Rachel Corrie

Share the Knowledge

റേച്ചൽ കോരീ – ഭരണകൂട ഭീകരതയിൽ ഞെരിഞ്ഞമർന്ന ജീവിതം.
ഇസ്രയേൽ പ്രതിരോധ സേനയുടെ ബുൾഡോസറിനാൽ 23-)o വയസിൽ മരണപ്പെട്ട അമേരിക്കൻ യുദ്ധവിരുദ്ധ ,മനുഷ്യാവകാശ പ്രവർത്തക ആണ്
Rachel Aliene Corrie ( 1979 – March 16, 2003) .തൻ്റെ താമസസ്ഥലമായOlympia [ Washington] യിലെ sister cities projectൻ്റെ ഭാഗമായി senior-year college assignment ൽ തെരെഞ്ഞെടുക്കപ്പെട്ട പാലസ്തീനിലെ Rafahയിൽ റേച്ചൽ വന്ന ശേഷം വെറും 2 മാസത്തിനു ശേഷമായിരുന്നു ഈ ദാരുണ സംഭവം നടന്നത്. pro-Palestinian group ആയ the International Solidarity Movement(ISM) യിൽ അംഗമായി അവിടുത്തെ യുദ്ധനശീകരണത്തിൽ താറുമാറായ കിണർ – കുടിവെള്ള സംവിധാനങ്ങൾ പുനസ്ഥാപിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോളായിരുന്നു Israel Defense Forces ൻ്റെ Caterpillar D9R armored bulldozer ആ പ്രദേശത്തെ വീടുകളിൽ ആയുധങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന സംശയത്തിൽ വീടുകൾ ഇടിച്ചു നിരത്തുവാൻ ആരംഭിച്ചത്[the second Palestinian intifada].
2003 March 16 ന് ബുൾഡോസർ റേച്ചലിന് മേൽ കയറിയിറങ്ങി. അന്നേ ദിവസം വീടുകൾ ഇടിച്ചു നിരത്തുന്നതുണ്ടായിട്ടില്ലെന്നും ,പഴയ ഇടിച്ചു നിരത്തിലിൽ ഉണ്ടായ അവശിഷ്ടങ്ങൾ മാറ്റുന്നതിനിടെ റേച്ചലിനെ കാണാൻ സാധിച്ചില്ലെന്നും, ഇത്തരം Cater Piller ബുൾഡോസറിൽ പല blind Spot കൾ ഉള്ളതിനാൽ ആകസ്മികമായി അപകടം സംഭവിച്ചതാണെന്നുമാണ് ഇസ്രയേൽ ഭാഷ്യമെങ്കിലും ദൃക്സാക്ഷികൾ വിവരിക്കുന്നത് ബുൾഡോസറിൻ്റെ ബ്ലേഡ്ൻ്റെ മുകളിൽ fluorescent ജാക്കറ്റ് ധരിച്ചിരുന്ന റേച്ചലിനെ വ്യക്തമായി കാണാമായിരുന്നുവെന്നും ,മനപൂർവ്വമുള്ള നരഹത്യയാണിതെന്നുമാണ് .
റേച്ചലിൻ്റെ മാതാപിതാക്കൾ നൽകിയ കേസ് ഇസ്രയേൽ സുപ്രീം കോടതി അപകടമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞെങ്കിലും ,ഇത്തരം പ്രവർത്തനങ്ങളിൽ CCTV കൂടി ഉപയോഗിക്കുവാൻ നിർദ്ദേശിക്കുകയുണ്ടായി .മുൻ അമേരിക്കൻ പ്രസിഡൻ്റ് ജിമ്മി കാർട്ടർ ഇസ്രയേലിൻ്റെ മനുഷ്യാവകാശ ലംഘനമായി ഇതിനെ വിശേഷിപ്പിച്ചു. BBC ഇത് സംബന്ധിച്ച് ഒരു ഡോക്യുമെൻ്ററി തയാറാക്കുകയും ,Guardian പത്രം റേച്ചൽ പാലസ്തീനിലെത്തിയ ശേഷം വീട്ടിലേക്കയച്ച e mail കൾ പ്രസിദ്ധീകരിക്കുകയുമുണ്ടായി . ലണ്ടനിലെ ഒരു നാടകശാലയിൽ my name is rachel corrie എന്ന നാടകം നടത്തപ്പെട്ടു. ഗാസയിലെ ഒരു തെരുവിനും പാലസ്തീനിൻ്റെ ഒരു കപ്പലിനും അവരുടെ സ്മരണാർത്ഥം റേച്ചൽ കോരി എന്ന പേരു നൽകുകയും ചെയ്തു.2011 ൽ ഇറാനിലെ ഒരു തെരുവിന് റേച്ചലിൻ്റെ നാമം നൽകുകയും ,അവരുടെ സ്മരണാർത്ഥം ഒരു പ്രതീകാത്മക ശവകുടീര ശില സ്ഥാപിക്കുകയും ചെയ്തു.
Writer’s corner:
ആ സമയത്ത് തൻ്റെ മാതൃ രാജ്യമായ അമേരിക്കൻ ഐക്യനാടുകൾ നടത്തിയ ഇറാഖ് യുദ്ധത്തിനെതിരെയുള്ള പ്രതിഷേധ റാലിയിൽ പങ്കെടുത്ത വ്യക്തിയായിരുന്നു റേച്ചൽ .അമേരിക്ക പിന്തുണയ്ക്കുന്ന ഇ ഇസ്രയേലിനാൽ റേച്ചൽ കൊല്ലപ്പെട്ടപ്പോൾ രാജ്യദ്രോഹിപ്പട്ടം ചാർത്തിക്കൊടുക്കാതെ അതിൽ മുൻ പ്രസിഡൻ്റ് വരെ അഭിപ്രായം രേഖപ്പെടുത്തിയത് അമേരിക്ക സ്വന്തം പൗരൻമാർക്ക്‌ നൽകുന്ന വിലയ്ക്ക് ഉദാഹരണമാണ്.

Image

ഒരു അഭിപ്രായം പറയൂ