മാംഗോ സിറ്റി അഥവാ മുതലമട

Share the Knowledge

പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ താലൂക്കില്‍ കൊല്ലങ്കോട് ബ്ളോക്കിലെ ലോകപ്രസിദ്ധമായ പറമ്പിക്കുളം വന്യമൃഗസംരക്ഷണകേന്ദ്രം ഉള്‍കൊള്ളുന്ന മുതലമട ഗ്രാമപഞ്ചായത്തിലെ പല ഭാഗങ്ങളും ദൈവത്തിന്‍റെകരവിരുതിന്റെ മഹിതമായ ഉദാഹരണമാണ്. മാംഗോ സിറ്റി എന്ന പേരിലാണ് മുതലമട അറിയപ്പെടുന്നത്.പാലക്കാട് ജില്ലയില്‍ പശ്ചിമ മലനിരകളുടെ താഴ്വാരത്തിലാണ് ഈ കാര്‍ഷിക പ്രദേശം സ്ഥിതി ചെയ്യുന്നത്..

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാമ്പഴം ഉല്‍പ്പാദിപ്പിക്കുന്ന പ്രദേശമാണ് മുതലമട.ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും മുന്നിട്ടു നില്‍ക്കുന്നതു കൊണ്ടാണ് മുതലമടക്ക് മാംഗോ സിറ്റി എന്ന പേര് വന്നത്.വ്യത്യസ്തയിനം മാമ്പഴങ്ങള്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നു. അല്‍ഫോണ്‍സ, സിന്ദൂരം, ഹിമാപസന്ത്, കാലാപാടി, ബെങ്ങനാംപള്ളി തുടങ്ങിയ മികച്ചയിനം മാങ്ങകളാണ് മുതലമടയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്.യൂറോപ്പ്,ഗള്‍ഫ് രാഷ്ട്രങ്ങള്‍,മറ്റു ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.ആഗോളതലത്തില്‍ മുതലമടക്ക് പേരും പെരുമയും നേടിക്കൊടുത്തത് ഇവിടത്തെ മാമ്പഴങ്ങളാണ്..

ഗ്രാമീണ ദൃശ്യങ്ങളാണ് ഓരോ സഞ്ചാരിയേയും മുതലമടയില്‍ കാത്തിരിക്കുന്നത്.വഴിവക്കിലെ ആല്‍മരച്ചുവട്ടില്‍ കുശലം പറയുന്ന വൃദ്ധന്‍മാര്‍,ആട്ടിന്‍പറ്റങ്ങളുമായി നീങ്ങുന്ന ആട്ടിടയന്‍മാര്‍,മുറുക്കിച്ചുവച്ചിരിക്കുന്ന വൃദ്ധകള്‍..അങ്ങനെ തികച്ചും ടിപ്പിക്കല്‍ ഗ്രാമീണ ദൃശ്യങ്ങള്‍.തമിഴ്നാടുമായി ഈ പ്രദേശം വല്ലാതെ ഇഴുകിച്ചേര്‍ന്നിരിക്കുന്നു..

നിരവധി ഡാമുകളാണ് മുതലമടയിലുള്ളത്.ചുള്ളിയാര്‍,മീങ്കര,തൂണക്കാവ്,പെരുവാരപ്പളം,പറമ്പിക്കുളം എന്നീ ഡാമുകള്‍ ഈ പ്രദേശത്താണ്.പശ്ചിമഘട്ടവും നെല്ലിയാമ്പതി മലനിരകളും ഉണ്ടായിരിന്നിട്ടും മുതലമട ജലക്ഷാമത്തിലാണ്.അനധികൃത ക്വാറികളും ഡിസ്റ്റില്ലറികളും മുതലമടയുടെ ജലക്ഷാമത്തിന് ആക്കം കൂട്ടുന്നു…

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ