്രെ മാരെങ്കോവിനെ പിടിച്ചെടുത്തു.പെട്രെ ,മാരെങ്കോവിനെ ഇങ്ങ്ലണ്ടിലേക്ക് കൊണ്ട് വന്നു.പിന്നീട് കേണല്‍ ആന്‍കെര്‍സ്റ്റീന്‍ എന്ന ആള്‍ക്ക് വിറ്റു.അപ്പോള്‍ മാരെങ്കോവിന് ഇരുപത്തിഏഴു വയസ്സ് പ്രായം ഉണ്ടായിരുന്നു.മുപ്പത്തി എട്ടാമത്തെ വയസ്സില്‍ മാരെങ്കോ മരിച്ചു.അസ്ഥിക്കൂടം റോയല്‍ യുനൈറ്റട് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് കൈമാറി.ഇപ്പോള്‍ ചെലെസയിലെ നാഷണല്‍ ആര്‍മി മ്യൂസിയത്തില്‍ മാരെങ്കോയുടെ അസ്ഥിക്കൂടം പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്.ഇന്നും മാരെങ്കോയെ പരാമര്‍ശിച്ചുകൊണ്ടുള്ള സിനിമകളും കഥകളും ഒക്കെ ഇറങ്ങാറുണ്ട്‌.ഇതിനിടയില്‍ ഹാമില്‍ട്ടന്‍ എന്ന ഒരു എഴുത്തുകാരന്‍ ചില വിവാദങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.മാരെങ്കോ എന്ന പേരില്‍ നെപ്പോളിയന് ഒരു കുതിര ഇല്ലായിരുന്നുവെന്നും ,നെപ്പോളിയന്‍ ഇഷ്ട്ടപ്പെട്ടിരുന്നത് അലി എന്ന കുതിരയെ ആയിരുന്നു എന്നുമാണ് ഹാമില്‍ട്ടന്‍ വാദിച്ചത്.

By Dinesh Mi

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ