ഗബൂണ്‍ അണലി

Share the Knowledge

അണലി വര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പുകളില്‍ വെച്ച് ഏറ്റവും നീളം കൂടിയതും ,തൂക്കം കൂടിയതുമായ പാമ്പാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഗബൂണ്‍ അണലി (Gaboon viper, Bitis gabonica). നാലടി മുതല്‍ ആറടി വരെ നീളവും പത്ത് കിലോ ഭാരവും ഉണ്ടാവും ഗബൂണ്‍ അണലിക്ക് .വിഷപ്പല്ലുകളുടെ നീളം കാരണം ഗിന്നസ് ബുക്കില്‍ കയറിയ പാമ്പുകൂടിയാണ് ഗബൂണ്‍ അണലി.രണ്ടിഞ്ചു നീളം ഉണ്ടാവും ഈ പാമ്പിന്‍റെ വിഷപ്പല്ലുകള്‍ക്ക്. ഇവയുടെ വിഷസഞ്ചിയും വലിപ്പം കൂടിയതാണ്.ഒറ്റ കടി കൊണ്ട് വലിയ ഒരളവില്‍ വിഷം ഇരയുടെയോ ശത്രുവിന്‍റെയോ ശരീരത്തില്‍ കുത്തിവെക്കാന്‍ ഇവക്ക് കഴിയും.ഗബൂണ്‍ അണലി കടിച്ചു കഴിഞ്ഞാല്‍ പെട്ടന്ന് കടി വിടില്ല.കടിച്ചിടത്ത് പിടിവിടാതെ നില്‍ക്കും അതുകൊണ്ട് കൂടുതല്‍ വിഷം കുത്തിവെക്കാന്‍ ഇവക്ക് കഴിയാറുണ്ട്.പൊതുവേ അണലി വര്‍ഗ്ഗത്തില്‍ പെട്ട പാമ്പുകള്‍ക്ക് ശൌര്യം കൂടുതലാണ്.പക്ഷെ ഗബൂണ്‍ അത്രയ്ക്ക് ശൌര്യം പ്രകടിപ്പിക്കാറില്ല.പക്ഷെ മാരകശേഷി ഉള്ളതാണ് ഇവയുടെ വിഷം. ആഫ്രിക്കയില്‍,ഈ പാമ്പിന്‍റെ കടിയേറ്റ് ആളുകള്‍ മരിക്കാറുണ്ട്.ഇണ ചേരും കാലത്ത് ആണ്‍പാമ്പുകള്‍ തമ്മില്‍ സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നത് സാധാരണമാണ്.മുപ്പത് മുതല്‍ അറുപത് വരെ കുഞ്ഞുങ്ങളെ പ്രസവിക്കാറുണ്ട്‌ പെണ്‍ഗബൂണ്‍. പതിനഞ്ചു മുതല്‍ ഇരുപത് വര്ഷം വരെയാണ് ഇവയുടെ ആയുസ്സ്.

BY Dinesh Mi

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ