റോബിന്‍സണ്‍ ക്രൂസോയുടെ ആദിബിംബം - അലക്സാണ്ടര്‍ സെല്‍ക്കിര്‍ക്ക്

Share the Knowledge

വിശ്വസാഹിത്യത്തിലെ ഏറ്റവും മികച്ച ഇരുപത്തജ്ഞ് ക്യതികള്‍ തിരഞെടുത്താല്‍ അതില്‍ തീര്‍ച്ചയായും ഉള്‍പ്പെടുന്ന ഒരു ക്യതിയാണ്. ഡാനിയേല്‍ ഡീഫോയുടെ റോബിന്‍സണ്‍ ക്രൂസോ.ദാന്തേയുടെ ഇന്‍ഫര്‍ണോ പോലെ ഭ്രമാത്മകമായ ഭാവന മാത്രമാണിതെന്ന് ധരിച്ചുവെയ്ക്കുന്നവര്‍ അലക്സാണ്ടര്‍ സെല്‍ക്കിര്‍ക്കിനേക്കുറിച്ച്. നിശ്ചയമായും അറിഞിരിക്കണം.മനുഷ്യരാശിയുടെ ഇന്നോളമുളള വളര്‍ച്ചയെ പ്രതിനിധീകരിക്കുന്ന ഇംഗ്ളീഷ് പഴമൊഴിയാണ്.”ആവശ്യമാണ് സ്യഷ്ടിയുടെ മാതാവ്”എന്ന വിഖ്യാത വചനം.ഇത് യഥാര്‍ത്ഥത്തില്‍ സെല്‍ക്കിര്‍ക്കിന്‍റെ ദുരന്ത ജീവിതത്തില്‍ അക്ഷരംപ്രതി ശരിയായ് ഭവിച്ചു.ഇന്നത്തെ സമൂഹം ഒരുപക്ഷേ അലക്സാണ്ടര്‍ സെല്‍ക്കിര്‍ക്കിനെ ഒരു കുറ്റവാളിയായ് വിധിയെഴുതുമെങ്കിലും അയാള്‍ ജീവിച്ചിരുന്ന സമകാലീന ലോക ജീവിതനിലവാരവുമായ് തട്ടിച്ച്നോക്കിയാല്‍ ഒരിക്കലും അദ്ധേഹത്തെ ഒരു കുറ്റവാളിയായ് കണക്കാക്കാന്‍ കഴിയില്ല. എന്ന് വേണം കരുതാന്‍.യാഥാര്‍ത്ഥത്തില്‍ അയാള്‍ ഒരു റിബല്‍ ആയിരുന്നു.ഒന്നിനും കീഴടങാത്ത സ്വഭാവവും അതിസാഹസിക മനോഭാവവും കൈമുതലായുളള സെല്‍ക്കിര്‍ക്ക് വളരെ വേഗത്തിലാണ് കുറ്റക്യത്യങളിലേക്ക് നടന്നടുത്തത്.അത്യപൂര്‍വ്വമായ ആ സാഹസയാത്രയിലൂടെ സെല്‍ക്കിര്‍ക്ക് റോബിന്‍സണ്‍ ക്രൂസോയുടെ പാത്ര സ്യഷ്ടിക്ക് ഡാനിയേല്‍ ഡീഫോയ്ക്ക് പ്രചോദനമാവുകയും ആദിമബിംബമാകുകയും അമരനാവുകയും ചെയ്തു. കടല്‍ക്കൊളളയും അതിസാഹസികതയും അന്വേഷണത്വരയും അരാജകത്വങളും നിറഞ കാലത്ത് 1676ല്‍ സ്കോട്ട് ലാന്‍ഡില്‍ ഒരു ചെരിപ്പുകുത്തിയുടെ ഏഴാമത്തെ മകനായ് അലക്സാണ്ടര്‍ സെല്‍ക്കിര്‍ക്ക് ജനിച്ചു.വളര്‍ന്ന് വരും തോറും മുഷ്കനായ് മാറിയ സെല്‍ക്കിര്‍ക്ക് നാട്ടുകാര്‍ക്കും വീ്ട്ടുകാര്‍ക്കും ഒരു തലവേധനായായ് മാറി.പളളിയോടുളള അയാളുടെ എതിര്‍പ്പുകള്‍ നാട്ടുകാരെ ക്ഷമയുടെ അവസാന നെല്‍പ്പലകയിലെത്തിച്ചു.ഒടുവില്‍ ഗ്രാമത്തലവന് മുന്നില്‍ വിചാരണയ്ക്കായ് ഹാജരാകാന്‍ തീര്‍പ്പ് വന്ന നാളില്‍ സെല്‍ക്കിര്‍ക്ക് തന്‍റെ ഭാണ്ഡം മുറുക്കി ഗ്രാമത്തില്‍ നിന്നും പലായനം ചെയ്തു.ശേഷമുളള ആറ് വര്‍ഷക്കാലം സെല്‍ക്കിര്‍ക്കിന്‍റെ ജീവിതം അജ്ഞാതമായിരുന്നു.1701ല്‍ ഇരുപത്തജ്ഞാം വയസ്സില്‍ ഗ്രാമത്തിലേക്ക് അലക്സാണ്ടര്‍ സെല്‍ക്കിര്‍ക്ക് തിരിച്ചെത്തിയിത് വര്‍ദ്ധിച്ച മുരട്ടുസ്വഭാവവും ധിക്കാരവും കൂടെക്കൂട്ടിയായിരുന്നു.തോക്കും കൈയ്യിലേന്തിയുളള സെല്‍ക്കിര്‍ക്കിന്‍റെ നടത്തം ഗ്രാമത്തിന്‍റെ നിദ്രകളെ ഭജ്ഞിക്കുന്ന കാലം കടന്നു വന്നു. ഒടുവില്‍ വീണ്ടും ചരിത്രം ആവര്‍ത്തിച്ചു. ഗ്രാമത്തലവന്‍ വിജാരണ ചെയ്യുവാനായ് സെല്‍ക്കിര്‍ക്കിനെ വിളിച്ചു.മുന്‍ബത്തേപോലെ ഒളിച്ചോടുവാന്‍ തന്നെ അയാള്‍ തീരുമാനിച്ചു.

പക്ഷേ കാലം കണക്കു കൂ ട്ടി കാത്തുവെച്ച ആ യാത്ര ചരിത്രത്തിലേയ്ക്കായിരുന്നു.അക്കാലത്തെ പ്രശസ്ഥ കടല്‍ക്കൊളളക്കാരനായിരുന്ന.വില്യം ഡാംപിയര്‍ തെക്കന്‍ കടലിലേക്ക് നീങുന്ന വിവരം സെല്‍ക്കിര്‍ക്ക് അറിഞു.രണ്ട് യാനപാത്രങളിലായ് പുറപ്പെടുന്ന കൊളളസംഘത്തില്‍ ക്യാപ്റ്റന്‍റെ യാത്രാസഹായി ആയ് സെല്‍ക്കിര്‍ക്കും കയറിക്കൂടി.സെല്‍ക്കിര്‍ക്ക് നിയമിതനായ ഷിന്‍ങ്ക് പോര്‍ട്ട്സ്. എന്ന കപ്പലില്‍ പതിനാറ് വന്‍തോക്കുകളും 63 കൊളളക്കാരുമുണ്ടായിരുന്നു.ബ്യൂണസ് ഐറിസ് തീരത്ത് നങ്കൂരമിട്ട മൂന്നോളം ചരക്ക് കപ്പലുകള്‍ പിടിച്ചെടുക്കുകയെന്നതായിരുന്നു യാത്രാപദ്ധതിയില്‍ ഒന്നാമത്തേത് ആ ഉദ്യമത്തില്‍‍ പരാജയപ്പെട്ടാല്‍ സ്വര്‍ണം കയറ്റിക്കൊണ്ട് പോകുന്ന കപ്പലുകളെയും സബല്‍സമ്യദ്ധമായ സ്പാനിഷ് തീരനഗരങളേയും ആക്രമിക്കുക എന്നതായിരുന്നു അടുത്ത പദ്ധതി ഈ രണ്ട് ലക്ഷ്യങളും പരാജയപ്പെട്ടാല്‍ വര്‍ഷത്തിലൊരിക്കല്‍ അകാപുല്‍ക്കോയില്‍ നിന്നും സ്വര്‍ണം കയറ്റി വരുന്ന മനില എന്ന കപ്പലിനെ കീഴടക്കുക.1703ല്‍ കിന്‍സാലെയില്‍ നിന്നും യാത്രയാരംഭിച്ച കപ്പലിനെ പ്രതിബദ്ധങള്‍ തുടര്‍ച്ചയായ് വേട്ടയാടി.ഉഗ്രനും മുരടനുമായ ക്യാപ്റ്റന്‍ ഡാംപിയര്‍ സഹപ്രവര്‍ത്തകരുമായ് നിരന്തരം വഴക്കടിച്ചു വന്നു.കപ്പല്‍ കേപ്പ് വെര്‍ദ്ധേ ദ്വീപസമൂഹത്തിലെത്തിയപ്പോള്‍ ഡാംപിയര്‍ താന്‍ സഞ്ജരിച്ചു വന്ന കപ്പല്‍ വിട്ട് രണ്ടാം കപ്പലില്‍ വലിഞ് കയറി. എട്ട് പേരുമായ് യാത്രചെയ്യുന്ന ആ കപ്പലിലും അയാള്‍ വേണ്ടത്ര പ്രശ്നമുണ്ടാക്കി.ബ്രസീലിയന്‍ തീരഭാഗത്തിനകലെ സ്ഥിതി ചെയ്യുന്ന ലിംഗ്രാന്‍റ്റില്‍ വെച്ച് വെച്ച് ഡാംപിയര്‍ വീണ്ടും കപ്പല്‍ മാറിക്കയറി ഷിങ്ക്പോര്‍ട്ട്സിലെ ക്യാപ്റ്റന്‍ അവിടെ വെച്ച മരണപ്പട്ടു.ക്യാപ്റ്റന്‍റെ ഒന്നാം സഹായി ആയ സ്ട്രാഡ് ലിംഗ്.പുതിയ കപ്പിത്താനായ് ചാര്‍ജെടുത്തു.അയാളാകട്ട എല്ലാക്കാര്യത്തിലും ഡാംപിയറേക്കാള്‍ സ്വഭാവദൂഷ്യം നിറഞവനായിരുന്നു.കപ്പലുകള്‍ രണ്ടും ഫോണ്‍ മുനബ് ചുറ്റി ജൂവന്‍ ഫെര്‍ണാണ്ടസ് ദ്വീപിലണഞപ്പോള്‍ സ്ട്രാഡ് ലിംഗിന്‍റെ യാനപാത്രത്തില്‍ കലാപത്തോളമെത്തിയ അടിപിടികളുണ്ടായ്. മൂന്നില്‍ യണ്ട് ഭാഗം തൊഴിലാളികള്‍ കപ്പല്‍ വിട്ട് കരയില്‍ കയറി.പക്ഷേ ഡാംപിയര്‍ നൈപുണ്യത്തോടെ കലാപം പരിഹരിക്കുന്നതില്‍ വിജയിച്ചു.തുടര്‍ന്ന് ഒരു ഫ്രജ്ഞ് കപ്പലിനെ കീഴടക്കാനുളള പരാജയപ്പെട്ട ഉദ്യമത്തിന്‍റെ ധ്യതി മൂലം ആറോളം തൊഴിലാളികള്‍ ദ്വീപില്‍ ഉപേക്ഷിക്കപ്പെട്ടു.അവരെ കൂട്ടിക്കൊണ്ട് വരുവാന്‍ കപ്പല്‍ വീണ്ടും തിരിച്ചുവെങ്കിലും ദ്വീപിന് ചുറ്റുമായ് അപ്പോഴേക്കും വന്നു ചേര്‍ന്ന ഫ്രജ്ഞ് കപ്പല്‍പ്പട വ്യൂഹം കണ്ട് ഭഗ്നാശരായ്. ഉദ്യമം ഉപേക്ഷിച്ചവര്‍ക്ക് പെറുവിന്‍റെ വടക്കന്‍ മേഖലകളിലേക്ക് പോകേണ്ടി വന്നു.തുടര്‍ന്ന് രണ്ട് മാസക്കാലത്തോളം തെക്കേ അമേരിക്കന്‍ മേഖലകളില്‍ ചെറിയ ചെറിയ കൊളളയും മറ്റുമായ് അവര്‍ സഞ്ജരിച്ചു.

യാത്രയുടെ ആകെത്തുക നോക്കിയാലും ആള്‍നഷ്ടത്തിന്‍റെ കണക്കെടുത്താലും അതൊരു പരാജയപ്പെട്ട യാത്രയായേ വിലയിരുത്താനാകൂ. തന്നിഷ്ടക്കാരും മുന്‍കോപികളുമായ ഡാംപിയറും സ്ട്രാഡ് ലിംഗും തമ്മില്‍ അഭിപ്രായഭിന്നത യുണ്ടാകാന്‍ അതിക നാളെടുത്തില്ല.കപ്പല്‍ രണ്ടും ടൊബാഗോയിലെത്തിയപ്പോള്‍ കൊളളമുതലിന്‍റെ ഭാഗം വെയ്ക്കലിനേച്ചൊല്ലിയുളള തര്‍ക്കം മൂത്തു.മറ്റൊരു കലാപത്തോളം വീണ്ടുമെത്തിയ സംഭവ വികാസങള്‍ക്കൊടുവില്‍ സംഘം രണ്ടായ് പിരിയാന്‍ തീരുമാനമെടുത്തു.കപ്പലിലെ അംഗങള്‍ തങള്‍ക്കിഷ്ടമുളള കപ്പലില്‍ കയറിക്കൂടി.ഇതിനകം ഷിങ്ക്പോര്‍ട്ട്സില്‍ കപ്പിത്താന്‍റെ ഒന്നാം സഹായി ആയി ഉയര്‍ന്ന അലക്സാണ്ടര്‍ സെല്‍ക്കിര്‍ക്ക് ആ കപ്പലില്‍ തന്നൃ തുടരാന്‍ തീരുമാനമെടുത്തു.1709 മെയ് 19ന് ഷിങ്ക് പോര്‍ട്ട്ചരിത്രത്തിലേക്കുളള തന്‍റെ പ്രയാണം പുനരാരംഭിച്ചു. കപ്പിത്താനുമായ് അടിക്കടി വീണ്ടും അഭിപ്രായ വിത്യാസം ഉണ്ടായിക്കൊണ്ടിരുന്ന സെല്‍ക്കിര്‍ക്കിന്‍റെ വ്യാകുല മനസ്സിലേക്ക് സ്ട്രാഡ്ലിംഗിന്‍റെ പൊടുന്നനെയുളള ഒരു തീരുമാനം ആശ്വാസമായ്.കപ്പല്‍ വീണ്ടും ജൂവന്‍ ഫെര്‍ണാണ്ടസ് ദ്വീപിലേക്ക് തിരിക്കാനും നഷ്ടമായ തൊഴിലാളികളെ കണ്ടെത്താനുമായുളള കപ്പിത്താന്‍റെ തീരുമാനത്തില്‍ സെല്‍ക്കിര്‍ക്ക് ആഹ്ളാദിച്ചു.ഇനി ഈ മുരടനുമൊത്ത് കഴിയേണ്ട കപ്പല്‍ തീരമടുത്താല്‍ എന്നന്നെക്കുമായ് കപ്പലുപേക്ഷിച്ച് ദ്വീപില്‍ കഴിയാം എന്ന ഭ്രാന്തന്‍ തീരുമാനമെടുക്കാന്‍ അതിസാഹസികമനോഭാവത്തിനുടമായ സെല്‍ക്കിര്‍ക്കിന് അശ്ശേഷം സമയമെടുക്കേണ്ടി വന്നില്ല എന്നതായിരുന്നു വാസ്തവം.ദ്വീപില്‍ അകപ്പെട്ട ആറ് പേരില്‍ വെറും രണ്ട് പേര്‍ മാത്രമേ അപ്പോഴേക്കും അവശേഷിച്ചിരുന്നുളളു.ബാക്കി നാല് പേരെ ഫ്രഞ്ജ്കാര്‍ പിടിച്ച് കൊണ്ട് പോയിരുന്നു.ആ രണ്ട് പേരുമായ് സംസാരിച്ച സെല്‍ക്കിര്‍ക്കിനറിയാന്‍ സാധിച്ചത് അവരുടെ വിവരണപ്രകാരം ആ ദ്വീപ് ഒരു സ്വര്‍ഗമാണെന്ന വസ്തുതയാണ്.സെല്‍ക്കിര്‍ക്കിന്‍റെ തീരുമാനം ഉറച്ചു. തന്നെ ദ്വീപില്‍ ഇറക്കി വിടുവാന്‍ അയാള്‍കപ്പിത്താനോടപേക്ഷിച്ചു. അത്തരമൊന്ന് കേള്‍ക്കാന്‍ കാത്തിരുന്ന പോലെ സ്ട്രാഡ് ലിംഗ് ഉടനടി അനുമതി കൊടുത്തു. ധിക്കാരത്തിലും മുന്‍കോപത്തിലും സര്‍വോപരി കലഹത്തിലും ആര്‍ക്കും പിന്നില്‍ നില്‍ക്കാത്ത സെല്‍ക്കിര്‍ക്ക് ഒഴിവാകുക എന്നത് അയാള്‍ക്ക് സന്തോഷമുളള കാര്യമായിരുന്നു.അങനെ യാത്രാസാമാനങളും അതിജീവനത്തിനുളള ഉപാധികളും സെല്‍ക്കിര്‍ക്ക് കെട്ടിയൊരുക്കി.വസ്ത്രം, കിടക്ക, കുറച്ച് പുസ്തകങള്‍, ഗണിതോപകരണങള്‍, കത്തി, കോടാലി,ഒരു ചെറിയ തോക്ക് കുറച്ച് വെടിയുണ്ടകള്‍,തുടങി സെല്‍ക്കിര്‍ക്കിന്‍റേതായതെല്ലാം ഒരു ഭാണ്ഡത്തിലാക്കി.

വെടിമരുന്നും ഭക്ഷ്യവസ്തുക്കളും കുറച്ച് മാത്രമായിരുന്നുണ്ടായിരുന്നത്.സാമാനങളെല്ലാമൊരു പെട്ടിയിലാക്കി അയാള്‍ ചെറിയൊരു വഞ്ജിയില്‍ കയറ്റി ദ്വീപിലേക്ക് ഏകനായ് തുഴയെറിഞു.വിജനമായ ദ്വീപിന്‍റെ മണ്ണില്‍ ഏകനായ് കാലെടുത്തുവെച്ച നിമിഷത്തില്‍ സമൂഹ ജീവിയായ മനുഷ്യന്‍റെ പുരാതന വേദനയായ ഏകാന്തതയുടെ ദുഃഖം അയാളെ പിടിച്ചുലച്ചു.”എന്‍റെ മനസ്സു മാറി ഞാന്‍ തിരികെ വരുന്നു എന്ന നിലവിളിയുമായ് വഞ്ജി കടലിലേക്ക് തിരികെയിറക്കാന്‍ ശ്രമിക്കുന്ന വേളയില്‍ സ്ട്രാഡ് ലിംഗ് കപ്പല്‍ വിട്ടിരുന്നു.സെല്‍ക്കിര്‍ക്കിന്‍റെ വിലാപധ്വനികളെ അയാള്‍ അവഗണിച്ചു ഏകനായ ആ മനുഷ്യന്‍റെ വ്യഥയുടെ പ്രകംബനമേറ്റുവാങി ദ്വീപ് നിര്‍ജീവമായ്ത്തന്നെ കിടന്നു. സന്ധ്യയോടടുത്തപ്പോള്‍ സെല്‍ക്കിര്‍ക്കിന് അല്‍പ്പം ആശ്വാസമായ് അടുത്തുളള അരുവിയിലെ തെളിനീരും കുടിച്ചയാള്‍ നടക്കവേ കല്ല് കൊണ്ട് നിര്‍മ്മിച്ച ഒരു കുടില്‍ കണ്ടെത്തി കാല്‍നൂറ്റാണ്ടു മുന്‍ബ് ഒരിന്ത്യാക്കാരന്‍ ഏകദേശം മൂന്ന് വര്‍ഷക്കലത്തോളം കഴിഞിരുന്ന കുടിലായിരുന്നത്.തന്‍റെ സാധനങളെല്ലം കുടിലില്‍ എത്തിച്ച്.താല്‍ക്കാലികമായ ഒരു കിടപ്പ് സംവിധാനം ചെയ്ത് ഭാരമുളള പെട്ടി വാതില്‍ സ്ഥാനത്ത് വെച്ചയാള്‍ കിടന്നു. വന്യമ്യഗങളില്‍ നിന്നുളള ഒരു ദുര്‍ബല രക്ഷാകവചം
പിറ്റേ ദിവസം കരുതലില്‍ നിന്നുളള ഭക്ഷണത്തില്‍ നിന്നല്‍പ്പം സെല്‍ക്കിര്‍ക്ക് ഭക്ഷിച്ചു.ഭാവി അയാള്‍ക്ക് മുന്നില്‍ ദ്വീപ് രൂപത്തില്‍ ചോദ്യചിഹ്നമായ് നിലകൊണ്ടു.ദ്വീപ് മുഴുവന്‍ ഒന്ന് ചുറ്റിനടന്ന് പ്രാദേശികമായ ഒരു അവബോധം വരുത്തണമെന്ന് സെല്‍ക്കിര്‍ക്ക് തീര്‍ച്ചപ്പെടുത്തി.അവിടെ ധാരാളം ആടുകള്‍ കാണപ്പെട്ടു കൂടാതെ സീലുകളും ഞണ്ടിന്‍റെ വര്‍ഗത്തില്‍പ്പെട്ട ക്രേ മല്‍സ്യങളും ഉണ്ടായിരുന്നു വെടിമരുന്നിന്‍റെ അപര്യാപ്തത മാത്രമായിരുന്നു അയാളെ ആകുലനാക്കിയ മറ്റൊരു വിഷയം.ദ്വീപിലെ ഉയര്‍ന്ന കുന്നിന്‍ മുകളില്‍ കയറിനിന്ന് വല്ല കപ്പലോ മറ്റോ ആ വഴി പോകുന്നുണ്ടോ എന്ന് നോക്കി അയാള്‍ കാലങള്‍ കഴിച്ചു.ഭക്ഷണാവശ്യത്തിന് മാത്രമാണ് സെല്‍ക്കിര്‍ക്ക് കുന്നിന്‍ മുകളില്‍ നിന്നും താഴെയിറങിയിരുന്നത്.രോഗബാധയോടുളള ഭയം വേറെ.പക്ഷിയേയോ ആടിനേയോ വെടിവെക്കുന്ന നേരചളില്‍ അയാള്‍ ആലോജിക്കും ഈ തോക്ക് സ്വന്തം ഹ്യദയത്തോട് ചേര്‍ത്ത് വെച്ച് ഒന്ന് കാഞ്ജി വലിച്ചാല്‍ എത്രയെളുപ്പം ദുരിതങള്‍ അവസാനിക്കും പക്ഷേ മതവിശ്വാസം ഹ്യദയാന്തര്‍ ഭാഗത്ത് എവിടെയോ അല്‍പ്പം അവശേഷിച്ചിരുന്ന സെല്‍ക്കിര്‍ക്ക് ആത്മഹത്യയെ വെറുത്തിരുന്നു.മനസ്സ് അശ്ശാന്തിയിലേക്ക് നീങുന്നുവെന്ന് തോന്നിയ നാളില്‍ അയാള്‍ കൈയ്യില്‍ കരുതിയിരുന്ന ബൈബിള്‍ വായിച്ചുതുടങി.ക്രമേണ അയാള്‍ ശാന്തനായ്. വീട് നാട് നാട്ടുകാര്‍ വീട്ടുകാര്‍ അവരെചുറ്റിപ്പറ്റി നിലകൊണ്ട അശാന്ത സ്മരണകള്‍ എല്ലാം പതിയെ കെട്ടടങുകയാണ്.

ഉത്സാഹവും സന്തോഷവും നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചു വന്നു.തന്‍റെ വിവേകശൂന്യത തിരഞെടുത്ത ദ്വീപിന്‍റെ ഏകാതിപതിയായ് സെല്‍ക്കിര്‍ക്ക് സ്വയം തന്നെ അവരോധിച്ചു.എങ്കില്‍ പോലും കാലം കടന്ന് പോകവേ മറ്റൊരു മനുഷ്യന്‍റെ ചൂടും ചൂരും സംസര്‍ഗവും കാമനകള്‍ പങ്ക് വെയ്ക്കാനുമുളള മോഹം അയാളില്‍ ഉണര്‍ന്ന് വന്നു.ഏകദേശം ഒന്നരവര്‍ഷക്കാലമായപ്പോള്‍ അയാള്‍ മടുത്തു.മഞും മഴയും പെയ്തൊഴിയുന്നതും നോക്കി ഭഗ്നാശനായ് കുടിലില്‍ കുത്തിയിരിക്കുന്നത് വ്യര്‍ത്ഥമാണെന്നയാള്‍ക്ക് മനസ്സിലായി.അങനെ മലമുകളിലെ തിങിനിറഞ കാടുകള്‍ക്കിടയില്‍ അയാള്‍ രണ്ട് കുടിലുകള്‍ പണിതീര്‍ത്തു ഒന്ന് കിടക്കാനും മറ്റൊന്ന് പാചകത്തിനും.വ്യക്ഷങള്‍ക്കിടയില്‍ കുടില്‍ തീര്‍ത്തത് സ്പാനിയാഡുകളെ ഭയന്നായിരുന്ന ഇംഗ്ളീഷുകരെ കണ്ടാല്‍ തട്ടിക്കൊണ്ട് പോകുക എന്നത് അവരുടെ സ്ഥിരം ചെയ്തിയായായിരുന്നു.സെല്‍ക്കിര്‍ക്ക് നടത്തിയ സര്‍വേയില്‍ അയാള്‍ക്ക് ബോദ്ധ്യമായത് ചൊവ്വില്ലാത്ത ത്രികോണം പോലെ കിടക്കുന്ന ദ്വീപിന് ഏകദേശം 18മൈല്‍ നീളവും.12മൈല്‍ വീതിയും ആണ്.ഒരു മൈലോളം അകലത്തായ് മറ്റൊരു ചെറുദ്വീപ് കൂടിയുണ്ട്.ഏകദേശം ദ്വീപിന്‍റെ പകുതിയോളം മൊട്ടക്കുന്നുകള്‍ നിറഞതാണ് അവിടം കാട്ടാടുകളുടെ ആവാസകേന്ത്രവുമാണ്.മറുപകുതി ഉയര്‍ന്ന മല നിരകളും വ്യക്ഷ നിബിടവുമാണ്‌.വലിയൊരു പാറയുടെ മദ്ധ്യത്തിലുളള ഗുഹ സെല്‍ക്കിര്‍ക്ക് അലമാരയായ് രൂപാന്തരപ്പെടുത്തി.പിമന്‍റോ മരത്തടികൊണ്ട് അലമാരയുടെ മുഖവുമടച്ചു.സമതലഭാഗത്തേക്ക് ഇറങും തോറുംഭക്ഷ്യയോഗ്യമായ പച്ചക്കറികള്‍ നിറയെ കാണപ്പെട്ടു.കാബേജും മുളളങ്കിയുമായിരുന്നു ഭൂരിഭാഗവും.ജൂവന്‍ ഫെര്‍ണാണ്ടസ് എന്ന സ്പാനിഷ് നാവികനും കൂട്ടാളികളും ഏകദേശം നൂറോളം വര്‍ഷങള്‍ക്ക് മുന്‍ബ് ആ ദ്വീപില്‍ വന്നിറങി കുറേക്കാലം കഴിഞിരുന്നു.ആദ്യമായ് ആ ദ്വീപ് കണ്ടെത്തിയത് അയാള്‍ ആയത്കൊണ്ട് അത് അദ്ദേഹത്തിന്‍റെ നാമധേയത്തിലാണ് അറിയപ്പെട്ടിരുന്നത്. അന്ന് ഫെര്‍ണാണ്ടസും കൂട്ടരും നട്ടുപിടിപ്പിച്ച പച്ചക്കറികളാണ് താഴ്വാരമാകെ വ്യാപിച്ച് കിടക്കുന്നത്.രുജികരമായ ഇലക്കറികളും കൊഴുത്ത മത്തനും കിഴങ് വര്‍ഗ്ഗങളും തഴച്ചു വളര്‍ന്ന ദ്വീപില്‍ താനിത്രകാലവും വിഷാദമഗ്നനായ് കാലം കഴിച്ചതോര്‍ത്തയാള്‍ ലജ്ജിച്ചു.വര്‍ദ്ധിതവീര്യത്തോടെ സെല്‍ക്കിര്‍ക്ക് ഗ്യഹനിര്‍മാണം പുനരാരംഭിച്ചു.പിമന്‍റോ മരത്തിന്‍റെ ചില്ലകള്‍ ഉപയോഗിച്ച് മേല്‍ക്കൂരയും ചുവരും പണിതീര്‍ത്തു.നീണ്ട ഇലകള്‍ ഭംഗിയായ് മെടഞ് വീടിന് വിതാനം വിരിച്ചു.തറ അടിച്ച് വാരി വെടിപ്പുറ്റതാക്കി മൂലകള്‍ വഴി വെളളം കടന്ന് വരാതിരിക്കാന്‍ ആട്ടിന്‍ തോല്‍ തടയായ് ഉപയോഗിച്ചു.കിടക്കറ അങനെ പ്രൗഡവും സുരക്ഷിതവുമായ് തീരത്തുളള പഴയ കല്‍ക്കുടിലില്‍ നിന്നും തന്‍റെ സാമാധങള്‍ വലിച്ച് പുതിയ വീട്ടില്‍കൊണ്ടുവെച്ചു. അടുക്കളയുടെ പണി പൂര്‍ത്തിയാക്കും മുന്‍ബേ വര്‍ഷകാലം സമാഗതമായ്.

എത്ര കടുത്ത പേമാരിയിലും നനയാതെ സുഖമായ് കഴിയാന്‍ സെല്‍ക്കിര്‍ക്കിനിപ്പോള്‍ സൗകര്യം ഉണ്ട്.ഇരിക്കാനും കിടക്കാനും ഭര്‍ണീച്ചറുകളും മാംസം ചുട്ടെടുക്കാന്‍ മരകുന്തവും അയാള്‍ നിര്‍മിച്ചു.വേനലിന് മുന്നേ അടുക്കള പൂര്‍ത്തിയായ്.അപ്പഴേക്കും ആയുധങള്‍ നശിച്ചു തുടങിയിരുന്നു.തോലുകള്‍ ചുവരില്‍ തൂക്കിയിടാന്‍ നിവ്യുത്തിയില്ലാതായ്.കൂടുതല്‍ തോലുകള്‍ ആവശ്യായ് വന്നു അയാള്‍ ആട് വേട്ട തുടങി നല്ല കായികശേഷിയുളള ആളായിരുന്നതിനാല്‍ ആട് വേട്ട സെല്‍ക്കിര്‍ക്കിന് നിസ്സാരമായിരുന്നു.ദ്വീപിലെ ഏകാന്തതകളെ മറികടക്കാന്‍ സെല്‍ക്കിര്‍ക്ക് തന്‍റെ കുടില്‍ മോടികൂട്ടി.ജീവിതം ആസ്വാദ്യമാക്കാന്‍ കുറച്ച് ആട്ടിന്‍ കുട്ടികളെ മെരുക്കിയെടുത്തു.അതില്‍ കുറെയെണ്ണത്തിനെ ഇരുകാലില്‍ നടക്കുവാനും ന്യത്തം ചെയ്യുവാനും പരിശീലിപ്പിച്ചു.അപ്രതീക്ഷിതമായ് കടന്നു വന്ന മൂഷികപറ്റം സെല്‍ക്കിര്‍ക്കിന്‍റെ ശാന്തികളുടെ മേല്‍ കടന്നു കയറി.അവ കുടിലില്‍ നാശം വിതച്ചു തുടങിയപ്പോള്‍ അയാള്‍ കാട്ടില്‍ നിന്നും കുറച്ച് പൂച്ചകളെ കൊണ്ട് വന്നു വളര്‍ത്തി ആ ശല്യം പരിഹരിച്ചു.ഏകാന്ദദ്വീപിന്‍റെ പരിതസ്ഥിതികളോട് സ്വയം അലിഞുചേര്‍ന്ന സെല്‍ക്കിര്‍ക്കിന്‍റെ ദിനരാത്രങള്‍ ചിട്ടയുറ്റതും വിശ്രമരഹിതവുമായ് മാറി.പിഞ്ജിക്കീറിയ സ്ത്രങള്‍ക്ക് പകരം ആട്ടിന്‍ തോല് കൊണ്ട് വസ്ത്രമുണ്ടാക്കി ചെറിയ തുകല്‍ ബാറിനാല്‍ കെട്ടിമുറുക്കി അയാള്‍ ആദിമമനുഷ്യനിലേക്ക് എത്തിനോക്കി.തീരത്തടിഞ പലകകളിലെ ആണികള്‍ പിഴുത് തോലുളികളായ് രൂപാന്തരപ്പെടുത്തി.ഉപയോഗ ശൂന്യമായ കത്തിക്കും കോടാലിക്കും ബദലായ് തീരത്തടിഞ് കിട്ടിയ വീപ്പകളിലെ ഇരുബ് വലയങള്‍ വേര്‍പെടുത്തി മൂര്‍ച്ചയുളള ആയുധങള്‍ ഉരുവാക്കി.ദിനചര്യകള്‍ തിരക്കേറുകയാണ്.ശരിയായ സമയത്ത് വിളവെടുപ്പ് നടത്തുക,കാബേജ് ശേഖരണം വിതയ്ക്കായുളള വിത്തിന്‍റെ തിരഞെടുപ്പ്‌.ഇണക്കി പോറ്റി വളര്‍ത്തിയ ആടുകളുടെ പരിചരണം കറവ.വളര്‍ത്തുമ്യഗങളെ അയാള്‍ ഭക്ഷണാവശ്യത്തിന് ഉപയോഗിച്ചില്ല മാംസത്തിന്‍റെ പ്രലോഭനം ഉണരുബോള്‍ വനാന്തര്‍ ഭാഗത്തേക്ക് വേട്ടയ്ക്ക് സെല്‍ക്കിര്‍ക്ക് പുറപ്പെടും.അങനെയിരിക്കെ ജീവിതകാലം മുഴുവന്‍ ഈ ദ്വീപില്‍ തുടരണം എന്ന സെല്‍ക്കിര്‍ക്കിന്‍റെ മോഹത്തെ ചോദ്യം ചെയ്ത രണ്ട് സംഭവങള്‍ ഉണ്ടായി.ഒന്നാമത്തേത് ഒരു മുട്ടനാടിനെ വേട്ടയാടുന്ന നേരമാണ് സംഭവിച്ചത്.കൂറ്റനായ ഒരു മുട്ടനാടിനെ പിന്‍തുടര്‍ന്ന സെല്‍ക്കിര്‍ക്ക് കീഴ്ക്കാം തൂക്കായ ഒരു കുന്നിന്‍മുകളില്‍ വെച്ച് ഇരയുടെമേല്‍ ചാടി വീഴുബോള്‍ പരിസരത്തേക്കുറിച്ച് ശ്രദ്ധാലുവായിരുന്നില്ല.കണ്ണടച്ച് തുറക്കും മുന്നമേ എല്ലാം കഴിഞു.ബോധം വന്നപ്പോള്‍ താന്‍ ചത്ത ആടിന്‍റെ മുകളിലാണ് കിടക്കുന്നതെന്ന തിരിച്ചറിവുമായ് അയാള്‍ അനങാനാവതെ കിടന്നു.ശരീരമാസകലം നീര് വന്ന് വേധനിച്ചെങ്കിലും അസ്ഥികള്‍ക്ക് പൊട്ടലുകള്‍ സംഭവിച്ചിരുന്നില്ല.ഒരു തരത്തില്‍ വലിഞയാള്‍ കുടിലില്‍ എത്തി.

പത്ത് ദിവസത്തോളം ശയ്യാവലംബിയായ് കിടന്നു.ഏതോ ഉരുള്‍പ്രേരണയാല്‍ ഭക്ഷണം കരുതല്‍ ശേഖരത്തില്‍ നിറയ്ക്കാന്‍ തോന്നിയ നിമിഷത്തിന് സെല്‍ക്കിര്‍ക്ക് ദൈവത്തിന് നന്ദി പറഞു.കിടക്കയില്‍ നിന്നും അത്ഭുതകരമായ് അയാള്‍ സുഖം പ്രാപിച്ചു.കലണ്ടറില്‍ നോക്കിയപ്പോള്‍ താന്‍ മൂന്ന് ദിവസമാണ് ചത്ത ആടിനോടൊപ്പം ബോധം കെട്ടു കിടന്നതെന്ന തിരിച്ചറിവ് അയാളുടെ ആത്മവിശ്വാസങള്‍ക്ക് മങലേല്‍പ്പിച്ചു.അലക്സാണ്ടര്‍ സെല്‍ക്കിര്‍ക്കിന്‍റെ രണ്ടാമത്തെ രക്ഷപെടല്‍ നാവികരില്‍ നിന്നായിരുന്നു.എല്ലാ ദിനവും കുന്നിന്‍ മുകളില്‍ നിന്നും കപ്പലുകളെ കാത്ത് നിന്ന സെല്‍ക്കിര്‍ക്കിന്‍റെ കണ്‍മുന്നിലൂടെ അനവധി കപ്പലുകള്‍ കടന്ന് പോയിരുന്നുവെങ്കിലും ഒന്നിന്‍റെയും ശ്രദ്ധ തന്നിലേക്ക് തിരിക്കാന്‍ അയാള്‍ക്ക് കഴിഞിരുന്നില്ല.കൂടാതെ സ്പാനിയാഡുകളുടെ കയ്യില്‍ അടപ്പെട്ടാലോ എന്ന ആശങ്ക വേറെയും.ഒരു ദിവസം ഒരു കപ്പല്‍ ദ്വീപിലടുത്തു.ആഹ്ളാദത്താല്‍ ആര്‍ത്ത് കൊണ്ടയാള്‍ തീരത്തേക്ക് കുതിച്ചു.അതൊരു ഫ്രഞ്ജ് കപ്പലാണെന്നാണ് സെല്‍ക്കിര്‍ക്ക് വിചാരിച്ചത്.പക്ഷേ നാവികരുടെ വേഷം കണ്ടയാള്‍ രക്തമുറഞ് സ്തംഭിച്ച് നിന്നുപോയ്.”സ്പാനിയാഡുകള്‍”സെല്‍ക്കിര്‍ക്ക് പുറംതിരിഞ് ഉപ്പൂറ്റി ഉച്ചിമേല്‍ ഇടിക്കുമാറ് ഓടി.തുടരെ തുടരെ നിറയൊഴിച്ച് ശത്രുക്കള്‍ പുറകെയും മലഞ്ജെരുവുകളില്‍ കാട്ടാടിനെ നിരായുധനായ് വേട്ടയാടുന്ന പ്രാഗല്‍ഭ്യം ഒന്ന് മാത്രമാണ് അന്നയാളെ തുണച്ചത് നിബിഡ വനത്തിലേക്ക് ഊളിയിട്ട സെല്‍കിര്‍ക്കിനെ തിരഞ് ശത്രുക്കള്‍ മൂന്ന് ദിവസം ദ്വീപില്‍ തങി.ഒരു മരത്തിന്‍റെ മുകളില്‍ ഇരുന്നയാള്‍ ഇതെല്ലാം നോക്കിക്കണ്ടു.ജൂവന്‍ഫെര്‍ണാണ്ടസ് ദ്വീപില്‍ നാല് വര്‍ഷവും നാല് മാസവും പിന്നിട്ടപ്പോള്‍ ഒരു സന്ധ്യയില്‍ രണ്ട് കപ്പലുകള്‍ തീരത്തടുക്കുന്നതയാള്‍ കണ്ടു.ആദ്യ കാഴ്ചയില്‍ തന്നെയത് ഇംഗ്ളീഷ് കപ്പലുകളാണതെന്നയാള്‍ക്ക് ബോദ്ധ്യപ്പെട്ടു.സാമൂഹിക ജീവിതത്തിന്‍റെ വിവിധ മുഖങള്‍ സെല്‍ക്കിര്‍ക്കിനെ പ്രലോഭിപ്പിച്ചു.പാറക്കൃട്ടിന് മുകളിലിരുന്ന ഉണക്കിലകളും ചുളളികളും കത്തിച്ചയാള്‍ അവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചു.ക്യാപ്റ്റന്‍ വുഡെസ് റോഗേഴ്സിന്‍റെ നേത്യുത്തത്തിലുളള ഡച്ചും ഡ്യൂക്കുമായിരുന്നത്.സെല്‍ക്കിര്‍ക്കിന്‍റെ ആത്മവേദനയുടെ പ്രതീകമെന്നോണം എരിഞുയര്‍ന്ന തീ ജ്വാലകള്‍ നാവികരുടെ ശ്രദ്ധയില്‍പ്പെട്ടു.ആട്ടിന്‍തോലുമുടുത്ത് പഴകിയ ഒരു വെളള ലിനന്‍ തുണിക്കഷ്ണം ചുറ്റിയ കബുമായ് ഹതാശനായ് സെല്‍ക്കിര്‍ക്ക് അവര്‍ക്കരികിലേക്ക് ഓടിയണഞു.ഇംഗ്ളീഷ്കാര്‍ തങളുടെ കപ്പലിലേക്ക് ഹാര്‍ദ്ധവമായ് സെല്‍ക്കിര്‍ക്കിനെ ക്ഷണിച്ചു.ഭാവനാ സബന്നനായ ഏത് കവിയുടെയും സ്യഷ്ടിയെ വെല്ലുന്ന തന്‍റെ അതിജീവന കഥ അന്നയാള്‍ അവരോട് പറഞു.സെല്‍ക്കിര്‍ക്ക് സ്വന്ദപ്രയത്നത്താല്‍ സ്വര്‍ഗ്ഗമാക്കിയ ദ്വീപില്‍ അവര്‍ രണ്ടാഴ്ചക്കാലത്തോളം വീണ്ടും തങി.ജൂവന്‍ ഫെര്‍ണാണ്ടസ് ദ്വീപില്‍ നിന്നും.1709 ഫെബ്രുവരിയില്‍ അവര്‍ യാത്ര തിരിച്ചെങ്കിലുംവീണ്ടും രണ്ട് വര്‍ഷത്തോളമെടുത്തു ഇംഗ്ളണ്ടിലെത്താന്‍ കൊളളയും മറ്റുമായ് ജാവ,ഗുഡ്ഹോപ്പ് മുനബ് എന്നിവ ചുറ്റി ഇംഗ്ളണ്ടില്‍ വന്നപ്പോള്‍ വേണ്ടുവോളം ധനം എല്ലാവരും സംഭരിച്ചിരുന്നു.

തന്‍റെ വീതമായ 800പൗണ്ടുമായ് ജന്‍മദേശത്തെത്തിയ സെല്‍ക്കിര്‍ക്കിനെ ദേശം വീരാരാധനയോടെ സ്വീകരിച്ചു. അയാളുടെ ഖ്യാതി ലോകമെങും വ്യാപിച്ചു.ഡാനിയേല്‍ ഡീഫോയയുടെ റോബിന്‍സണ്‍ ക്രൂസോയ്ക്കും അനവതി അനുവാചകര്‍ ഏറ്റു പാടിയ വില്യം കൗപറുടെകാവ്യത്തിനും പ്രജോധനമായിത്തീര്‍ന്ന ആ ജീവിതത്തിന്‍റെ അവസാനകാലം അജ്ഞാതമാണ്.സ്കോട്ടലാന്‍ഡില്‍ മടങിയെത്തിയ സെല്‍ക്കിര്‍ക്ക് താനതിനകം തന്നെ താദാത്മ്യപ്പെട്ട ഏകാന്തതകളില്‍ മുഴുകി കുറച്ച് കാലം ജീവിച്ചു ശേഷം ഒരു വിവാഹം കഴിച്ചു. ഇവിടം മുതല്‍ തുടര്‍ന്നുളള ചരിത്രം അജ്ഞാതമാണ്.ഒരു പക്ഷേ കടല്‍ വീണ്ടുമയാളെ പ്രലോഭിപ്പിച്ചിരിക്കാം വര്‍ഷങള്‍ തനിക്ക് അഭയമേകിയ ഏകാന്ത ദ്വീപിലേക്ക്.സ്വയം നാടു കടത്തപ്പെട്ടിരിക്കാം അല്ലെങ്കില്‍ അത്തരമൊരു യാത്രയില്‍ ഒ വി വിജയന്‍റെ മുങാംകോഴിയെപ്പോലെ സമുദ്രത്തിന്‍റെ ലവണജല സ്ഫടികപാളികളെ ഒന്നൊന്നായ് തുറന്ന് ആഴിയുടെ അഗാതത്തില്‍ വിശ്രാന്ദി കണ്ടെത്തിയിരിക്കാം……………………nb…….ചിലിയുടെ പടിഞാറ് നാനൂറ് മൈലകലെ തെക്കന്‍ പസഫിക്കില്‍ സഥിതി ചെയ്യുന്ന ദ്വീപാണിത്. ജൂവന്‍ ഫെര്‍ണാണ്ടസ് എന്ന നാവികന്‍ 1563ല്‍ ഇത് കണ്ടെത്തുകയും സ്വന്തം പേര് തന്നെ ദ്വീപിന് നാമകരണം ചെയ്യുകയും ചെയ്തു.1704ല്‍ ഇവിടെത്തിയ അലക്സാണ്ടര്‍ സെല്‍ക്കിര്‍ക്ക് ഏകദേശം നാല് വര്‍ഷത്തിനും മുകളില്‍ ഇവിടെ ഏകാന്ത വാസം നടത്തുകയും ആജീവിതം പ്രശസ്ഥമായ ഒരു ക്ളാസിക്കിന് ജന്‍മം നല്‍കുകയും ചെയ്തു.1966ല്‍ ഈ ദ്വീപിനെ.റോബിന്‍സണ്‍ ക്രൂസോ എന്ന് പുനര്‍നാമകരണവും നടത്തി.

എഴുതിയത്  :  Princr Joseph Thayyil

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ