മെഡിച്ചി കുടുംബവും ,നവോത്ഥാനവും

Share the Knowledge

മെഡിച്ചീ കുടുംബവും ,നവോത്ഥാനവും (The House of Medici and Renaissance )
പേരിൻ്റെ കൂടെ വാല് പോലെ വീട്ടു പേരും കൊണ്ടു നടക്കുന്നവരാണ് നമ്മളിൽ പലരും .കുടുംബ മഹിമ ,പാരമ്പര്യം ,സമ്പന്നത എന്നിവ വിളിച്ചറിയിക്കാനുള്ള ഒരുപാധിയായാണ് പൊതുവേ ഇതുപയോഗിക്കുന്നത്. ഭാരതീയ സംസ്ക്കാര പ്രകാരം സമ്പത്ത് മുഴുവനായും കുടുംബത്തിലെ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുവെന്നുള്ളതല്ലാതെ സാധാരണ ഗതിയിൽ സമൂഹത്തിനോ ,കലാ-സംസ്കാരിക -ശാസ്ത്ര രംഗങ്ങൾക്കോ ഈ “വാൽ ” കൊണ്ട് പ്രയോജനമൊന്നുമില്ല.
പശ്ചാത്യ രാജ്യങ്ങൾ ഇക്കാര്യത്തിൽ കുറേക്കൂടി വ്യത്യസ്ത നിലപാടാണെടുക്കുന്നത് .ആധുനിക കാലത്ത് റോക്ഫെല്ലർ ,വാറൻ ബഫറ്റ് ,ബിൽ ഗേറ്റ്സ് തുടങ്ങിയ അതിസമ്പന്നർ തങ്ങളുടെ സമ്പത്തിൻ്റെ ഭൂരിഭാഗവും charity യുടെ ഭാഗമായി വിദ്യാഭ്യാസം ,ആരോഗ്യം മുതലായ മേഖലകളിൽ ചിലവഴിച്ചത് ലോകം കണ്ടതാണ് .
മധ്യകാലഘട്ടത്തിൽ ഇത്തരത്തിൽ മാനവരാശിക്ക് പല മേഖലകളിൽ കനത്ത സംഭാവനകൾ നൽകിയ കുലീന കുടുംബമായിരുന്നു ഫ്ലോറൻസിലെ മെഡിച്ചീ കുടുംബം.നാല് മാർപാപ്പമാരും , റീജൻ്റ് ഭരണത്തിലുണ്ടായിരുന്ന രണ്ട് രാജ്ഞിമാരും ഉണ്ടായിട്ടുള്ള [Pope Leo X (1513–1521),Pope Clement VII (1523–1534), Pope Pius IV(1559–1565), and Pope Leo XI (1605); two regent queens of France—Catherine de’ Medici (1547–1559) and Marie de’ Medici(1600–1610)] മെഡിച്ചീ യൂറോപ്പിലെ നവോത്ഥാനത്തിന് തുടക്കമിട്ട പ്രധാന ഘടകമായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ യുറോപ്പിലെ ഏറ്റവും വലിയ ബാങ്ക് നടത്തിയിരുന്ന മെഡിച്ചീ ആ കാലഘട്ടത്തിലെ യൂറോപ്പിലെ തന്നെ ഏറ്റവും സമ്പന്ന കുടുംബമായിരുന്നു .വസ്ത്രവ്യാപാരം ,ബാങ്കിങ് എന്നിവയിൽ മുഴുകിയിരുന്ന മെഡിച്ചീ Dyeing ന് ഉപയോഗിക്കുന്ന AIum ഖനനം ചെയ്ത് സമ്പന്നരായി.

സംഭാവനകൾ
അക്കൗണ്ടിങ്ങിൽ ഇന്നുപയോഗിക്കുന്ന
double-entry bookkeeping system ( for tracking credits and debits ) നടപ്പിലാക്കിയത് മെഡിച്ചീ ബാങ്ക് ആയിരുന്നു .
മെഡിച്ചീ പ്രധാന സംഭാവന നൽകിയത് കല ,വാസ്തുകല [ early and High Renaissance art and architecture] എന്നീ മേഖലകളിലായിരുന്നു. ഫ്ളോറൻസിലെ നവോത്ഥാന കലകൾക്കു പ്രോത്സാഹനം നൽകി കലാകാരൻമാർക്ക് സാമ്പത്തിക ഭദ്രത ഉറപ്പ് നൽകിയത് മെഡിച്ചീകളായിരുന്നു . സാൻ ലോറൻസോ ദേവാലയ നിർമ്മാണം [reconstruction of the Basilica of San Lorenzo, Florence in 1419]. മൈക്കലാഞ്ചലോ, Donatello ,Fra Angelico മുതലായ കലാകാരൻമാരുടെ കലകൾ ,ഡാ വിഞ്ചിയുടെ 7 വർഷത്തെ രക്ഷാകർതൃത്വം എന്നിവ മെഡി ചീകളുടെ സംഭാവനകളാണ്.ഇവരുടെ കലാ സൃഷ്ടി ശേഖരം ഫ്ലോറൻസിലെUffizi മ്യൂസിയത്തിൽ സംരക്ഷിക്കപ്പെടുന്നു . Boboli Gardens, Belvedere, Palazzo Medici, Medici Chapel എന്നിവ നവോത്ഥാന വാസ്തുകലയ്ക്ക് അടിസ്ഥാനം നൽകിയ ചരിത്ര നിർമ്മിതികളാണ്.
മെഡിച്ചീ Pope Leo X റാഫേലിൻ്റെ സൃഷ്ടികൾ പ്രോത്സാഹിപ്പിച്ച മാർപാപ്പയായിരുന്നു. മറ്റൊരു മെഡിച്ചീ മാർപാപ്പയായിരുന്നClement VII ആയിരുന്നു മൈക്കലാഞ്ചലോയുടെ പെയിൻ്റിംഗുകൾ Sistine ചാപ്പലിൽ വരപ്പിക്കുവാൻ കാരണമായത്. ഫ്രഞ്ച് ചക്രവർത്തി Louis പതിമൂന്നാമൻ്റെ അമ്മയായിരുന്ന മെഡിച്ചീ കുടുംബാംഗമായ Marie de’ Medici ആയിരുന്നു ലക്സംബർഗ് കൊട്ടാരത്തിലെ നവോത്ഥാന കാല പെയിന്റിംഗുകൾക്ക് കാരണമായത്.
ഗലീലിയോ ഗലീലി മതനിന്ദ ആരോപിക്കപ്പെട്ട് പിടിയിലാകുന്നത് വരെ മെഡിച്ചീ കുടുംബത്തിൻ്റെ സംരക്ഷണയിലായിരുന്നു.വ്യാഴ ഗ്രഹത്തിൻ്റെ നാല് ഉപഗ്രഹങ്ങൾക്ക്‌ താൻ പഠിപ്പിച്ച നാല് മെഡിച്ചീ കുട്ടികളുടെ പേരാണ് ഗലീലി നൽകിയത് .( പിൽക്കാലത്ത് മറ്റ് പേരുകളിലാണിവ ശാസ്ത്രലോകത്ത് അറിയപ്പെട്ടത് )

മിലാനിലെ Visconti , Sforza കുടുംബങ്ങൾ, Ferraraയിലെ Este കുടുംബം , Mantua യിലെ Gonzaga കുടുംബങ്ങൾക്കൊപ്പം ഇറ്റാലിയൻ നവോത്ഥാനത്തിൻ്റെ സൃഷ്ടാക്കളായി മെഡിച്ചീകൾ സ്മരിക്കപ്പെടുന്നു.

Image

ഒരു അഭിപ്രായം പറയൂ