New Articles

കൊല്ലങ്കോടിന്‍റെ ചരിത്രം

കൊല്ലങ്കോടിന്റെ പഴയ പേരാണ് വേങ്ങനാട്. പ്രാചീനകേരളത്തിലെ പതിനേഴുനാടുകളില്‍ പതിനാലാമത്തെ നാടാണ് വേങ്ങനാട്. കശ്യപക്ഷേത്ര മാഹാത്മ്യം എന്ന സംസ്കൃതകാവ്യത്തില്‍ നികുലപുരം രാജാവായ ധര്‍മ്മവര്‍‍മ്മന്‍ കുഷ്ഠരോഗബാധിതനായി പത്നീസമേതം ദേശാടനം ചെയ്യുന്നതിനിടയില്‍ ഹേമാംഗവര്‍മ്മന്‍ എന്നു പേരായ പുത്രന്‍ ജനിക്കുകയും ശിശുവായ ഹേമാംഗവര്‍മ്മന്‍ നദിയിലെ ഒഴുക്കില്‍പ്പെട്ട് പോവുകയും കരയ്ക്കടിഞ്ഞ ഹേമാംഗവര്‍മ്മനെ ഒരു കൊല്ലന്‍ വളര്‍ത്തുകയും ഹേമാംഗവര്‍മ്മന്‍ പ്രായപൂര്‍ത്തിയായ സമയത്ത് പരശുരാമന്‍ അവിടെ എത്തി കൊല്ലങ്കോട്, പയ്യലൂര്‍, വട്ടേക്കാട്, മുതലമട, വടവന്നൂര്‍ എന്നീ അഞ്ചു പ്രദേശങ്ങള്‍ ചേര്‍ത്ത് വേങ്ങനാടിലെ രാജാവായി വാഴിക്കുകയും കൊല്ലനായ വളര്‍ത്തച്ഛന്റെ ഓര്‍മ്മയ്ക്കായി ഹേമാംഗവര്‍മ്മന്‍ വേങ്ങനാടിനെ ‘അയസ്കാരപുരം’ എന്ന പേരിടുകയും ചെയ്തു. “അയസ്കാരന്‍” “കൊല്ലന്‍” ആയതുകൊണ്ട് “അയസ്കാരപുരം“ എന്ന സംസ്കൃതവാക്കിന്റെ മലയാളമാണ് കൊല്ലങ്കോട്. രാജധാനി എന്നര്‍ത്ഥമുള്ള കൊല്ലവും മുക്ക് എന്ന അര്‍ത്ഥത്തോടുചേര്‍ന്ന കോടും ചേര്‍ന്നാണ് കൊല്ലങ്കോട് എന്ന സ്ഥലനാമം ഉത്ഭവിച്ചതെന്നാണ് പുരാണത്തിലെ ഐതിഹ്യം. 1792 ഫെബ്രുവരിമാസം 22ാം തിയതി മലബാര്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍ വരികയുണ്ടായി. അന്ന് സാമൂതിരിരാജാവിന്റെ നേരിട്ടുള്ള മേല്‍കോയ്മയിലായിരുന്നു “കൊലെംഗുര്‍” എന്ന കൊല്ലങ്കോട്. സാമൂതിരി കുടുംബത്തിലെ പടിഞ്ഞാറേ കോവിലകം ശാഖയില്‍പ്പെട്ട “രവിവര്‍മ്മ” എന്ന ഒരു ഇളയ തമ്പുരാന്‍, തിരുവിതാംകൂറിലേക്ക് ഓടിപ്പോയ സാമൂതിരി സിംഹാസനാവകാശിയായ “കൃഷ്ണന്‍രാജയുടെ” പേരില്‍ ടിപ്പുവുമായുള്ള യുദ്ധകാലത്തെ നാട്ടിലെ റവന്യൂ നടപടികള്‍ നോക്കിനടത്താനും ആനുപാതികമായ തുക യുദ്ധാവസാനം കമ്പനിക്കു നല്‍കാനും അധികാരപ്പെടുത്തുന്ന ഒരു തീട്ടൂരം കോയമ്പത്തുരില്‍ വെച്ച് ജനറല്‍ മെഡോസില്‍ നിന്നും സമ്പാദിച്ചിരുന്നു. ഈ രവിവര്‍മ്മ തമ്പുരാന്‍ “ഹിന്ദുധര്‍മ്മരക്ഷകന്‍” എന്ന പേരില്‍ സമാദരണീയനായിരുന്നു. പ്രസ്തുത തിട്ടൂരത്തിലെ വ്യവസ്ഥകള്‍ക്കു കീഴില്‍ 1792 ആഗസ്റ്റ് 18ാം തീയതി കിഴക്കേ കോവിലകം ശാഖയില്‍പ്പെട്ട നാലാംമുറ രാജാവുമായി കമ്മീഷണര്‍മാര്‍ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം 416336.25 രൂപ പ്രതിഫലം നിശ്ചിയച്ച് സാമൂതിരിയുടെ പേരില്‍ ജാമ്യമായി വിട്ടുകൊടുത്ത പാലക്കാട്ടിലെ നാടുകളില്‍ ഒന്നാണ് “കൊല്ലങ്കോട്.” സാമൂതിരി പിടിച്ചെടുത്ത പാലക്കാട് താലൂക്കിലെ ഭാഗങ്ങള്‍ ഉള്‍പ്പെട്ട നടുവട്ടം നാട്ടിലെ അംശങ്ങളാണ് പഴയ കൊല്ലങ്കോട്ടിലെ കിഴക്കേത്തറ, പടിഞ്ഞാറേത്തറ എന്നിവ. കാച്ചാംകുറുശ്ശിക്ഷേത്രത്തിനരികെ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് കുഴിച്ച കിടങ്ങുകളുടെ അവശിഷ്ടങ്ങള്‍ ഇന്നും കാണാം. ആദ്യത്തെ പഞ്ചായത്ത് യോഗം നടന്ന മുസാവാരി ബംഗ്ളാവിനു ചുറ്റും കിടങ്ങുകളുടെ ഭാഗങ്ങള്‍ ഇന്നും കാണാവുന്നതാണ്. വെങ്ങുംനാട് കോവിലകവും കളരിയും പുരാതന കെട്ടിടങ്ങളാണ്. അവയില്‍ മിക്കവാറും ഇന്ന് നാശോന്മുഖമായികൊണ്ടിരിക്കുന്നു. സംസ്കൃത ശിരോമണി പണ്ഡിറ്റ് വി.ഗോപാലന്‍നായര്‍ കൊല്ലങ്കോട്ടാണ് ജനിച്ചത്. അദ്ദേഹത്തിന്റെ ജന്മഗൃഹം കൊല്ലങ്കോട് തറയിലെ ഇരഞ്ഞിമന്ദത്തിനടുത്ത് സ്ഥിതി ചെയ്യുന്നു. വെങ്ങുംനാട് കോവിലകം രാജാക്കന്‍മാര്‍ സ്ഥാപിച്ച രാജാസ് ഹൈസ്ക്കൂളും ദാത്രി ഗേള്‍സ് ഹൈസ്ക്കൂളും ഇന്നും പ്രവര്‍ത്തിക്കുന്നു. രാജാസ് ഹൈസ്ക്കൂളില്‍ കഥകളി പാഠ്യവിഷയമാക്കി നടത്തിയിരുന്നു. വിവിധ സമുദായക്കാര്‍ നടത്തിവരുന്ന ഉത്സവങ്ങളും, കണ്യാര്‍കളി, കൊല്ലങ്കോട് ആറാട്ട്, തിരുകാര്‍ച്ചാംകുറുശ്ശി ആറാട്ട് എന്നിവയും പ്രസിദ്ധമാണ്.തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാല്‍ കൊല്ലങ്കോട് പഞ്ചായത്തില്‍ തമിഴ് സംസ്കാരത്തിന്റെ സ്വാധീനം പ്രകടമാണ്. ഇവിടെയുള്ള ജനവിഭാഗങ്ങള്‍ സമുദായികാടിസ്ഥാനത്തില്‍ തറകളിലും വിവിധ കേന്ദ്രങ്ങളിലും തിങ്ങിപ്പാര്‍ക്കുന്നു. ഉദാഹരണമായി കിഴക്കേത്തറ, പടിഞ്ഞാറേത്തറ, കോട്ടയമ്പലം, ആനമാറി, അച്ചനാംകോട്, നെന്മനി, ചക്കാംതറ, കിഴക്കേഗ്രാമം, പുതുഗ്രാമം, പെറുമാള്‍കോവില്‍ ഗ്രാമം, ശിവന്‍കോവില്‍ ഗ്രാമം, തെലുങ്കുത്തറ, പാവടി, വാണിയന്തറ, കമ്മാന്തറ, പുളിങ്കുട്ടത്തറ, പുഴക്കല്‍ത്തറ, പയ്യലൂര്‍തറ, അരുവണ്ണൂര്‍തറ, പറച്ചേരിത്തറ, മയിലാപ്പുത്തറ, മേട്ടുപ്പാളയം, ചിക്കണാംപാറ, പാതനാറ, കുതിരമൂളി, നായാടികോളനി, വെള്ളാംതറ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യത്യസ്ത വിഭാഗം സമുദായക്കാരാണ് തിങ്ങിപ്പാര്‍ത്തിരുന്നത്. ഇന്ന് അതിന് മാറ്റം വന്നിട്ടുണ്ട്. ഈ തറകളിലെല്ലാം തന്നെ വിവിധ സമുദായക്കാര്‍ ആചരിച്ചുപോന്ന ക്ഷേത്രങ്ങളും ഉണ്ട്. മാഞ്ചിറ, മാരിയമ്മന്‍ക്ഷേത്രം, കോട്ടയമ്പല ശിവക്ഷേത്രം, അച്ചനാംകോട്, നെന്മനി, പാവടി മാരിയമ്മന്‍ക്ഷേത്രം, വെള്ളാന്തറ മാരിയമ്മന്‍ക്ഷേത്രം, പാഞ്ചാലിയമ്മന്‍ക്ഷേത്രം, കുണ്ടത്തു ഭദ്രകാളി ക്ഷേത്രം, മേട്ടുപ്പാളയം മാരിയമ്മന്‍ക്ഷേത്രം, മഹിഷാസുര മര്‍ദ്ദിനിക്ഷേത്രം, ചക്കാന്തറ മാരിയമ്മന്‍ക്ഷേത്രം, അയ്യപ്പന്‍ക്കാവ്, വാണിയന്തറ മാരിമ്മന്‍ക്ഷേത്രം, പഴയങ്ങാടി മാരിയമ്മന്‍ക്ഷേത്രം, സുബ്രഹ്മണ്യക്ഷേത്രം, പുളിങ്കേട്ടുത്തറ കാമാക്ഷിയമ്മന്‍ക്ഷേത്രം, പൊന്നുകെട്ടിയപാറ ഗണപതിക്ഷേത്രം ഇലഞ്ഞിമന്ദം, പുളിമന്ദം, പുരട്ടില്‍ ഭഗവതിക്ഷേത്രങ്ങള്‍, പുഴക്കല്‍ത്തറ ഭഗവതിക്ഷേത്രം, മയിലാപ്പ് മാരിയമ്മന്‍ ക്ഷേത്രം, മുതലിയാര്‍കുളം ഗണപതിക്ഷേത്രം, പെരിങ്ങോടിയില്‍ ശിവക്ഷേത്രം, പുതുഗ്രാമം ശിവക്ഷേത്രം, കൃഷണന്‍കടവ് ഗണപതിക്ഷേത്രം തുടങ്ങിയ ഹൈന്ദവദേവാലയങ്ങള്‍ ഏറെവര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. ചിക്കണാംപാറ മുസ്ളീംപള്ളി, വെള്ളനാറപള്ളി, ആനമാറിപള്ളി, പയ്യലൂര്‍പള്ളി തുടങ്ങിയ മുസ്ളീം ദേവാലയങ്ങളും വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിതമായതാണ്. മിക്ക ക്ഷേത്രങ്ങളോടനുബന്ധിച്ചും വിവിധ ഉത്സവങ്ങള്‍ നടക്കാറുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടയാണ് കൊല്ലങ്കോട് ആറാട്ട്, കൊല്ലങ്കോട്തറ, പടിഞ്ഞാറേത്തറ, പുഴക്കല്‍ത്തറ, ദേശവിളക്കുകള്‍, കാച്ചാംകുറുശ്ശി ആറാട്ട്, പയ്യലൂര്‍കുത്ത്, ശൂരസംഹാരമഹോത്സവം, ശിവരാത്രി മഹോത്സവം, മാരിയമ്മന്‍ പൊങ്കലുകള്‍, രഥോത്സവങ്ങള്‍, മുളക്കൊട്ട് എന്നിവ. പല കേന്ദ്രങ്ങളിലും നാദസ്വരക്കച്ചേരികള്‍, കഥാപ്രസംഗങ്ങള്‍, ഗാനമേള, പുറാട്ട്നാടകങ്ങള്‍, തിരുവാതിരക്കളി, മാവിളക്ക്, കണ്യാര്‍ക്കളി, സര്‍പ്പംപ്പാട്ട്, പുള്ളുവന്‍പാട്ട് തുടങ്ങിയ കലാപ്രകടനങ്ങള്‍ അരങ്ങേറാറുണ്ട്. കഠിനവേനല്‍ക്കാലങ്ങളില്‍ നിന്നും മോചനം കിട്ടാനും മഴ പെയ്യിക്കാനുമായി ജംഗം സമുദായത്തില്‍പ്പെട്ടവര്‍ “ഗൊപ്പിയാളം” പാട്ടുമായി തെരുവു മുഴുവന്‍ ചുറ്റിനടക്കാറുണ്ട്. മാരിയമ്മന്‍ ഉത്സവങ്ങളോടനുബന്ധിച്ച് “കനല്‍ചാട്ടം” എന്ന പരിപാടി നടത്തിവരുന്നു. കൊയ്ത്തുകാലം കഴിഞ്ഞാല്‍ പട്ടികവര്‍ഗ്ഗക്കാരുടെ കലാരൂപമായ “പറയന്‍ചേര്” എന്ന കലാരൂപം അവതരിപ്പിക്കാറുണ്ട്. ആയില്യം, മകം ഉത്സവത്തിന് പുള്ളുവസമുദായക്കാര്‍ പുള്ളുവന്‍പാട്ട് നടത്തിവരാറുണ്ട്. കൊല്ലങ്കോട് ദേശത്തെ നായനാര്‍, തരകനാര്‍, പത്തുകുടി സമുദായക്കാര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിവരുന്ന കണ്യാര്‍ക്കളിവേല വളരെ പ്രസിദ്ധമായിരുന്നു. കണ്യാര്‍കളിയുടെ ആശാന്മാരായിരുന്ന മന്ദത്ത് വീട്ടില്‍ ശങ്കരപ്പണിക്കര്‍, കണ്ണന്‍കുട്ടിപ്പണിക്കര്‍, ചാമി നായര്‍, ബാലന്‍നായര്‍, ഏറാട്ട് രാമത്തരകര്‍ എന്നിവരുടെ ശിക്ഷണത്തില്‍ കണ്യാര്‍കളി നടത്തിവരുന്നു. ദേവീപ്രസാദം, മാധവന്‍നായര്‍, കോലടി,കുമ്മി, ഓണക്കളി, എന്നിവയുടെ പ്രധാന ആശാന്മരായി അറിയപ്പെടുന്നു. മഹാഭാഗവതം, രാമായണം, ബ്രഹ്മസൂത്രം, ഭഗവദ്ഗീത, ബദരീശ സ്തോത്രം എന്നിവ രചിച്ച സംസ്കൃത ഭാഷാ പണ്ഡിതന്‍ പണ്ഡിറ്റ് പി.ഗോപാലന്‍നായര്‍, സംസ്കൃത വിദ്വാന്‍ കാരാട്ടെ ശേഖരമേനോന്‍, കഥകളി സംഗീതത്തില്‍ പയ്യലൂര്‍ രാമന്‍കുട്ടിനായര്‍, പയ്യലൂര്‍ മണിയന്‍ നായര്‍, വാദ്യവിദ്വാന്‍ ഈച്ചരമാരാര്‍, തായമ്പകവിദ്വാന്‍ ചക്രപാണി മാരാര്‍, നാദസ്വരവിദ്വാന്‍ പാളയം ഗോവിന്ദസ്വാമി, ചിത്രകാരി കാമ്രത്തെ മീനുഅമ്മ, മലബാര്‍ മേഖലയില്‍ ഇംഗ്ളീഷ് വിദ്യാലയങ്ങള്‍ സ്ഥാപിച്ച മലബാര്‍ ജില്ലാബോര്‍ഡ് പ്രസിഡന്റ് മാധവരാജാ രാവുണ്ണിയാരത്ത് റാവു ബഹദൂര്‍ ശേഖരമേനോന്‍, തെക്കേ പാവടിയില്‍ തിരുവള്ളുവര്‍ തമിഴ് വിദ്യാലയം സ്ഥാപിച്ച മുത്തുവേല്‍ മുതലിയാര്‍, സ്വാതന്ത്ര്യ സമരസേനാനികളായിരുന്ന രംഗനാഥ മുതലിയാര്‍, ചക്കുങ്കല്‍ ദേവദാസമേനോന്‍, ഗാന്ധിജിയോടൊപ്പം ദണ്ഡിയാത്രയില്‍ പങ്കെടുത്ത രാമലിംഗമുതലിയാര്‍, മഹാകവി പി.കുഞ്ഞിരാമന്‍നായര്‍, ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരകനും കഥകളി തുടങ്ങിയ കലകള്‍ക്ക് വിദ്യാഭ്യാസരംഗത്ത് പ്രാധാന്യം നല്‍കിയ ദേശീയ അവാര്‍ഡ് ജോതാവ് വി.ആര്‍.സുബ്രമണ്യ അയ്യര്‍ എന്നിവര്‍ കൊല്ലങ്കോടിന്റെ അഭിമാനം കാത്തുസൂക്ഷിച്ചവരാണ്.

ചിത്രം – അജേഷ് വിജയന്‍

Court : http://lsgkerala.in/kollengodepanchayat/history/

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers