ഏറ്റവും ഉയരം കൂടിയ നായ

Share the Knowledge

ചരിത്രം ഇന്നേവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ഉയരം കൂടിയ നായ എന്ന വിശേഷണത്തിന് അര്‍ഹനായത് ഗ്രേയ്റ്റ് ഡെയ്ന്‍ വിഭാഗത്തില്‍പ്പെട്ട സൂസ് എന്ന നായയാണ്‌.അമേരിക്കയിലെ മിച്ചിഗണിലുള്ള ,കെവിന്‍ ഡുര്‍ലാഗിന്‍റെയും ഭാര്യ ഡെനിസിന്‍റെയും വളര്‍ത്തുനായ ആയിരുന്നു സൂസ്.
നാല്‍പ്പത്തിനാല് ഇഞ്ചു ആയിരുന്നു സൂസിന്‍റെ ഉയരം . പിന്‍കാലില്‍ എഴുനേറ്റ് നിന്നാല്‍ ഏഴടി നാലിഞ്ചു ഉണ്ടാവും.സൂസിനെ വീടിന് പുറത്ത് കൊണ്ടുപോകുമ്പോള്‍ കുട്ടികള്‍ കെവിനോട് ചോദിക്കുമായിരുന്നു.” അത് കുതിര ആണോ ” എന്ന്. സൂസ് വളര്‍ത്തുനായ മാത്രമായിരുന്നില്ല തെറാപ്പി ഡോഗ് കൂടിയായിരുന്നു.ഓട്ടിസം ,വൃദ്ധര്‍,ഒറ്റപ്പെട്ടര്‍ തുടങ്ങി ജീവിതത്തില്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് സൂസിന്‍റെ സാന്നിധ്യം വളരെയേറെ ആശ്വാസം നല്‍കി.2012 ല്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായ എന്ന നിലയില്‍ ഗിന്നസ്ബുക്കില്‍ റിക്കോര്‍ഡ് ഇട്ടു. പൊതുവേ ഗ്രേറ്റ് ഡെയ്ന്‍ നായകള്‍ ഉയരം കൂടിയ നായകളുടെ വിഭാഗത്തില്‍ പെടുന്നവയാണ്.പ്രൌഡി യുടെയും ,പ്രതാപത്തിന്‍റെയും പ്രതീകകമായി ഇത്തരം നായകളെ പലരും വളര്‍ത്താറുണ്ട്.ആറുമുതല്‍ ഒന്‍പതു വയസ്സുവരെയാണ് ഇവയുടെ ആയുസ്സ്.എങ്കിലും പതിനഞ്ചു വയസ്സുവരെ ജീവിച്ചിരുന്ന നായകളും ഉണ്ട്. വാര്‍ദ്ധക്യസഹജമായ കാരണങ്ങള്‍ കൊണ്ട് 2014ല്‍ സൂസ് മരിച്ചു.മരിക്കുമ്പോള്‍ ആറുവയസ്സ് ആയിരുന്നു സൂസിന്‍റെ പ്രായം.

By Dinesh Mi

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ