2008 ലെ സാമ്പത്തിക മാന്ദ്യവും ,സാമ്പത്തിക മാന്ദ്യങ്ങളുടെ മൂല കാരണങ്ങളും .

Share the Knowledge

2008 ലെ സാമ്പത്തിക മാന്ദ്യവും ,സാമ്പത്തിക മാന്ദ്യങ്ങളുടെ മൂല കാരണങ്ങളും .
സാമ്പത്തിക മാന്ദ്യം, സാമ്പത്തിക പ്രതിസന്ധി എന്ന പേരിലൊക്കെ അറിയപ്പെടുന്ന Economic Crisis ,economic slowdown, economic recession,economic depression എന്നിവയൊക്കെ എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഏതാനും ദിവസങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന ലോകത്തിലെ സമ്പത്ത് മുഴുവൻ അല്ലെങ്കിൽ കുറേ ഭാഗം ഇന്നില്ലാതാകുന്നതെങ്ങനെയെന്ന് ഓർത്ത് ഒരു കൊച്ചു കുട്ടിയെ പോലെ നിങ്ങൾ അത്ഭുതം കൂറിയിട്ടുണ്ടോ?
ഏതാനും മാസങ്ങൾക്കു മുൻപ് അന്താരാഷ്ട്ര പ്രശസ്തമായ ഒരു economic magazine ഒരു ചിന്തിപ്പിക്കുന്ന ചോദ്യം ഉയർത്തുകയുണ്ടായി .ഒരു രോഗി തെറ്റായ ചികിത്സ മൂലം മരിച്ചാൽ ഡോക്ടറിനെ ചോദ്യം ചെയ്യുകയും ചിലപ്പോൾ ശിക്ഷിക്കുകയും ചെയ്യും. ഒരു കെട്ടിടം തകർന്ന് വീണാൽ എൻജിനീയറുടെയും സ്ഥിതി വ്യത്യസ്ഥമല്ല.എന്നാൽ സർക്കാരുകളെയും ,ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന തെറ്റായ സാമ്പത്തിക ഉപദേശങ്ങളും ,റിപ്പോർട്ടുകളും, റേറ്റിംഗുകളും നൽകുന്ന സാമ്പത്തിക വിദഗ്ദർ കോടിക്കണക്കിനാളുടെ ജീവിത സമ്പാദ്യവും ,ജോലിയും ഇല്ലാതാക്കിയാൽ പോലും അന്വേഷണ വിധേയരാവുക കൂടിയില്ലാത്തതെന്തു കൊണ്ടെന്നായിരുന്നു ആ ചോദ്യം.
2008 സെപ്റ്റംബറിൽ ലീമാൻ ബ്രദേർസ് [Lehman brotherട ,AlG] എന്നിവയുടെ തകർച്ചയോടെയാണ് സാമ്പത്തിക മാന്ദ്യം തുടങ്ങുന്നത്.3 കോടി ജനങ്ങൾക്ക് തൊഴിൽ നഷ്ടമായി .അമേരിക്കയുടെ കടം ഇരട്ടിയായി .ലോകത്തിലെ 5 കോടി ജനങ്ങളെ ദാരിദ്ര രേഖയ്ക്ക് താഴേയ്ക്ക് തള്ളിയിട്ട ,പൂർണ്ണമായും മനുഷ്യനിർമ്മിതമായ ,സാമ്പത്തികരംഗം നിയന്ത്രിക്കുന്നവരുടെ സ്വാർത്ഥ തയാലുടലെടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു ഇത്.
1930 കളിലെ great depression നു ശേഷം അമേരിക്കയിൽ 40 വർഷത്തേക്ക് സാമ്പത്തിക പ്രതിസന്ധികളില്ലാതെ സമ്പദ് രംഗം വളർച്ചയിൽ മാത്രമായിരുന്നു. ജനങ്ങൾ നിക്ഷേപിക്കുന്ന പണം ബാങ്കുകൾ ഊഹക്കച്ചവടത്തിനും, ഓഹരി നിക്ഷേപത്തിനുമുപയോഗിക്കുന്നതിന് വിലക്കുകൾ ഉണ്ടായിരുന്ന സ്ഥിതിവിശേഷം 1980കളിൽ റൊണാൾഡ് റീഗൻ (
Ronald Regan)പ്രസിഡൻ്റായതോടെ de regulate ചെയ്യപ്പെടുവാൻ തുടങ്ങുന്നതോടെയാണ് സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് തുടക്കമിടുന്നത്. അതിൻ്റെ തുടക്കമെന്നോണം തുടങ്ങിയ 1985ലെ financial fraud ൽ charles Keating ജയിലിലാക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയ അലൻ ഗ്രീൻസ് പാൻ (Alan Greenspan ) അമേരിക്കൻ സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവിൻ്റെ തലവനായി റീഗൻ, ബുഷ് ,ക്ലിൻ്റൺ ഭരണ സമയങ്ങളിൽ നിലകൊണ്ടു .
1990കളിൽ Glass – Steagall act നെ അവഗണിച്ച് വൻകിട ബാങ്ക്കൾ വൻകിട ലയനങ്ങൾ ഉണ്ടാവുകയും, നിക്ഷേപകരുടെ ധനം റിസ്ക് കൂടിയ മേഖലകളിൽ നിക്ഷേപിക്കുവാനും തുടങ്ങി. വൻകിട ബാങ്കുകളുടെ ലയനത്തിലൂടെയുണ്ടാവുന്ന അതി ഭീമമായ ധനകാര്യ സ്ഥാപനങ്ങളിലെ [ഉദാ: Citi Group ] ചെറിയ മാറ്റങ്ങൾ പോലും ലോക സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന അവസ്ഥയായി.2002 ൽ Bear Stearns, credit Suisse,J.P. Morgan,Deutsche bank,Lehmam brothers,Merrill Lynch,Morgan Stanley citigroup,UBS,Goldman Sachs മുതലായവയെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതിന് 1.5 ബില്യൻ ഡോളർ പിഴയടയ്ക്കേണ്ടതായി വിധിച്ചു.Credit suissie യെ ഇറാൻ മിസൈൽ പദ്ധതിക്ക് പണം നൽകിയതിനും citibank നെ മെക്സിക്കൻ മയക്കുമരുന്നു മാഫിയാ സംഘങ്ങളുമായുള്ള ഇടപാടിനും ശിക്ഷിച്ചു. Enron സാമ്പത്തിക അഴിമതിയിടപാട് ഒരു ഞെട്ടലായി കോർപറേറ്റ് ലോകത്ത് അവതരിച്ചതും ഏതാണ്ടിതേ കാലത്തായിരുന്നു.
1990 കളിൽ അവതരിപ്പിച്ച derivative നിയന്ത്രിക്കുവാൻ ശ്രമിച്ച Brooksley Born (chair person of commodity futures trading commission) നെ പ്പോലെയുള്ളവരെ അവഗണിച്ച ക്ലിൻറൺ ഗവൺമെൻ്റ് സാമ്പത്തിക അരാജകത്വത്തിന് കടിഞ്ഞാണിടുവാൻ ശ്രമിച്ചതുമില്ല.
G .W. ബുഷ് ഭരണത്തിൽ – 5Investment banks(goldman Sachs,Lehman brothers,Merrill lynch,bear steamers,Morgan Stanley),3insutamce agencies(AIG,MBIA,AMBAC),2 financial conglomerates (citi group&JP Morgan) 3rating agencies(MOODYS,FITCH, standard and Poor’s) എന്നിവ നിയന്ത്രിച്ചിരുന്ന വായ്പ ശൃംഖലയായിരുന്നു 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം. വായ്പയ്ക്കുക്കുന്നയാൾ(loan buyer) വായ്പ കൊടുക്കുന്ന ബാങ്കിൽ(lender) തിരിച്ചടയ്ക്കുന്ന പാരമ്പര്യ രീതിക്ക് പകരമായി Lenders അവ investment banks ന് കൈമാറുവാൻ തുടങ്ങി .ഇത്തരം ബാങ്ക് ഓഹരികൾ നിക്ഷേപകർ(investors) വാങ്ങുകയും അത്തരം ഓഹരികൾക്ക്(collateralised debt obligation-CDO) മിക്കവാറും സാദ്ധ്യമായ ഏറ്റവും മികച്ച റേറ്റായ AAA റേറ്റിങ് ഏജൻസികൾ നൽകുകയും ചെയ്തു.ഇക്കാരണത്താൽ തിരിച്ചടയ്ക്കാൻ കഴിവില്ലാത്തവർക്കു പോലും(sub prime) വായ്പ നൽകുകയും ,വായ്പ നൽകുന്നതു മാത്രം മികച്ച പ്രകടനമായി കരുതപ്പെട്ടു കയും ചെയ്തതോടെ ഓഹരി വിലകൾ ഉയരുകയും ,ഭവന വിലനിലവാരം ഉയരുകയും ചെയ്തു. യഥാർത്ഥ പ്രശ്നം നിലനിൽക്കുമ്പോൾ തന്നെ ഉയർന്ന ലാഭം കാണിക്കുവാൻ സാമ്പത്തിക സ്ഥാപനങ്ങൾക്കായി .
ഇത്തരം നിക്ഷേപങ്ങൾക്ക് (CDO) യ്ക്ക് Al G പോലുള്ള insurance company ഇൻഷുറൻസ് നൽകുകയും അവ ഊഹക്കച്ചവടക്കാർക്ക് ഓഹരികളായി വാങ്ങുകയും ചെയ്യാമെന്ന അവസ്ഥ [credit default swap] വന്നതോടെ ഒരു വീട് തന്നെ ഉടമസ്ഥരല്ലാത്ത 50 പേർ ഇൻഷ്യർ ചെയ്യുന്ന പോലത്തെ അവസ്ഥ സംജാതമായി.
അക്കാലത്തെIMF CHIEF ECONOMIST Raghuram Rajan , fortune editor Alan solan മുതലായ വിദഗ്ദർ നൽകിയ മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടു.ഇതിൻ്റെയെല്ലാം ഫലമായുണ്ടായ സാമ്പത്തിക പ്രതിസന്ധി നിർമാണ മേഖലയിലെ വമ്പൻമാരായ US Steel ,G M ,Chrystler എന്നിവയെ ബാധിച്ചു. പിന്നീടത് ലോക സമ്പദ് വ്യവസ്ഥയിലെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും വ്യാപിക്കുക കണ്ടായി.
ഇതിനെല്ലാം കാരണക്കാരായ സാമ്പത്തിക വിദഗ്ദരും, സാമ്പത്തിക ഉപദേഷ്ടാക്കളും ,വൻകിട ബാങ്ക് CEO കളമൊക്കെ അക്കാലത്ത് severance pay ഉൾപ്പെടെ വാങ്ങി രാജിവച്ച് വൻ പ്രതിഫലത്തോടെ തങ്ങളുടെ സ്വച്ഛ ജീവിതം നയിച്ചു.
ഇത്തരം സാമ്പത്തിക സ്ഥിതി വിശേഷത്തിൽ നിന്ന് മാറ്റമുണ്ടാകണമെന്ന ആഹ്വാനത്തോടെ വന്ന Obama സർക്കാർ (Timothy Geithner as treasury secretary who was on federal reserve during economic crisis,
William Dudley as new York fed president former chief economist of goldmam Sachs ,
Mark Patterson as chief of staff of treasury dept who was earlier lobbyist of goldmam Sachs,
Lewis Sachs as srtreasury advisor,
Gary gensler as commodity futures trading commission head,
LARRY SUMMERS AS ECONOMIC ADVISOR who was then US SECRETARY OF TREASURY) പഴയ സാമ്പത്തിക വിദഗ്ദരെത്തന്നെ ചെറിയ മാറ്റങ്ങളോടെ വീണ്ടും മർമപ്രധാന സാമ്പത്തിക സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്നതിനാൽ ഇത്തരം സാമ്പത്തിക അക്രമങ്ങൾ (known as financial criminalism / white collar terrorism)ഇനിയും തുടരും.
അക്കാലയളവിലെ IMFൻ്റെM.D. Dominique Strauss Khan പറഞ്ഞത് പോലെ ഇത്തരം സാമ്പത്തിക പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ ശിക്ഷ അനുഭവിക്കുന്നത് ലോകത്തിലെ ഏറ്റവും താഴേത്തിട്ടുള്ള പാവപ്പെട്ടവരാണ്.

Writers Corner:
2005 ൽ IMF ൻ്റെ chief economist ആയിരുന്ന Raghuram Rajan ലോകത്തിലെ ഏറ്റവും പ്രധാന ബാങ്കിങ്ങ് കോൺഫറൻസായJackson Hole symposium ൽ federal reserve തലവനായAlen Greenspan, പിന്നീട് ആ സ്ഥാനം വഹിച്ച ബെൻ ബെർനാങ്കി (Ben bernankie) എന്നിവരുൾപ്പെടുന്ന ലോകത്തിലെ സാമ്പത്തിക വിദഗ്ദരുടെ മുൻപിൽ “HAS FINANCIAL DEVELOPMENT MADE THE WORLD RISKIER ” എന്നൊരു പ്രബന്ധത്തിൽ റിസ്ക് കൂടിയ ഇത്തരം സാമ്പത്തിക ക്രമങ്ങൾ വൻ തകർച്ചയ്ക്ക് വഴിതെളിക്കുമെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും Ludditte (പിന്തിരിപ്പൻ ) എന്ന് വിളിച്ച് അദ്ദേഹത്തിൻ്റെ അഭിപ്രായം തള്ളിക്കളയുകയുമാണുണ്ടായത്.
Reserve Bank of Indiaയുടെ ഗവർണറായി ഇദ്ദേഹം ഇപ്പോൾ ഇന്ത്യയിലുണ്ടെങ്കിലും RBI ഗവർണറുടെ അധികാരം വെട്ടിച്ചുരുക്കുന്നതിനാലോചിക്കുന്നു …,RBI ഗവർണരും സർക്കാരും ഭിന്നാഭിപ്രായത്തിൽ.. തുടങ്ങി വരുന്ന വാർത്തകൾ അത്ര ശുഭ സൂചനകളായി കണക്കാനാവുന്നതല്ല.
അരിസ്റ്റോട്ടിൽ തൻ്റെ Politics എന്ന ഗ്രന്ഥത്തിൽ പണം പണത്തിനെ പ്രസവിക്കുന്ന പലിശ സമ്പ്രദായത്തെ നിശിതമായി വിമർശിക്കുന്നതിങ്ങനെയാണ് this term interest, which means the birth of money from money, is applied to the breeding of money because the offspring resembles the parent. Wherefore of an modes of getting wealth this is the most unnatural.

Image

ഒരു അഭിപ്രായം പറയൂ