റൗണ്ടപ്പ് എന്ന കൊലയാളി

Share the Knowledge

ഗ്‌ളൈഫോസ്‌ഫേറ്റ് എന്നാണ് റൗണ്ടപ്പിന്റെ രാസനാമം. 1970 ല്‍ മോണ്‍സാന്റോ കമ്പനിയാണ് റൗണ്ടപ്പ് കീടനാശിനി അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പേറ്റന്റ് ലഭിച്ചതിനു ശേഷം റൗണ്ടപ്പിന്റെ ആദ്യ ഉപയോഗം വിയറ്റ്‌നാം യുദ്ധകാലത്തായിരുന്നു. വിയറ്റ്‌നാം ഗറില്ലാ പോരാളികള്‍ കാട്ടില്‍ ഒളിച്ചിരിക്കുമ്പോള്‍ ഹെലികോപ്റ്ററില്‍ നിന്നഉം അമേരിക്കന്‍ സേന റൗണ്ടപ്പ് തളിച്ചാണ് ഇവരെ തുരത്തിയിരുന്നത്. റൗണ്ടപ്പ് തളിക്കുമ്പോള്‍ അടിക്കാടുകള്‍ കരിഞ്ഞ് ഗറില്ലാ പോരാളികള്‍ക്ക് ഒളിച്ചിരിക്കാന്‍ സാധിക്കാതാവും. ഈ സമയത്ത് അമേരിക്കന്‍ സേന കരയാക്രമണം നടത്തുകയും ചെയ്യും. വിയറ്റ്‌നാം യുദ്ധത്തിന് ശേഷം ആഫ്രിക്കയിലെ മൊസാംബിക്, കെനിയ, സിംബാബ്വേ തുടങ്ങിയ രാജ്യങ്ങളില്‍ കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ച് കൃഷി ചെയ്യാനായി റൗണ്ടപ്പ് ഉപയോഗിച്ചു. എന്നാല്‍ ഇവിടങ്ങളിലെല്ലാം വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കിയ റൗണ്ടപ്പ് തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യങ്ങള്‍ നിരോധിക്കുകയായിരുന്നു.

റൗണ്ടപ്പ് കീടനാശിനിക്ക് നിരവധി ദോഷഫലങ്ങളുണ്ട്. ഈ കീടനാശിനി തളിക്കുമ്പോള്‍ മിത്ര സസ്യങ്ങളും ജൈവവൈവിധ്യവും മിത്ര കീടങ്ങളും ഉള്‍പ്പെടെ നശിക്കും. തൊലിപ്പുറത്തെ കാന്‍സറിന് കാരണമാകുന്ന ജിനോടോക്‌സിക്ക് രാസപദാര്‍ത്ഥങ്ങളും ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലയ്ക്കുന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്ന കാര്‍ബണിക സംയുക്തങ്ങളും റൗണ്ടപ്പിലുണ്ട്. ബി സെല്‍ ലിംഫോമ, രക്താര്‍ബുദം തുടങ്ങിയവയ്ക്ക് റൗണ്ടപ്പ് കാരണമാകുമെന്ന് നിരവധി പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് യു.എസ് എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി, യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി, ലോകാരോഗ്യ സംഘടന എന്നീ ഏജന്‍സികള്‍ റൗണ്ടപ്പിന്റെ ഉപയോഗം നിരോധിക്കുകയോ നിയന്ത്രിക്കണമെന്ന മുന്നറിയിപ്പുകള്‍ നല്‍കുകയോ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ റൗണ്ടപ്പിന് നിരോധനമില്ല. അന്തര്‍ദ്ദേശീയ ഭക്ഷ്യ കോണ്‍ഗ്രസില്‍ ലോകാരോഗ്യ സംഘടന റൗണ്ടപ്പ് നിയന്ത്രിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

കടപ്പാട് :
ബിനീഷ് അരവിന്ദന്‍

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ