6 ദിവസങ്ങൾ കൊണ്ട് നിർമ്മിച്ച റെയിൽവേ സ്റ്റേഷൻ

Share the Knowledge

വെറും 6 ദിവസങ്ങൾ കൊണ്ട് ഒരു റയിൽവേ സ്റ്റേഷൻ നിർമിക്കാനാവുമോ?
2 പ്ലാറ്റ്ഫോമുകളുള്ള ഒരു റെയിൽവേ സ്റ്റേഷൻ നിർമിക്കുവാൻ എത്ര സമയം വേണ്ടി വരും?
6 ദിവസങ്ങൾ? 6 മാസങ്ങൾ? 6 വർഷങ്ങൾ?6 ദശാബ്ങ്ങൾ?
ഇംഗ്ലണ്ടിലെ Cumbria പ്രദേശത്തുള്ള ഒരു റെയിൽവേ സ്റ്റേഷനാണ്
Workington north railway station.2009 ൽ ഇംഗ്ലണ്ടിലെ വടക്കൻ പ്രദേശത്തുണ്ടായ വെള്ളപ്പൊക്കത്തിൽ Workington town centre ലേക്ക് Derwent നദിയുടെ വടക്കുഭാഗത്തു നിന്ന് റോഡ് ഗതാഗതം സാദ്ധ്യമല്ലാതായപ്പോഴാണ് താൽക്കാലികമായൊരു റയിൽവേ കൊണ്ടുവരണമെന്ന ആശയം ഉടലെടുത്തത്.
2009 നവംബർ 24/25 ദിവസങ്ങൾക്കിടയിലുള്ള രാത്രിയിലാണ് ഇതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളാരംഭിച്ചത്. രണ്ട് പ്ലാറ്റ്ഫോമുകൾ ,അതിനെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് തടികൊണ്ടുള്ള മേൽപ്പാലം, waiting room, കാർ പാർക്കിങ്ങ് സ്ഥലം എന്നിവ ഉൾപ്പെടുന്നതായിരുന്നു പദ്ധതി.
രണ്ടു വർഷത്തേക്ക് പാട്ടത്തിനെടുത്ത സ്ഥലത്തേക്ക് നിർമ്മാണ സാമഗ്രികൾ പെട്ടെന്നെത്തിക്കുകയും 24 മണിക്കൂർ സമയവും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയും ചെയ്തു.നവംബർ 26 ന് തെക്കുഭാഗത്തുള്ള പ്ലാറ്റ്ഫോം നിർമ്മാണം പൂർത്തിയായി. നവംബർ 27 ന് പ്രദേശം സന്ദർശിച്ച ചാൾസ് രാജകുമാരൻ പ്രവർത്തനങ്ങൾ വിലയിരുത്തി. നവംബർ 28 ന് രണ്ടാമത്തെ പ്ലാറ്റ്ഫോമും പ്രവർത്തനസജ്ഞമായതോടെ ബാക്കി നിർമ്മാണങ്ങൾ കൂടി പൂർത്തീകരിച്ച് നവംബർ 30 ന് റയിൽവേ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. 2.16 ലക്ഷം പൗണ്ടുകൾ ചിലവഴിച്ച് നിർമ്മിച്ച ഈ റയിൽവേ സ്റ്റേഷനിലേക്ക് സമീപ പ്രദേശത്തുള്ള ട്രെയിനുകൾ എല്ലാം സർവ്വീസ് നടത്തി. ഓരോ മണിക്കൂർ ഇടവിട്ടുള്ള ലോക്കൽ ട്രെയിനുകളും സർവീസ് നടത്തുന്നുണ്ടായിരുന്നു. 2010 മെയ് 28 വരെ ഏറ്റവും സമീപ സ്റ്റേഷനുകളിലേക്കുള്ള യാത്ര സൗജന്യമായിരുന്നു.
വെളളപ്പൊക്ക കെടുതികൾ അവസാനിക്കുകയും ,നദിക്കു കു റുകെ 2 പുതിയ പാലങ്ങൾ വരികയും ചെയ്തതോടെ പ്രദേശവാസികൾ ഒന്നര കിലോമീറ്ററുകൾ അകലെയുള്ള Workington railway station റെയിൽ ഗതാഗതത്തിനായി ഉപയോഗിക്കുവാനും തുടങ്ങിയതോടെ ഈ താൽക്കാലിക സ്റ്റേഷൻ
2010 ഒക്ടോബർ 8 ന് പ്രവർത്തനം നിർത്തലാക്കി.

വാൽക്കഷണം:
നമ്മുടെ നാട്ടിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ കാലതാമസത്തെപ്പറ്റി പറയേണ്ടതില്ല. ഇപ്പോഴും നൂറ്റാണ്ടുകളോളം പഴക്കമുള്ള വിദേശ നിർമിത പാലങ്ങൾ നിലനിൽക്കുമ്പോൾ പുതിയ പാലങ്ങൾ വർഷങ്ങളുടെ ആയുസ് പോലുമില്ലാതെ നിലം പൊത്തുന്ന വാർത്തകൾ അപൂർ വമല്ല.
രണ്ട് ആണവ ബോംബുകളാൽ നിലം പരിശായ ജപ്പാനും ,ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിൽ പരാജയപ്പെട്ട് സാമ്പത്തികമായും ,കായിക – മാനസികമായും തകർന്ന ജർമനിയും അവരുടെ ഉയിർത്തേഴുന്നേൽപ് തുടങ്ങിയത് തകർന്ന അതേ 1945ൽ.ഇന്ത്യ സ്വതന്ത്രയായത് 1947 ൽ

Image

ഒരു അഭിപ്രായം പറയൂ