Imperial cult: വീരാരാധന നടന്നിരുന്ന ചരിത്ര ഭരണകൂടങ്ങൾ

Share the Knowledge

ചരിത്രത്തിലെ വീരാരാധനയും ,ഭരണകൂടങ്ങളും (Imperial cult in history)
ഒരു സാമ്രാജ്യത്തിൻ്റെയോ, രാജ്യത്തിൻ്റെയോ ചക്രവർത്തി, രാജാവ് മുതലായ ഭരണത്തലവനെ ദൈവമായി കണ്ട് ആരാധിക്കുന്നതാണ് imperial cult.
മനുഷ്യൻ്റെ വിചിത്രങ്ങളായ പല മാനസിക പ്രവൃത്തികളിലൊന്നാണ് വീരാരാധന .മനുഷ്യൻ ഉണ്ടായ കാലം മുതൽ തുടങ്ങിയതാണ് വീരാരാധന .
ഇതിനൊരു പക്ഷേ കാരണം മനുഷ്യൻ്റെ ചിന്താശേഷിയായിരിക്കാം.
മനുഷ്യന് ചിന്താശേഷി ഉള്ളതിനാൽ മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി മനുഷ്യൻ ചിന്തിക്കാൻ ശ്രമിക്കുന്നു. അപൂർണ്ണമായ ചിന്തകൾ പലപ്പോഴും വിചിത്രമായ മാനസിക അവസ്ഥയിലാണ് മനുഷ്യരെ കൊണ്ടുചെന്നെത്തിക്കുക .
പൂർണ്ണ ദൈവങ്ങളായോ, ദൈവത്തിൻ്റെ പ്രതിരൂപമായോ കരുതുന്ന (as demigods or deities )രാജാവിനെ ജനങ്ങൾ വളരെ ഭയഭക്തി ബഹുമാനത്തോടെ അനുസരിക്കുമെന്ന മനശാസ്ത്രമാണ് Imperial cult ന് പിന്നിൽ.
ഈജിപ്തിലെ ഫറവോ ,എത്യോപൻ ചക്രവർത്തിമാർ, ജപ്പാനിലെ ചക്രവർത്തിമാർ എന്നിവരൊക്കെ ഇത്തരത്തിൽ ജനങ്ങളുടെയിടയിൽ ദൈവമായോ, ദൈവത്തിൻ്റെ പ്രതിപുരുഷൻമാരോ, അവതാരങ്ങളോ ആയി കരുതപ്പെട്ടിരുന്നവരാണ്.( EgyptianPharaoh, Ethiopian Empire , Empire of Japan).
വിവിധ ഭാഷ -വർഗ്ഗ സങ്കരമായിരുന്ന ജനതകളെ ഒന്നിപ്പിക്കുന്ന മാർഗ്ഗമായും Imperial Cult ഉപയോഗിച്ചിരുന്നു.( Imperial Era China,Roman Empire).
അതു കൊണ്ടാവണം ഇന്ന് 54 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന റോമാ സാമ്രാജ്യത്തിലെ വിവിധ ഭാഷകൾ സംസാരിക്കുന്ന – വ്യത്യസ്ത വർഗ്ഗ ജനതയെ ഒന്നിച്ചു നിർത്തി ആയിരത്തോളം വർഷങ്ങൾ ഭരിക്കുവാൻ സീസർമാർക്ക് / ചക്രവർത്തിമാർക്ക് കഴിഞ്ഞത്.

Egyptian Pharaohs
ഹോറസ് ദേവൻ്റെ അവതാരമായാണ് ഫറവോ മാരെ ജനങ്ങൾ കണ്ടിരുന്നത്.

Ancient China
ഭൂമിയെ ഭരിക്കുവാനവകാശമുള്ള “സ്വർഗ്ഗത്തിൻ്റെ പുത്രനായാണ് “ചൈനീസ് ചക്രവർത്തിമാരെ ജനങ്ങൾ കണ്ടിരുന്നത്.

Ancient Rome
റോമാ സാമ്രാജ്യത്തിലെ ചില പ്രദേശങ്ങളിൽ ചക്രവർത്തിയെ
ദൈവമായിത്തന്നെയാണ് കണ്ടിരുന്നത്. എന്നാൽ ഭൂരിഭാഗം പ്രദേശങ്ങളിലും മരണമടഞ്ഞ ചക്രവർത്തിമാരെയാണ് ദൈവമായി അവതരിപ്പിച്ചിരുന്നത് .
Ancient Southeast Asia
ഹിന്ദു – ബുദ്ധ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളിൽ “ദേവ രാജൻ ” എന്ന സങ്കൽപം നിലനിന്നിരുന്നു.ജാവ, കമ്പോഡിയ തുടങ്ങിയ പ്രദേശങ്ങളിൽ വിഷ്ണുവിൻ്റെ യോ,ശിവൻ്റെ യോ അവതാരങ്ങളായി രാജാക്കൻമാരെ കണ്ടിരുന്നു.

Tibetan Buddhism
തിബറ്റിലെ ദലൈലാമകൾ ദൈവത്തിൻ്റെ അവതാരമായ ഭരണത്തലവനാണ് .
ആധുനിക കാലഘട്ടത്തിലും Imperial cult നിലനിൽക്കുന്നുണ്ട്. 2008 വരെയും വിഷ്ണുവിൻ്റെ അവതാരമായാണ് നേപ്പാളീ ജനത രാജാവിനെ കണ്ടിരുന്നത്. ജോർജ് വാഷിങ്ടനെ ദൈവീക പുരുഷനായിക്കണ്ടിരുന്ന (Worshiped as a kami in Hawaiian Shinto shrines ) ഒരു കൂട്ടം മനുഷ്യർ അമേരിക്കൻ ഐക്യനാടുകളിലും ,എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരനെ
ദൈവീക പരിവേഷത്തിൽ കണ്ടിരുന്ന ഗ്രാമീണരും (Considered as a god in the village of Yaohnanen )ഉണ്ടായിരിന്നു.
പണ്ടുകാലത്തെ ദൈവീക പരിവേഷമില്ലെങ്കിലും തായ് ലൻ്റിലെ രാജാവ് ഇക്കാലത്തും അപ്രമാദിത്വമുള്ള ,ചോദ്യം ചെയ്യപ്പെടാനാവാത്ത വ്യക്തിത്വമാണ്. [Infallible and inviolable]. രാജാവിനെയോ, രാജകുടുംബത്തെയോ, രാജാവു മായി ബന്ധപ്പെട്ട പദ്ധതികളെയെ പോലും വിമശിക്കുവാൻ തായ് ലൻ്റിൽ നിരോധനമേർപ്പെടുത്തിയിരിക്കുകയാണ് .[criticism of any member of the royal family, the royal development projects, the royal institution, the Chakri Dynasty or any previous Thai king was also banned.] വിവിധജനതകളെ ഭരണത്തിൻ കീഴിൽ ഒന്നിച്ചു നിർത്തുവാനുള്ള മാർഗ്ഗമായാണ്
Imperial cult ഉപയോഗിച്ചിരുന്നത്. ഭരണത്തിലെ പോരായ്മകളിൽ നിന്ന് ജനശ്രദ്ധ തിരിച്ച് വിടാനും ഇതുപയോഗിച്ചിട്ടുണ്ട്.
ആൾ ദൈവങ്ങൾ ധാരാളമായുള്ള ഇന്ത്യയിൽ സമീപ ഭാവിയിൽ ഇത്തരമൊരു Imperial cult ഉണ്ടായിക്കൂടെന്നില്ല എന്നതിനുദാഹരണമാണ് അണികൾ നടത്തുന്ന നേതാക്കൻമാരുടെ അമിതമായ മഹത്വവൽക്കരണവും, “ആരാധനാ പാത്ര”മെന്ന സംബോധനകളും.ഒരു ജനതയെ ഒന്നിപ്പിക്കുവാൻ ഒരു മത സംസ്ക്കാരം വേണമെന്ന ചിന്ത ഇന്ത്യൻ സമൂഹത്തിൽ ഇന്നും പ്രബലമാണ്.
യുഗോസ്ലാവിയയിലെ മാർഷൽ ടിറ്റോ, തുർക്കിയുടെ പേരിനു തന്നെ കാരണമായ Mustafa Kemal Atatürk തുടങ്ങി പ്രഗൽഭരായ നേതാക്കൾ തങ്ങളുടെ രാജ്യത്തെ മറ്റൊരു ദിശയിലേക്ക് നയിക്കുകയും പിൻ ഗാമികൾകാർക്കും അതിനു ക ഴിയാതെ പോവുകയും ചെയ്തെങ്കിലും അവരാരും ദൈവത്വം അവകാശപ്പെട്ടില്ല. തന്നിലെ ദൈവത്വം നിഷേധിച്ച എത്യോപ്യൻ ചക്രവർത്തി ഹെയ് ലി സെലാസിയുടെ വാക്കുകൾ അവഗണിച്ചു കൊണ്ടു രാസ്തഫാരി മതം രൂപീകൃതമായത് ഇരുപതാം നൂറ്റാണ്ടിലാണ്. തന്നിൽ ചാർത്തിയ ദൈവിക പരിവേഷം തള്ളിക്കളഞ്ഞ ആത്മീയ തത്വചിന്തകൻ ജിദ്ദു കൃഷ്ണമൂർത്തിക്ക് പിന്നീട് അത്രയും സ്വാധീനം ഇന്ത്യൻ സമൂഹത്തിലുണ്ടാക്കാനായില്ല എന്ന സമീപകാല ചരിത്രം നിലനിൽക്കുമ്പോൾ ഇന്ത്യയിലെ ആൾ ദൈവങ്ങളുടെയും മുകളിലായി ഒരു Imperial cult ഉണ്ടായാൽ അത്ഭുതപ്പെടാനില്ല.

ചിത്രം: ഉത്തര കൊറിയയിലെ Imperial cult.
Writer’s corner:മനുഷ്യനെ മൃഗങ്ങളി
ൽ നിന്നും പ്രധാനമായും വേർതിരിക്കുന്നത് ചിന്താശേഷിയാണ്. ഇന്ന് നമ്മൾ കാണുന്ന വൈദ്യുതി ,വാർത്താ വിനിമയ – ഗതാഗത മാർഗ്ഗങ്ങൾ മുതൽ ബഹിരാകാശത്തിലെത്തി നിൽക്കുന്ന അറിവുകൾ വരെ ഈ ചിന്താശേഷിയുടെ തെളിവുകളാണ്. എന്നാൽ ഈ ചിന്തകളുടെയെല്ലാം അംഗീകാരം മുഴുവൻ മാനവരാശിക്കും അവകാശപ്പെട്ടതാണോ? ശാസ്ത്ര നേട്ടങ്ങൾ കൊയ്യുന്ന ശാസ്ത്രജ്ഞർ ,സാംസ്ക്കാരിക – ധാർമ്മിക മുന്നേറ്റങ്ങൾക്കു ചുക്കാൻ പിടിക്കുന്ന ചിന്തകർ , തത്വചിന്തകർ , ചുരുക്കം ചില എഴുത്തുകാർ – കലാകാരൻമാർ തുടങ്ങിയവരൊഴിച്ചാൽ മാനവരാശി ചിന്തിക്കാൻ ധൈര്യപ്പെടുന്നുണ്ടോ?
സമൂഹത്തിലെ ചെറിയ വിഭാഗം പുരോഗമിക്കുമ്പോൾ തൽസ്ഥിതി തുടരുകയോ, ഗതകാല ദുരാചാര -വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരോ അല്ലേ ഭൂരിഭാഗവും?

Image

ഒരു അഭിപ്രായം പറയൂ