Operation Northwoods and John F Kennedy

Share the Knowledge

ഓപ്പറേഷൻ നോർത്ത് വുഡ്സും, ജോൺ F കെന്നഡിയും .
ശത്രു രാജ്യങ്ങുടെ പതാകയും മറ്റ് തിരിച്ചറിയുന്ന വസ്തുക്കളും ഉപയോഗിച്ച് ആ മറവിൽ ശത്രുക്കളെന്ന വ്യാജേന നടത്തുന്ന ആക്രമണ തന്ത്രമാണ്
false flag operations.സ്വന്തം ജനങ്ങളെ തന്നെ ശത്രു ആക്രമണമെന്ന രീതിയിൽ അവതരിപ്പിച്ച് യുദ്ധവും, ലഹളയുമൊക്കെ പല രാജ്യങ്ങളും മതമൗലിക സർക്കാരുകളും ചെയ്യാറുണ്ട്. സാധാരണ ജനങ്ങൾക്കിത്തരം സംഭവങ്ങൾ ആസൂത്രിതമായി തങ്ങളുടെ രക്ഷകരെന്നവകാശപ്പെട്ടുന്നവർ
തന്നെ ചെയ്യുമെന്നത് അചിന്തനീയമാണ്.
ഇത്തരത്തിൽ ആസൂത്രണം ചെയ്യപ്പെട്ട ഒരുfalse flag operation ആണ്
Operation Northwoods.
1961- 63കാലയളവിലെ അമേരിക്കൻ പ്രസിഡൻ്റ് ജോൺ F കെന്നഡിക്ക് മുൻപാകെ Department of Defense (DoD) the Joint Chiefs of Staff (JCS) of the United States government സമർപിച്ച ഈ പദ്ധതി കെന്നഡി തള്ളിക്കളയുകയാണുണ്ടായത്.[ JF കെന്നഡിയുടെ കൊലപാതകത്തിനു പിന്നിൽ ഉള്ള ദുരൂഹത ഇന്നും പുറത്തു വന്നിട്ടില്ല .2017ൽ മാത്രമേ അത് സംബന്ധിച്ച ഡോക്യുമെൻ്റുകൾ പരസ്യമാക്കുകയുള്ളൂ. JFK യുടെ കൊലപാതകത്തിനുള്ള ഒരു കാരണമായി സംശയിക്കുന്നത് JFK യുടെ Operation Northwoods വേണ്ട എന്ന നിലപാട് CIA യെ പ്രകോപിപ്പിച്ചതാണ്] Operation Northwoods പ്രകാരം Central Intelligence Agency (CIA) യും US government operatives കളും ചേർന്ന് അമേരിക്കൻ ജനതയുടെ മേലും, മിലിട്ടറി കേന്ദ്രങ്ങളിലും ക്യൂബൻ ഭീകര ആക്രമണമെന്നു തോന്നിപ്പിക്കുന്ന രീതിയിൽ ആസൂത്രിത ആക്രമണം നടത്തുകയായിരുന്നു പദ്ധതി. ക്യൂബൻ സർക്കാരിനെ പഴിചാരി ക്യൂബയ്ക്കെതിരെ ഒരു യുദ്ധത്തിന് നീതീകരണം ജനങ്ങൾക്കു മുൻപിൽ സൃഷ്ടിക്കുകയെന്നതായിരുന്നു ഇതിൻ്റെ പിന്നിലെ യഥാർത്ഥ ലക്ഷ്യം.
Joint Chiefs of Staff തയാറാക്കിയ പദ്ധതി അതിൻ്റെ ചെയർമാൻ Lyman Lemnitz ഒപ്പിട്ടശേഷം പ്രതിരോധ സെക്രട്ടറിക്കയച്ചു എങ്കിലും കെന്നഡി സർക്കാർ ഇതിന് അനുവാദം നൽകിയില്ല . Leannitz നെ കെന്നഡി ആ സ്ഥാനത്തു നിന്നും നീക്കം ചെയ്യുകയുമുണ്ടായി.1997 നവംബർ 18 ന് ഇതിൻ്റെ രേഖകൾ ഔദ്യോഗികമായി പുറത്തുവിടുകയുണ്ടായി.
അമേരിക്കയുടെ മനുഷ്യരെ വഹിക്കുന്ന ബഹിരാകാശ വാഹനമായ MERCURY തകർന്നാൽ ക്യൂബയെ കുറ്റപ്പെടുത്തി ആക്രമിക്കവാൻ Operation Dirty Trick എന്നൊരു പദ്ധതിയും,
ക്യൂബയിലെ അമേരിക്കൻ നിയന്ത്രതിത വസ്തുവകകളിൽ [U.S. facilities ] എന്തെങ്കിലും ആക്രമണം നടത്തി ക്യൂബയ്ക്കെതിരെ യുദ്ധം തുടങ്ങുവാനുള്ള
Operation Bingo എന്നിവ മറ്റു സമാന false flag operations ആണ് .
Writer’s corner:
ഇല്ലാത്ത Weapons of mass destructionൻ്റെ പേരിൽ ഇറാഖ് യുദ്ധം നടത്തിയതും ,മനുഷ്യാവകാശ ലംഘനമെന്ന പേരിൽ യുദ്ധങ്ങൾ ഇപ്പോൾ Syria പോലുള്ള പ്രദേശങ്ങളിൽ നടന്നു വരുന്നതും നാം കാണുന്നതാണ്. എന്നാൽ യഥാർത്ഥ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന സൗത്ത് സുഡാൻ ,കോംഗോ മുതലായ രാജ്യങ്ങളോ ,ഏകാധിപത്യ കിരാത ഭരണം നടക്കുന്ന അംഗോളയോ ഒന്നും ലോക ശ്രദ്ധയിൽ വരാതിരിക്കാൻ ഇത്തരം ശക്തികൾ ശ്രമിക്കുന്നു.
ഇന്ത്യയിൽ false flag operations കൂടുതലും മത-ജാതി – വംശീയ ലഹളകൾ നടത്തുവാനായാണ് ഉപയോഗിക്കുന്നത്. എല്ലാ false flag operations ലെയും പോലെ തെളിവുകൾ പുറത്തു വരാതിരിക്കുവാൻ ഇത്തരം ശക്തികൾ ശ്രദ്ധിക്കുന്നു. രക്ഷകനെന്ന വ്യാജേന സ്വജനതയെ മരണത്തിന് വിട്ട് നൽകി ലാഭം കൊയ്യുന്നവയാണ് മിക്ക false flag ഓപ്പറേഷനുകളും .

Image

ഒരു അഭിപ്രായം പറയൂ