മുപ്പതുകളുടെ അവസാനം കൊച്ചിയുടെ ജീവിതം എങ്ങിനെയാക്കെയായിരുന്നു?

അധികമൊന്നും രേഖപ്പെടുത്തപ്പെടാത്ത ആ കാലത്തിന്റെ നേര്‍ ചിത്രമാണ് പ്രമുഖ നരവംശശാസ്ത്രജ്ഞനായ ഡേവിഡ് ഗുഡ്മാന്‍ മാന്‍ഡല്‍ബോം പകര്‍ത്തിയ ഈ വീഡിയോ ദൃശ്യങ്ങള്‍.

അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ അധ്യാപകനായ അദ്ദേഹം 1937 സെപ്തംബറിലാണ് കൊച്ചിയില്‍ എത്തിയത്. രണ്ടാഴ്ച അദ്ദേഹം ഇവിടെ ഉണ്ടായിരുന്നു. കൊച്ചിയിലെ ജൂത വിഭാഗങ്ങളുടെ ജീവിതമാണ് അദ്ദേഹം പകര്‍ത്തിയത്. എന്നാല്‍, അതോടൊപ്പം കൊച്ചിയിലെ അന്നത്തെ ജീവിതവും ആ ക്യാമറയില്‍ ആഴത്തില്‍ പതിഞ്ഞു. ‘ദ ജ്യൂവിഷ് വേ ഓഫ് ലൈഫ് ഇന്‍ കൊച്ചിന്‍’ എന്ന പുസ്തകവും ഒരു ഹ്രസ്വ ചിത്രവും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്‍റെതായി പുറത്തു വന്നിട്ടുണ്ട്.

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ബാന്‍ക്രോഫ്റ്റ് ലൈബ്രറിയില്‍ സൂക്ഷിച്ച വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തത്. The Magnes Collection of Jewish Art and Life എന്ന ശേഖരത്തിലാണ് ഈ വീഡിയോ ഉള്ളത്………

Court : ???

b2

Image

ഒരു അഭിപ്രായം പറയൂ