ക്യാൻസറിനു കാരണമാകുന്ന കീടനാശിനികൾ

Share the Knowledge

കാന്‍സറിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഗവേഷണ വിഭാഗം കണ്ടത്തെിയ അഞ്ചിനം രാസകീടനാശിനികള്‍ സംസ്ഥാനത്തെ കൃഷിയിടങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നു. ദോഷകരമെന്ന മുന്നറിയിപ്പുകള്‍ നേരത്തെ ലഭിച്ചിട്ടും ഇവയുടെ വില്‍പന നിയന്ത്രിക്കാന്‍ നടപടിയുണ്ടായിട്ടില്ല. ഇതിനകം നിരോധിച്ച എന്‍ഡോസള്‍ഫാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെ കര്‍ഷകരിലത്തെുന്നുണ്ടെന്ന് കൃഷിവകുപ്പിന് തന്നെ വിവരം ലഭിച്ചിട്ടുമുണ്ട്.
ഗൈ്ളഫോസേറ്റ്, പാരത്തിയോണ്‍, മാലത്തിയോണ്‍, ഡൈസിനോന്‍, ടെട്രാക്ളോവിന്‍ ഫോസ് എന്നീ ഗണത്തില്‍പെട്ട കീടനാശിനികളാണ് കാന്‍സറിന് വഴിവെക്കുന്നെന്ന് കണ്ടത്തെിയിട്ടുള്ളത്. ഫ്രാന്‍സിലെ ഇന്‍റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ എന്ന സ്ഥാപനം ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
ഗൈ്ളഫോസേറ്റ് എന്ന ഗണത്തില്‍പെട്ട ബ്രാന്‍റുകളിലൊന്നായ റൗണ്ട് അപ് എന്ന കൊടും വിഷം കളനശീകരണത്തിന് നാട്ടിന്‍പുറങ്ങളില്‍ പോലും ഉപയോഗിക്കുന്നുണ്ട്. പാരത്തിയോണ്‍, ടെട്രാക്ളോവിന്‍ ഫോസ് എന്നീ ഇനങ്ങള്‍ രണ്ട് ബി കാറ്റഗറിയിലും മറ്റുള്ളവ രണ്ട് എ കാറ്റഗറിയിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.വില്‍പന രജിസ്ട്രേഷന് തടസ്സമുള്ള വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടും ഇവ വില്‍ക്കാന്‍ സംസ്ഥാനത്ത് അനുമതി നേടിയെടുത്തു. കീടനാശിനി വിപണന മേഖലയിലെ ലോബിയുടെ സമ്മര്‍ദമാണത്രെ കാരണം.
പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവയുടെ കൃഷിക്ക് ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുള്ള പാരത്തിയോണ്‍ കീടനാശിനികള്‍ സംസ്ഥാനത്തെ പല തോട്ടങ്ങളിലും വ്യാപകമായി തളിക്കുന്നുണ്ട്. വിളവെടുപ്പ് കഴിഞ്ഞ ചില പച്ചക്കറി ഇനങ്ങള്‍ക്ക് തിളക്കം കൂട്ടാനും ഇതില്‍ ചില കീടനാശിനി ലായിനികള്‍ ഉപയോഗിക്കുന്നു.
കീടനാശിനികള്‍ വില്‍ക്കാന്‍ അനുവദിക്കുന്ന രജിസ്ട്രേഷന്‍ പ്രക്രിയ തികഞ്ഞ പ്രഹസനമാണെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഇന്ത്യയില്‍ വില്‍ക്കാന്‍ രജിസ്ട്രേഷന്‍ ലഭിച്ച 860 കീടനാശിനികളില്‍ 67 എണ്ണം മറ്റ് പല രാജ്യങ്ങളിലും നിരോധിച്ചവയാണ്. കൃഷിയിടത്തിലുപയോഗിക്കുന്ന കടുപ്പമേറിയ കീടനാശിനികള്‍ മണ്ണിന് ദോഷം ചെയ്യുന്നെന്ന റിപ്പോര്‍ട്ടും അവഗണനയില്‍ തന്നെ.
കിഴക്കന്‍ പാലക്കാട്ടെ ചില മാന്തോപ്പുകളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ മൂലം ഒരു ഗ്രാമം തന്നെ പ്രത്യക്ഷ കെടുതികള്‍ അനുഭവിക്കുകയാണ്. സംസ്ഥാനത്ത് ഇത് നിരോധിച്ചിട്ടുണ്ടെങ്കിലും അയല്‍ സംസ്ഥാനത്ത് നിന്ന് കൃഷിയിടത്തിലത്തെുന്നു.
ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കൃഷിവകുപ്പിന് ലഭിച്ചിട്ടും നടപടിയില്ല. ചിറ്റൂര്‍ താലൂക്കിലെ മീനാക്ഷിപുരം കവലക്കപ്പുറം എന്‍ഡോസള്‍ഫാന്‍ ലഭിക്കുന്ന കേന്ദ്രങ്ങളുണ്ടെന്ന് കര്‍ഷകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

From  മാധ്യമം

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ