മത്സ്യങ്ങളിലെ രാസവസ്തുക്കളുടെ സാന്നിധ്യം ഇങ്ങനെ തിരിച്ചറിയാം...!!!

Share the Knowledge

വേനൽക്കാലത്തു പച്ചമത്സ്യം ഉപയോഗിക്കുന്നവർക്കു മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കടുത്ത ചൂടിൽ മത്സ്യം വളരെവേഗം കേടായിപ്പോകാൻ സാധ്യതയുള്ളതിനാൽ കൂടിയ അളവിൽ രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.നൈട്രജൻ വകഭേദങ്ങളായ യൂറിയ, അമോണിയ എന്നിവ കൂടാതെ ലാബുകളിൽ ഉപയോഗിക്കുന്ന ഫോർമാലിൻ ദ്രാവകം ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് മറ്റുചില ജില്ലകളിൽ നടത്തിയ പരിശോധനകളിൽ തെളിഞ്ഞത്.

ഫോർമാലിൻ‌ കലർന്ന ഐസ് മത്സ്യത്തോടൊപ്പം ഇടുക്കിയിലേക്കും എത്തുന്നുണ്ടെന്നാണു വിവരം. മൃതദേഹം എംബാം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഫോർമാലിൻ സയൻസ് ലാബുകളിൽ ജീവികളുടെ ശവശരീരം കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതാണ്. ഫോർമാലിൻ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമായ രാസവസ്തുവാണ്. നേരിട്ട് മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ വൃക്കകളുടെ പ്രവർത്തനം പൂർണമായി നിലയ്ക്കാൻ കാരണമാകുന്ന രാസവസ്തുവാണിത്. വൃക്കയിലെ നെഫ്രോണുകളെ നിർജീവമാക്കുന്ന ഇവ കരൾരോഗങ്ങൾക്കും കാരണമായേക്കാം.

ഐസ് നിർമിക്കുമ്പോൾ ആ വെള്ളത്തിൽ ഫോർമാലിൻകൂടി ചേർക്കുന്നതാണു പുതിയരീതി. മത്സ്യം വരുന്ന പെട്ടികളിൽ ഇൗ ഐസ് ഇടുന്നതോടെ ഫോർമാലിൻ മത്സ്യങ്ങളുടെയുള്ളിൽ കടക്കുന്നു.മത്സ്യലഭ്യത കുറവുള്ള വേനൽക്കാലത്തു വിപണിയിൽ മത്സ്യംവരവിനു കുറവില്ല. ഇത് രാസവസ്തുക്കൾ ചേർത്തു സൂക്ഷിച്ചുവച്ചിരിക്കുന്ന മത്സ്യങ്ങളാവാനാണു കൂടുതൽ സാധ്യത. അതുകൊണ്ടുതന്നെ മത്സ്യത്തിന്റെ ഉപയോഗം താൽക്കാലികമായെങ്കിലും കുറയ്ക്കുന്നതു നല്ലതാണ്.

മത്സ്യങ്ങളിലെ രാസവസ്തു സാന്നിധ്യം

അൽപ്പം ശ്രദ്ധിക്കൂ മത്സ്യങ്ങളിലെ രാസവസ്തുക്കളുടെ സാന്നിധ്യം എങ്ങനെ തിരിച്ചറിയാം.

∙മത്സ്യം വിൽക്കുന്നവരുടെ കൈകൾ ശ്രദ്ധിച്ചാൽ തന്നെ നാം കഴിക്കുന്നത് വിഷലിപ്തമായ മത്സ്യമാണോയെന്നു മനസ്സിലാക്കാനാകും. അമോണിയ, യൂറിയ, ഫോർമാലിൻ എന്നിവ ചേർത്ത മത്സ്യം സ്ഥിരമായി കൈകാര്യം ചെയ്യുന്നവരുടെ കൈവെള്ള മങ്ങിയനിറത്തിൽ കാണപ്പെടും. നഖത്തോടുചേർന്ന് ചുടുവാതം ബാധിച്ചപോലെ തൊലി വിണ്ടുകീറിയിരിക്കും.

∙മത്സ്യങ്ങളുടെ കണ്ണുകളിൽ ചുവപ്പു രാശിയില്ലെങ്കിൽ തീർച്ചപ്പെടുത്താം രാസവസ്തുക്കൾ ചേർത്ത മത്സ്യമാണിതെന്ന്.

ചെകിളപ്പൂവിന്റെ നിറത്തിൽ കൂടുതൽ കറുപ്പ് കലരുകയോ, ചെകിള ഉയർത്തുമ്പോൾ ദുർഗന്ധം വമിക്കുകയോ ചെയ്താൽ അത് അമോണിയ ചേർത്ത മത്സ്യമാണെന്നു വിലയിരുത്താം.

∙മത്സ്യം കല്ലുപോലെ ഉറച്ചതാണെങ്കിലും സംശയിക്കേണ്ടിയിരിക്കുന്നു.

∙മത്സ്യം കൊണ്ടുവരുന്ന പെട്ടികളിൽ നിക്ഷേപിച്ചിട്ടുള്ള ഐസിന്റെ നിറം കൂടുതൽ മഞ്ഞയാണെങ്കിൽ അത് ഫോർമാലിൻ ദ്രാവകം ചേർത്ത ഐസാണ്.

കടപ്പാട്: മലയാളമനോരമ

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ