Banksy എന്ന ദുരൂഹതയ്ക്കു പിന്നിൽ ആര്?

Share the Knowledge

Banksy എന്ന ദുരൂഹതയ്ക്കു പിന്നിൽ മറഞ്ഞിരിക്കുന്ന Activist ആര്?
Banksy ഇംഗ്ലണ്ടിലെ ഒരു ചുവരെഴുത്തു കലാകാരനും (graffiti artist ), രാഷ്ട്രീയ വിമർശകനും (political activist) ചലച്ചിത്ര സംവിധായകനുമാണ്. Banksy എന്ന പേരിനു പിന്നിൽ മറഞ്ഞിരിക്കുന്ന വ്യക്തി/ വ്യക്തികൾ ആരെന്ന് കൃത്യമായ വിവരം ഇന്നും ലഭ്യമല്ലെങ്കിലും Robin Gunningham എന്ന വ്യക്തിയാണതെന്ന് പലരും വിശ്വസിക്കുന്നു.
Bristol underground ൽ നിന്നും തുടങ്ങിയ ചുവർ ചിത്രങ്ങളിൽ പെയ്ൻ്റിഗ്, സ്പ്രേ പെയ്ൻ്റ് ,സ്റ്റെൻസിൽ എന്നിവയാണ് മുഖ്യമായും ഉപയോഗിക്കുന്നത്. രാഷ്ട്രീയ ,സമകാലീന ,യഥാർത്ഥ ജീവിത ചിത്രങ്ങൾ പരിഹാസ – വിമർശന (satire & Criticism) രൂപത്തിൽ തെരുവുകളിലെ ചുവരുകളിൽ, പാലങ്ങളിൽ ,ഇടനാഴികളിൽ മനുഷ്യരെ ചിന്തിപ്പിക്കുന്ന ചിത്രങ്ങളായി നിലകൊള്ളുന്നു.
സ്വന്തമായി വെബ് സൈറ്റ് ഉണ്ടെങ്കിലും തൻ്റെ ചിത്രങ്ങൾ Banksy വിൽക്കാറില്ല. എങ്കിലും വൻ വിലയ്ക്ക് പല auctioners അവ വിൽക്കുക്കും ,വാങ്ങുകയും ചെയ്യുന്നുണ്ട് .അത്തരത്തിൽ ലഭിക്കുന്ന പണം Banksy കണ്ണുരോഗങ്ങൾ ,അന്ധത എന്നിവയ്ക്കുള്ള ഗവേഷണത്തിനു സഹായം നൽകുന്നുവെന്ന് കരുതപ്പെടുന്നു. Banksyയുടെ ചലച്ചിത്ര സംരംഭമായ Exit Through the Gift Shop, 2011 ൽ Best Documentary വിഭാഗത്തിൽ Academy Award ന് നോമിനേഷൻ നേടുകയുണ്ടായി.
കേന്ദ്രീകൃത അധികാരം ,മുതലാളിത്തം എന്നിവയെ നിശിതമായി വിമർശിക്കുന്ന Banksy യുടെ രചനകൾ യുദ്ധങ്ങൾ ,ഉപഭോക്‌തൃ സംസ്ക്കാരം ,ഫാസിസം ,സാമ്രാജ്യത്വം ,എന്നിവയ്‌ക്കെതിരായി anarchism,nihilism, existentialism മുതലായ തത്വചിന്തകളെ അടിസ്ഥാനമാക്കിയുള്ളവയാണ്.
Banksy യുടെ രചനകൾ വരുന്ന പ്രദേശങ്ങൾ അടിസ്ഥാനമാക്കി ഗണിത ശാസ്ത്ര- മനശാസ്ത്ര പ്രകാരം അദ്ദേഹത്തിൻ്റെ വ്യക്തിത്വം ഏകദേശം മനസ്സിലായെന്ന് അധികൃതർ ഈയിടെ അവകാശപ്പെടുകയുണ്ടായി .എന്തായാലും കഴിഞ്ഞ ഇരുപത് വർഷമായി ഈ ദൂരൂഹ കലാകാരൻ തൻ്റെ രചനകളിലൂടെ നമ്മെ ചിന്തിപ്പിച്ചു കൊണ്ടിരിക്കുന്നു.

Writer’s corner: നമ്മുടെ നാട്ടിലെ ചുവരുകൾക്ക് രാഷ്ട്രീയ നേതാക്കളുടെ പോസ്റ്ററുകൾ കൊണ്ടും ,പബ്ലിക് ടോയ്ലറ്റ് ചുവരുകൾക്ക് അശ്ലീല പദങ്ങൾ കൊണ്ടും നിറഞ്ഞ് തീർത്തും വൃത്തിഹീനമാകുവാനാണ് ഇന്നും വിധി.
More on:
http://banksy.co.uk/

Image

ഒരു അഭിപ്രായം പറയൂ