Hope നൽകുന്ന പ്രതീക്ഷ

Share the Knowledge

Hope നൽകുന്ന പ്രതീക്ഷ
ചരിത്രത്താളുകളുടെ
ഓർമ്മയിൽ പോയി മറയുവാൻ നേരമായിട്ടില്ല ഈ ചിത്രത്തിന് .ഏതാനും മാസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്ന ,കറുത്ത വംശത്തിൽപ്പെട്ട മെലിഞ്ഞ വശനായ കുട്ടിക്ക് വെള്ളം നൽകുന്ന വെളുത്ത വംശജയായ യുവതിയുടെ ചിത്രം ഓർമിക്കുന്നുവെങ്കിലും ഇതിൻ്റെ പിന്നിലെ കഥ അറിയാവുന്നവർ കുറവാണ്.
അന്ധവിശ്വാസം വ്യാപകമായ നൈജീരിയയിൽ ദുർമന്ത്രവാദമാരോപിക്കപ്പെട്ട് സ്വന്തം വീട്ടുകാരാൽ ഉപേക്ഷിക്കപ്പെട്ട കുട്ടിയാണ് ചിത്രത്തിലുള്ളത്. വഴിപോക്കരിൽ ചിലർ എറിഞ്ഞു കൊടുക്കുന്ന ഭക്ഷണവും ,മാലിന്യങ്ങൾക്കിടയിൽ നിന്ന് തേടി പിടിക്കുന്ന പഴകിയ ഭക്ഷണവും കഴിച്ച് ജീവൻ നിലനിർത്തിയ കുട്ടിയെ ഡെൻമാർക്ക് വംശജയായ സന്നദ്ധ പ്രവർത്തക Anja Ringgren Loven കണ്ടെത്തിയത് പഴകിയതും, അശുദ്ധവുമായ ഭക്ഷണം കഴിച്ചതിനാൽ വയറിൽ നിറയെ കൃമികളും ,അസുഖങ്ങ ളുമായാണ്.
Hope എന്ന് പേര് നൽകി കുട്ടിയെ ശുശ്രൂഷിച്ച Anja Ringgren Loven മറ്റ് 35 കുട്ടികൾക്കൊപ്പം ഹോപ്പിനെയും സംരക്ഷിച്ച് വന്നതിൻ്റെ ഫലമായി ഹോപ്പിൻ്റെ ആരോഗ്യനില മെച്ചമാവുകയും ,സന്തോഷവും ,സ്നേഹവും അനുഭവിക്കുന്ന കുട്ടിയായി ജീവിക്കുകയും ചെയ്യുന്നു .എന്നാൽ
hypospadias [ urethra emerges somewhere on the shaft or even the base of the penis, instead of at the tip ] എന്ന ജന്മ വൈകല്യത്തിൽ നിന്നും Hope നെ രക്ഷിക്കുവാനുള്ള ശ്രമത്തിലാണ്
African Children’s Aid Education and Development Foundation എന്ന സംഘടനയുടെ സ്ഥാപകയായ ശ്രീമതി Anja Ringgren Loven. തൻ്റെ ഭർത്താവിനൊപ്പം withchCraft ആരോപിക്കപ്പെട്ട 35 കുട്ടികൾക്കായി സർവ സമ്പാദ്യങ്ങളും ചിവഴിച്ച് ജീവിക്കുന്ന ശ്രീമതി Anja Ringgren Loven നെത്തേടി
http://dinnoedhjaelp.dk/make-a-donation/ എന്ന വെബ് സൈറ്റിലൂടെ നിരവധി സംഭാവനകളും ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്നുണ്ട്‌.

വിവരങ്ങൾക്ക് കടപ്പാട്
: http://www.trueactivist.com/

http://www.mirror.co.uk/news/world-news/shockingly-emaciated-boy-found-starving-7376424

http://m.huffpost.com/uk/entry/9242650

Image

ഒരു അഭിപ്രായം പറയൂ