New Articles

Somaly mam: നായിക, പ്രതിനായികാ സങ്കൽപങ്ങളുടെ പൂർണ്ണത .

Somaly Mam: നായികയോ ,പ്രതി നായികയോ?
യഥാർത്ഥ ജീവിതത്തിൽ നായിക /നായകരാകുന്ന ആളുകൾ വളരെ ചുരുക്കമെങ്കിലും അവരെ ചരിത്രത്തിലൂടെ നമുക്കറിയാം. മതമുൾപ്പെടെ രാഷ്ട്രീയ ,സാമൂഹ്യ ,സാമ്പത്തിക ചുറ്റുപാടുകൾ അടിമത്വ നിരോധനത്തിന് എതിരാണെങ്കിലും അടിമത്വം നിരോധിക്കുവാൻ ആർജ്ജവം കാണിച്ച അബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള ആളുകൾ ഉദാഹരണമാണ്.എന്നാൽ ഇത്തരക്കാരിൽ ചിലരെങ്കിലും പിന്നീട് പ്രതിനായകരാകുന്നതിന് ചരിത്രം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
സ്വാതന്ത്രസമരത്തിനു നേതൃത്വം വഹിച്ചു പിന്നീട് ഏകാധിപതിയായ സിംബാബ് വേയുടെ റോബർട്ട് മുഗാബെ, സ്വാതന്ത്ര്യലബ്ദിക്കു ശേഷം പക്ഷപാതപരമായി ഭരിച്ച കെനിയയുടെ ജോമോ കെനിയാത്താ തുടങ്ങിയവർ ഉദാഹരണങ്ങളാണ്. രാജ്യത്തെ ജനാധിപത്യാവശ്യങ്ങൾക്ക് വേണ്ടി വാദിച്ച് അധികാരത്തിലേക്കടുക്കുമ്പോഴും റോഹിംഗ്യാകൾക്കെതിരായ അക്രമങ്ങളിൽ മൗനം പാലിക്കുന്ന മ്യൻമറിൻ്റെ ആങ് സാൻ സ്യൂ ചി യുടെ നീക്കങ്ങൾ ലോകം വളരെ ശ്രദ്ധയിലാണിപ്പോഴും നിരീക്ഷിക്കുന്നത്.
കംബോഡിയായിലെ മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകയാണ്
Somaly Mam (born 1970 /1971).
പ്രധാനമായും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന് മനുഷ്യക്കടത്ത് [ sex trafficking] നടത്തുന്നതിനെതിരായിട്ടായിരുന്നു Somaly 1996 മുതൽ 2014 വരെ പ്രവർത്തിച്ചത്.
Time മാഗസിൻ്റെ 100 most influential people ൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അവരെ പരിചയപ്പെടുത്തി ലേഖനമെഴുതിയത് പ്രശസ്ത ഹോളിവുഡ് നായിക ആഞ്ജലീന ജോളിയായിരുന്നു. , Guardian Top 100 Women, CNN hero ആയും സോമാലി തിരഞ്ഞെടുക്കപ്പെട്ടു.
The Road of Lost Innocence എന്ന തൻ്റെ ഓർമ്മക്കുറിപ്പുകളടങ്ങിയ പുസ്തകത്തിൽ മുത്തച്ഛനാൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട
Somaly Mam ഒരു വേശ്യാലായത്തിൽ വിൽക്കപ്പെടുകയും പിന്നീട് രക്ഷപ്പെടുകയുമായിരുന്നുവെന്ന്
Somaly Mam പറയുന്നു.
1996 ൽ AFESIP(Agir pour les Femmes en Situation Precaire or “Acting for Women in Distressing Situations”) എന്ന ഒരു NGO യുടെ പ്രവർത്തനത്തിലൂടെ ലാവോസ് ,കമ്പോഡിയ ,വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ലൈംഗിക പീഡനത്തിരയാവുന്ന സ്ത്രീകളെ രക്ഷിക്കുക ,താമസ സൗകര്യമൊരുക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലേർപ്പെട്ട Somaly 2007 ൽ Somaly Mam Foundation എന്ന nonprofit organization സ്ഥാപിച്ച് പ്രമുഖ ബിസിനസ്, ഹോളിവുഡ് താരങ്ങളുടെ ശ്രദ്ധ ഇക്കാര്യത്തിൽ കൊണ്ടുവന്നു. എന്നാൽ ഒരു മസാജ് പാർലറിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ 83 സ്ത്രീകളെ രക്ഷിച്ചെങ്കിലും 8 പേർ മരണപ്പെട്ടെന്ന ഇവരുടെ പ്രഖ്യാപനം കമ്പോഡിയൻ ആർമി നിഷേധിച്ചതോടെ സംശയത്തിൻ്റെ നിഴൽ വീണു തുടങ്ങി. ഇതോടൊപ്പം തൻ്റെ മകളെ പകരം വീട്ടാനായി തട്ടിക്കൊണ്ടു പോയെന്ന ഇവരുടെ വാദം അത് ആൺ സുഹൃത്തിനൊപ്പമുള്ള ഒളിച്ചോട്ടമായിരുന്നുവെന്ന് തെളിഞ്ഞതോടെ മറ്റ് മനുഷ്യാവകാശ സംഘടനകളെ മോശമായി ബാധിക്കാതിരിക്കുവാൻ Somaly Mam നെ പറ്റിയുള്ള മുഴുവൻ അന്വേഷണങ്ങളും പ്രസിദ്ധമാക്കിയില്ല.
Rathaഎന്ന ഇവരുടെ ഡോക്യു മെൻ്ററിയിലെ പെൺകുട്ടി 16 വർഷങ്ങൾക്കു ശേഷം അത് തൻ്റെ യഥാർത്ഥ കഥയല്ലെന്ന് വെളിപ്പെടുത്തിയതോടെ Somaly Mam രാജി വച്ച് അമേരിക്കയിലേക്ക് കുടിയേറി.
ഇപ്പോൾ ടെക്‌സാസ് കേന്ദ്രമാക്കി പ്രശസ്ത അമേരിക്കൻ അഭിനേത്രി Susan Sarandon നടത്തുന്ന
The New Somaly Mam Fund: Voices for Change എന്ന സംഘടനയിലൂടെ Somaly Mam നേരിട്ട് രക്ഷാ പ്രവർത്തനങ്ങളിലേർപ്പെടാതെ sec trafficking ൽ നിന്ന് രക്ഷപ്പെടുത്തുന്ന സ്ത്രീകളെ താമസ സൗകര്യം നൽകി വിദ്യാഭ്യാസം നൽകുന്ന മറ്റ് NGO കളെ സഹായിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നു.

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers