New Articles

ഭാരതത്തിൻ്റെ വിദേശ ആക്രമണങ്ങൾ

ഭാരതം വിദേശ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടോ?
കഴിഞ്ഞ പതിനായിരം വർഷങ്ങളുടെ ചരിത്രത്തിൽ ഭാരതം ഒരു വിദേശ രാഷ്ട്രത്തെയും ആക്രമിച്ചിട്ടില്ല എന്ന് നമ്മളിൽ പലരും പലയിടങ്ങളിലായി കേട്ടിട്ടും ,വായിച്ചിട്ടുമുണ്ട് .സ്കൂളുകളിലെ ചരിത്ര പഠനത്തിൽ ഇതേപ്പറ്റി പരാമർശങ്ങളേയുണ്ടായിരുന്നില്ല. എന്നാൽ ശരിക്കും ഭാരതം വിദേശ ആക്രമണം നടത്തിയിട്ടുണ്ടോ?
ഇതിനുത്തരം നൽകണമെങ്കിൽ ആദ്യം ഭാരതമെന്നതും, വിദേശമെന്നതും എന്തെന്ന് നിർവചിക്കേണ്ടതുണ്ട്. ഇന്നു നാം കാണുന്ന ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങൾ അതേ പോലെ അതിരുകളായി ഉണ്ടായിരുന്ന ഒരു രാജ്യവും ചരിത്രത്തിൽ നിലവിലിരുന്നില്ല .ഇന്നത്തെ ഇന്ത്യൻ പ്രദേശങ്ങൾ പല പല കൊച്ചു രാജ്യങ്ങളായോ, അല്ലെങ്കിൽ ഇപ്പോഴത്തെ അയൽ രാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ ,പാക്കിസ്ഥാൻ ,ബംഗ്ലദേശ് ,മ്യാൻമാർ എന്നീ പ്രദേശങ്ങളൊക്കെ ഉൾപ്പെട്ട സാമ്രാജ്യങ്ങളൊ ആയിട്ടായിരുന്നു നിലനിന്നിരുന്നത്.ഈ നാട്ടുരാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങൾ നടന്നിട്ടുണ്ടെന്ന് നമുക്കറിയാം . മേൽ പറഞ്ഞ കാരണങ്ങളാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്ത് ഉള്ള പ്രദേശങ്ങൾ എന്നെങ്കിലും ഒരു ഇന്ത്യൻ നാട്ടുരാജ്യം ആക്രമിച്ചിട്ടുണ്ടെങ്കിൽ സാമാന്യ യുക്തിക്ക്‌ അനുസരിച്ച് അത് വിദേശാക്രമണം ആയി പരിഗണിക്കാവുന്നതാണ്.
ഇത്തരത്തിൽ പരിശോധിച്ചാൽ ഒന്ന് അല്ലെങ്കിൽ രണ്ട് വിദേശ ആക്രമണങ്ങൾ ഭാരതം നടത്തിയിട്ടുണ്ട്.

 1. രാജ രാജ ചോള(1)ൻ്റെ ശ്രീലങ്കൻ അധിനിവേശം
  ഇന്ത്യൻ ഉപഭൂഖന്ധത്തിന് വ്യത്യസ്ത നിർവചനങ്ങൾ നിലവിലുണ്ട് എങ്കിലും ശ്രീലങ്കൻ ദ്വീപിനെ ഇന്ത്യൻ ഭാഗമായി കരുതിയില്ലെങ്കിൽ ,ചോള രാജാവ് ഒന്നാം രാജ രാജ ചോളൻ 993ൽ നടത്തിയ ശ്രീലങ്കൻ ആക്രമണം എതെങ്കിലും ഇന്ത്യൻ രാജാവ് നടത്തിയ ആദ്യ വിദേശ ആക്രമണമായി കരുതാം .
  ലങ്കയിലെ അനുരാധ പുര രാജ്യത്തിൻ്റെ (Anuradhapura kingdom) രാജാവ് മഹിന്ദ അഞ്ചാമനെ (Mahinda V )ആക്രമിച്ച ചോള രാജ്യം ഇന്നത്തെ ശ്രീലങ്കയുടെ പകുതി ഭാഗത്തോളമാണ് തങ്ങളുടെ രാജ്യത്തോട് കൂട്ടിച്ചേർത്തത്. കീഴടക്കിയ പ്രദേശങ്ങൾ Mummudi-sola-mandalam എന്ന് അറിയപ്പെട്ടു.ജഗന്നാഥ മംഗലം എന്ന പുനർനാമകരണം ചെയ്യപ്പെട്ട തലസ്ഥാന നഗരമുൾപ്പെടെയുള്ള പ്രദേശങ്ങൾ (Polonnaruwa which was renamed “Jananathamangalam” ) തൻ്റെ രാജ്യത്തെ പ്രവിശ്യയായി കൂട്ടിച്ചേർക്കുകയും ചെയ്തു . അനുരാധ പുരയിലെ ആഭ്യന്തര കലാപം മുതലെടുത്താണ് ചോള രാജാവ് അനുരാധ പുര ആക്രമിച്ചത്. ചോളൻ മാരുടെ ബദ്ധശത്രുവായിരുന്ന പാണ്ഡ്യ രാജവംശവുമായി അനുരാധ പുരയ്ക്കുണ്ടായിരുന്ന നല്ല ബന്ധം യുദ്ധപരമ്പരകൾക്ക് തന്നെ കാരണമായി.രാജ രാജ ചോളൻ്റെ മരണശേഷം രാജാവായ മകൻ രാജേന്ദ്ര ചോളൻ ഒന്നാമൻ(Rajendra Chola I) ലങ്കയുടെ തെക്ക്‌ കിഴക്കേ ഭാഗത്തേക്ക് പിൻവാങ്ങി അവിടം ഭരിച്ചിരുന്ന രാജാവ് മഹിന്ദയെ വീണ്ടും ആക്രമിച്ച് ഇന്നത്തെ ശ്രീലങ്ക മുഴുവനായും കീഴടക്കി. രാജാവിനെ തടവുകാരനായി പിടിച്ചെടുത്ത ചോള രാജാവ് ,രാജ കിരീടവും, രാജ്ഞിയെയും, മകളെയും ,കൊള്ള മുതലിനോടൊപ്പം തൻ്റെ രാജ്യ
  ത്തേക്ക് കൊണ്ട് വന്നു.

  നാണയങ്ങൾ
  ശ്രീ രാജ രാജ എന്നെഴുതിയ പത്ത് കഴിഞ്ച് സ്വർണ്ണത്തിന് തുല്യമായ നാണയങ്ങൾ അക്കാലയളവിൽ ഈ പ്രദേശങ്ങളിൽ നിലനിന്നിരുന്നു. രാജേന്ദ്ര ചോളൻ്റെ ഭരണകാലത്ത് “യുദ്ധ മല്ല” (great warrior )എന്ന് രേഖപ്പെടുത്തിയ നാണയങ്ങൾ നിലവിലിരുന്നു.
  1077 ൽ വിജയ ബാഹു – Vijayabahu I -നടത്തിയ പ്രത്യാക്രമണത്തിൽ ചോള രാജ്യത്തിൻ്റെ എട്ടു പതിറ്റാണ്ടുകൾ നീണ്ട ലങ്കൻ ഭരണം അവസാനിച്ചു.

2 .രാജേന്ദ്ര ചോളൻ ഒന്നാമൻ്റെ ശ്രീ വിജയ രാജ്യ ആക്രമണം .
ഇന്നത്തെ ബ്രുണൈയ്, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ ,തായ് ലൻ്റ് എന്നിവിടങ്ങളിൽ വ്യാപിച്ചു കിടന്നിരുന്ന രാജ്യമായിരുന്ന ശ്രീ വിജയ രാജ്യം( 650 – 1377 AD). സുമാത്രയിലെ പാലെ ബാങ് (Palembang in Sumatra) കേന്ദ്രമായി ഭരിച്ചിരുന്ന ശൈലേന്ദ്ര വംശ രാജാവ് Sangrama Vijayatunggavarman രാജ രാജചോള രാജാവുമായി നല്ല ബന്ധത്തിലായിരുന്നു. ഖെമർ രാജാവ് സൂര്യ വർമൻ ,താമ്പ്ര ലിംഗ രാജ്യത്തെ ആക്രമിക്കുവാൻ രാജേന്ദ്ര ചോളൻ്റെ സഹായം തേടി.ഇതറിഞ്ഞ താബ്ര ലിംഗ രാജാവ് ശ്രീ വിജയ രാജ്യത്തെ രാജാവിനോട് സഹായം തേടുന്നതോടെ ,ചോള രാജ്യം ശ്രീ വിജയ രാജ്യത്തെ ആക്രമിക്കുന്ന അവസ്ഥ സംജാതമായി.( ഇതിന് ഒരു മത പരിവേഷവുമുണ്ടായിരുന്നു. കാരണം ചോള – ഖെമർ രാജ്യങ്ങൾ ഹിന്ദു ശൈവിസ്റ്റ് കളും, താബ്രലിംഗ – ശ്രീ വിജയരാജ്യങ്ങൾ മഹായാന ബുദ്ധ വിഭാഗക്കാരുമായിരുന്നു)
1025ൽ ശ്രീ വിജയ രാജ്യവും, താബ്രലിംഗ രാജ്യവും ആക്രമിച്ച ചോള രാജാവ് തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കുള്ള വ്യാപാരം കൂടുതൽ സുഗമമാക്കി.

വാൽക്കഷണം:
ലങ്കൻ ഭാഷ്യമനുസരിച്ച് (http://www.asiantribune.com/node/87136 )കഴിഞ്ഞ 2300 വർഷങ്ങൾക്കുള്ളിൽ നടന്ന തമിഴ് / ഇന്ത്യൻ ആക്രമണങ്ങൾ 17 ആണ്. [ ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്ന പോലെ ,ഇതിൽ കച്ചവട താൽപര്യത്തോടെ വന്ന് അധികാരം സ്ഥാപിച്ചവരും ഉൾപ്പെടുമത്രേ] . സിംഹള വീര്യം ഇളക്കിവിടാൻ പറയുന്നതാണോ ,സത്യമാണോ എന്നത് വ്യക്തമല്ല.

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers