പ്ലാറ്റിപസ്സ്

Share the Knowledge

പ്ലാറ്റിപസ്സ് എന്ന ജീവിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ വിരളമാണ്.മുട്ടയിടുന്ന സസ്തനി എന്ന നിലയില്‍ പ്രസിദ്ധനായ ജീവിയാണ് പ്ലാറ്റിപസ്സ്.ഭൂമിയില്‍ ജീവിച്ചിരിക്കുന്ന മുട്ടയിടുന്ന രണ്ടു സസ്തനികളാണ് പ്ലാറ്റിപസ്സും,
എക്കിഡ്നയും.എന്തുകൊണ്ടോ എക്കിഡ്ന കൂടുതല്‍ പ്രസിദ്ധി നേടിയില്ല.പക്ഷെ പ്ലാറ്റിപസ്സ് ഏവരുടെയും മനസ്സില്‍ മായാത്ത മുദ്രയായി മാറി.താറാവിന്‍റെ ചുണ്ടുകളോട് സാമ്യം ഉണ്ട് പ്ലാറ്റിപസ്സിന്‍റെ ചുണ്ടുകള്‍ക്ക്.അതുകൊണ്ട് ഡക്ക് ബില്ല്ഡ് പ്ലാറ്റിപസ്സ് എന്നാണ് പൂര്‍ണ്ണമായ പേര്.കൂടുതല്‍ സമയവും വെള്ളത്തില്‍ ജീവിക്കുന്ന പ്ലാറ്റിപസ്സിന് അറുപത് സെന്റിമീറ്റര്‍ നീളവും ഏഴ് കിലോ ഭാരവും ഉണ്ടാവും.ശുദ്ധജലത്തില്‍ ജീവിക്കുന്ന പ്ലാറ്റിപസ്സ് ആസ്റ്റ്രേലിയക്കാരനാണ്.ആണ്‍പ്ലാറ്റിപസ്സുകള്‍ക്ക് പാമ്പുകളെപ്പോലെ വിഷം ഉണ്ട്.ഇവയുടെ പിന്‍കാലില്‍ ഒരു വിഷമുള്ള് ഉണ്ട്.ശത്രുക്കളെ നേരിടുമ്പോള്‍ ഈ മുള്ള് കുത്താന്‍ ഉപയോഗിക്കുമെങ്കിലും സ്വന്തം വര്‍ഗ്ഗത്തിന് നേരെയാണ് ഈ മുള്ള് കൂടുതല്‍ പ്രയോഗിക്കുന്നത്.ഇണ ചേര്‍ന്ന കാലം ആണ്‍പ്ലാറ്റിപ്പസ്
കള്‍ക്ക് മല്‍സരത്തിന്‍റെ നാളുകള്‍ കൂടിയാണ്.ഈ കാലത്ത് പല പ്ലാറ്റിപസ്സുകള്‍ക്കും വിഷമുള്ളിന്‍റെ കുത്ത് ഏല്‍ക്കാറുണ്ട്.പെണ്‍പ്ലാറ്റിപസ്സുകള്‍ക്ക് വിഷമുള്ള് ഇല്ല. കടുത്ത വേദന ഉളവാക്കുന്ന കുത്താണ് പ്ലാറ്റിപ്പസിന്‍റെത്.
പലപ്പോഴും മനുഷ്യര്‍ക്ക് ഈ ജീവിയുടെ കുത്ത് ഏല്‍ക്കാറുണ്ട്.കടുത്ത വേദനയുണ്ടാവും ഇതിന്‍റെ കുത്തെറ്റാല്‍.ചിലപ്പോള്‍ കുത്തേറ്റ അവയവത്തിന് നെക്രോസിസ് എന്ന ചീഞ്ഞ് അളിയല്‍ ബാധിക്കാം. പിന്നീട് ആ അവയവം മുറിച്ചു മാറ്റാനെ നിവര്‍ത്തിയുള്ളൂ.കരയില്‍ ആണ് ഇവ മുട്ടയിടുക.ഒന്ന് മുതല്‍ മൂന്നു കുഞ്ഞുങ്ങള്‍ക്ക്‌ വരെ ഇവ ജന്മം നല്‍കും.
തോലിന് വേണ്ടി ഇവയെ മനുഷ്യര്‍ കൊന്നോടുക്കുന്നുണ്ട്.പതിനഞ്ചു മുതല്‍ ഇരുപത് വര്‍ഷം വരെയാണ് ഇവയുടെ ആയുസ്സ്.

BY Dinesh Mi

Image

ഒരു അഭിപ്രായം പറയൂ