പാലൂർ കോട്ട വെള്ള ചാട്ടം

Share the Knowledge

പ്രകൃതി സൌന്ദര്യത്തിന്റെ വിസ്മയമൊരുക്കി കാത്തിരിക്കുകയാണ് പാലൂർ കോട്ടയിലെ ഈ ചെറിയ വെള്ള ചാട്ടം!!!!! മേലെ ചെറിയൊരു കുളത്തിൽ നിന്നാണ് ഈ നീരുറവ വരുന്നത്. ടിപ്പു സുൽത്താൻ ഇവിടെ വന്നിട്ടുണ്ടെന്നും ഇവിടെയൊരു ഗുഹയിൽ താമസിച്ചിട്ടുണ്ട്മെന്നാണ് ചരിത്രം. അതിന്റെ ബാക്കിയെന്നോണം പഴയ കാലത്തെ ഗുഹയും കുളവുമുണ്ട്.
വര്ഷക്കാലമാകുന്നതോടെ നൂറ് കണക്കിന് പേരാണ് ദിനംപ്രതി ഇവിടെ കാണാൻ വരുന്നത്. താഴെ നിന്ന് മുകളിലോട്ടു കയറുന്നത് വളരെ സാഹസികം തന്നെ. അപകടങ്ങൾ സംഭവിച്ചു മരണമടഞ്ഞിട്ടുമുണ്ട്. ആർത്തിരമ്പി വരുന്ന വെള്ളത്തിലോട്ട് അടുക്കും തോറും കാറ്റിനെ തഴുകി കൊണ്ട് വരുന്ന ചെറിയ ജല ഭാഷ്പകണങ്ങളും,ഇളം കാറ്റും ,തണുത്തുറഞ്ഞ വെള്ളം കാൽ പാദങ്ങളെ തഴുകിയെത്താൻ മൈലുകൾ താണ്ടി പോകേണ്ടതില്ല.എല്ലാം ഇവിടെ തന്നെയുണ്ട്. ചുറ്റിനും വലിയ പാറ കെട്ടുകളും ദാരയായി വരുന്ന നീർ തുള്ളികളും!!! ചെറിയൊരു ആതിരപിള്ളി ….. മലപ്പുറം പെരിന്തല്‍മണ കൊളത്തൂര്‍

Written By ??

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ