തെയ്യാന്‍ പാമ്പ്

Share the Knowledge
FB_IMG_1457929665364

പാമ്പുകള്‍ പൊതുവേ ഒറ്റയ്ക്ക് ജീവിക്കാന്‍ ഇഷ്ട്ടപ്പെടുന്ന ജീവികളാണ്.സൌഹൃതം ഒന്നും പാമ്പുകള്‍ക്ക് ഇഷ്ട്ടമല്ല.ഇണചേരുന്ന സമയത്ത് മാത്രം ചെറിയൊരു ബന്ധം .അതുകഴിഞ്ഞാല്‍ വീണ്ടും ഏകരായാണ് ജീവിതം.പക്ഷെ തെയ്യാന്‍ പാമ്പ് ഒറ്റയ്ക്ക് ജീവിക്കാന്‍ ഇഷ്ട്ടപ്പെടുന്നില്ല.അവ സമൂഹജീവിതം ഇഷ്ട്ടപ്പെടുന്നു.ഒരു പെണ്‍പാമ്പും ആറോ ഏഴോ ആണ്‍പാമ്പുകളുമാണ്  ഒരു ഗ്രൂപ്പില്‍ ഉണ്ടാവുക.ദേശാം

കുട്ടി,ദൈവത്താന്‍കുട്ടി.തെയ്യന്‍പാമ്പ്,പുല്ലുരുവി,തെളിയന്‍, തേയിപാമ്പ്  തുടങ്ങിയ പല പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്.തീരെ വിഷം ഇല്ലാത്തതും നീര്‍ക്കൊലിയോടു സാദൃശ്യവും ഉള്ള പാമ്പുകളാണ് തെയ്യാന്‍ പാമ്പുകള്‍.പകല്‍സമയത്താണ് ഇര തേടാന്‍ ഇറങ്ങുക.ഒരു ജാഥ പോകുന്നത് പോലെ ഇവയുടെ സഞ്ചാരശൈലി ആരിലും കൌതുകമുണര്‍ത്തും.തെയ്യാന്‍ പാമ്പ് ഒരെണ്ണം കൊല്ലപ്പെട്ടാല്‍ 

അതിന്റെ ശരീരത്തിനകത്ത് നിന്നും പുറത്ത്  വരുന്ന  ചില ഗന്ധങ്ങള്‍ തിരിച്ചറിഞ്ഞ് നിരവധി തെയ്യാന്‍ പാമ്പുകള്‍ പാമ്പ് കൊല്ലപ്പെട്ട സ്ഥലത്ത് എത്തിച്ചേരാറുണ്ട്.അതുകൊണ്ട് തന്നെ ഇന്ധ്യയില്‍ പലയിടത്തും ഇതിന് ഒരു ദൈവീക പരിവേഷം കിട്ടിയിട്ടുണ്ട്.പല്ലികളും ,തവളകളും ഒക്കെയാണ് പ്രധാന ആഹാരം പത്തുമുതല്‍ ഇരുപത് വരെ മുട്ടകള്‍ ഇടാറുണ്ട്.

ഇവയുടെ എണ്ണത്തില്‍ ഇപ്പോള്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.

By Dinesh MI

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ