New Articles

ലോക ചരിത്രത്തിലെ മത യുദ്ധങ്ങൾ

മതങ്ങളും, യുദ്ധങ്ങളും ചരിത്രത്തിൽ
Religion related wars in history
മതങ്ങൾ ഏതുമായിക്കൊള്ളട്ടെ,അവ മനുഷ്യൻ്റെ സുസ്ഥിരമായ നില നിൽപിനാവശ്യമായ സമാധാനപരമായ സഹവർത്തിത്വത്തിലൂന്നിയ അതിജീവനം ലക്ഷ്യമാക്കി സമൂഹത്തിൽ സൃഷ്ടിക്കപ്പെട്ടതാണ്. എന്നാൽ ചരിത്രം പരിശോധിച്ചാൽ മതങ്ങളുടെ പേരിൽ നേരിട്ടും ,അല്ലാതെയും നടന്ന യുദ്ധങ്ങളും ,മനുഷ്യ ജീവഹാനിയും വളരെ വളരെ വലുതാണ്.ചരിത്രത്തിൽ ഇസ്രയേലികൾ കാനാൻ പ്രദേശം കീഴടക്കുന്നതു മുതൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സിറിയൻ യുദ്ധം വരെ മതങ്ങളുമായ് ബന്ധപ്പെട്ട യുദ്ധങ്ങളാണ്.
Charles Phillips ഉം Alan Axelrod ഉം രചിച്ച
Encyclopedia of Wars എന്ന പുസ്തകത്തിൽ ചരിത്രത്തിൽ വ്യക്തമായി രേഖപ്പെട്ട 1763 യുദ്ധങ്ങളിൽ 123 എണ്ണം (7%) പൂർണ്ണമായും മതവൈരാഗ്യത്തിൻ്റെ പ്രേരണയിൽ മാത്രം ഉണ്ടായവയായിരുന്നു .ആകെ നടന്ന യുദ്ധങ്ങളിൽ കൊല്ലപ്പെട്ട മനുഷ്യരുടെ 2% മാത്രമാണിത്.
എന്നാൽ പൂർണ്ണമായും മതങ്ങൾ മാത്രമല്ലാതെ, മതങ്ങളുടെ മറവിൽ മറ്റു ലക്ഷ്യങ്ങൾ കൂടി ഉണ്ടായിരുന്ന യുദ്ധങ്ങൾ കണക്കിലെടുത്താൽ ഭീകരമായ സത്യമാണ് പുറത്തു വരിക .
ഉദാഹരണമായി യുഗോസ്ലാവിയൻ യുദ്ധം പൂർണ്ണമായും മതത്തിൻ്റെ പേരിലായിരുന്നില്ലെങ്കിലും ,വംശശുദ്ധീകരണം ,വംശവെറി എന്നിവ കലർന്ന രക്തരൂഷിത യുദ്ധമായിരുന്നു .അതേ പോലെ അയർലണ്ടിലെ യുദ്ധപരമ്പരകൾക്കു പിന്നിൽ പ്രൊട്ടസ്റ്റൻറ് -കത്തോലിക്കാവിശ്വാസങ്ങളുടെ ഏറ്റുമുട്ടലുകളുണ്ടായിരുന്നു .

മത യുദ്ധങ്ങളുടെ -holy war (Latin: bellum sacrum)- ചരിത്രം
ചരിത്രം തുടങ്ങിയ കാലം മുതലേ മതയുദ്ധങ്ങളുമുണ്ടായിരുന്നു.പല മതങ്ങളിലും യുദ്ധദേവൻമാരും ,യുദ്ധദേവതകളുമുണ്ടായിരുന്നു .ഉദാ: ഗ്രീക്ക് ദേവത അഥീന വിജ്ഞാനത്തിൻ്റെയും ,യുദ്ധങ്ങളുടെയും ദേവതയായിരുന്നു.ഹോമറിൻ്റെ ഇതിഹാസത്തിലെ ട്രോജൻ യുദ്ധം പോലും മനുഷ്യരിലൂടെ നടത്തുന്ന ദൈവങ്ങളുടെ യുദ്ധമായാണ് ചിത്രീകരിച്ചിരുന്നത്. പല മതങ്ങളിലും വാളും ,പരിചയും ,കുന്തവും ,കോടാലിയുമേന്തി നിൽക്കുന്ന ദേവ സങ്കൽപങ്ങളുണ്ട് .

ഡെൽഫി യിലെ അപ്പോളോ ദേവൻ്റെ ക്ഷേത്രത്തിനു വേണ്ടി നടന്ന യുദ്ധങ്ങളായിരിക്കാം രേഖപ്പെട്ട ആദ്യ മതയുദ്ധങ്ങൾ (First Sacred War 595 BC-585 BC, Second Sacred War 449 BC-448 BC, Third Sacred War 356 BC–346 BC).

പ്രധാന മതയുദ്ധങ്ങൾ
*Thirty Years’ War
[ AD1618-1648]Protestants ഉംCatholic ഉം തമ്മിൽ നടന്നപ്പോൾ ,ഒരു കോടിയിലധികം മനുഷ്യർ കൊല്ലപ്പെട്ടു .
*ഫ്രഞ്ച്മതയുദ്ധങ്ങൾ
[A. D1562-1598] Protestants ഉംCatholic ഉം തമ്മിൽ പോരാടി40 ലക്ഷം പേർ കാലപുരി പൂകി .
*രണ്ടാം സുഡാൻ ആഭ്യന്തര യുദ്ധത്തിൽ മുസ്ലീംകളും ക്രിസ്ത്യാനികളും തമ്മിൽ പോരടിച്ചപ്പോൾ 20 ലക്ഷം പേർ മരണപ്പെട്ടു. [1983-2005] *കുരിശുയുദ്ധങ്ങൾ [1095-1291] മുസ്ലീംകളും ക്രിസ്ത്യാനികളും തമ്മിൽ പോരടിച്ചപ്പോൾ 30 ലക്ഷം പേർക്ക് ജീവൻ നഷ്ടമായി
*ലെബനനിലെ ആഭ്യന്തര യുദ്ധത്തിൽ സുന്നികളും ഷിയാകളും പരസ്പരം ആക്രമിച്ച് രണ്ടര ലക്ഷം പേർ കൊല്ലപ്പെട്ടു [1975-1990] *The Battle of Las Navas de Tolosa, [known in Arab history as the Battle of Al-Uqab ], 1212 ൽ സ്പെയിനിൽ മുസ്ലീംകളും ക്രിസ്ത്യാനികളും തമ്മിൽ.
*അബിസിനീയ- സോമാലിയ യുദ്ധം

മുസ്ലീം മതയുദ്ധങ്ങൾ
*പേർഷ്യൻ യുദ്ധം [Muslim conquest of Persia] *Islamic conquest of Afghanistan
*Muslim conquest in the Indian subcontinent
*Muslim conquest of Egypt
*Muslim conquest of the Maghreb
*Umayyad conquest of Hispania
*Islamic invasion of Gaul
* Muslim conquest of Sudan
*Byzantine–Ottoman Wars
* യൂറോപ്പിലെ Ottoman യുദ്ധങ്ങൾ
എന്നിവയാണ് പ്രധാനപ്പെട്ടവ.
[There were also a number of periods of infighting among Muslims; these are known by the term Fitna]

ജിഹാദുകൾ
*The first forms of military Jihad occurred after the migration (hijra) of Muhammad and his small group of followers to Medina fromMecca and the conversion of several inhabitants of the city to Islam. The first revelation concerning the struggle against the Meccans was surah 22, verses 39-40:[27] *Muhammad’s battles against the polytheist Arabs including theBattle of Badr (624), and battles in Uhud(625), Khandaq (627), Mecca (630) andHunayn (630).
*1683ലെ ഓട്ടോമൻ – യൂറോപ്പ് യുദ്ധം
*1914ൽ ഒന്നാം ലോക മഹായുദ്ധത്തിൽ കോൺസ്റ്റാറ്റിനോപ്പിളിലെ മത നേതാവ് ESheikh-ul-Islam പ്രഖ്യാപിച്ച ജിഹാദ്
*Almohad വംശത്തിൻ്റെ ലിബിയ വരെയുള്ള വടക്കനാഫ്രിക്കൻ അധിനിവേശം ക്രിസ്ത്യാനികളുമായുള്ള നിരന്തര യുദ്ധത്തിൽ കലാശിച്ചു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മതയുദ്ധങ്ങൾ
* ഗസ്നിയിലെ മഹമൂദിൻ്റെ 1024 ലെ സോമനാഥ ക്ഷേത്ര ആക്രമണം
*ബാബറും രജപുത്രരും തമ്മിലുള്ള യുദ്ധം( Battle of Khanwa – 1527).
*വിജയ നഗരവും ,ബിജാപ്പൂർ സുൽത്താൻ്റെ സഹായത്തോടെ ഡെക്കാൻ സുൽത്താനും തമ്മിലുള്ള Battle of Talikota.
*മൂന്നാം പാനിപ്പട്ട് യുദ്ധം

യഹൂദ മത യുദ്ധങ്ങൾ
*യഹൂദ മത ഗ്രന്ഥത്തിലെ പുസ്തകങ്ങളായ
സംഖ്യ34:1-15 എസക്കിയേൽ 47:13-20 എന്നീ ഗ്രന്ഥ ഭാഗങ്ങളിൽ നിന്നും സമീപവാസികളുമായി യഹൂദർക്കുള്ള യുദ്ധങ്ങളെപ്പറ്റി പരാമർശങ്ങളുണ്ട് .
*പാലസ്തീൻ ഇസ്രയേൽ സംഘർഷം

ആധുനിക കാലഘട്ടത്തിലെ മതയുദ്ധങ്ങൾ [ നേരിട്ടോ ,അല്ലാതെയോ മതസ്പർശമുള്ളവ ] *പാലസ്തീൻ ഇസ്രയേൽ സംഘർഷം
*ഇന്ത്യാ -പാകിസ്ഥാൻ സംഘർഷം
*നൈജീരിയൻ ആഭ്യന്തര സംഘർഷം
*വിയറ്റ്നാമിലെ ബുദ്ധമത സംബന്ധിയായ സംഘർഷങ്ങൾ
*ചൈനയിലെ മതസംഘർഷങ്ങൾ (ഉദാ:
The Dungan revolt (1862–1877) Panthay Rebellion (1856–1873)
*ലെബനനിലെ ആഭ്യന്തര യുദ്ധം
*ഇറാൻ -ഇറാഖ് യുദ്ധം(between Sunnis&shiites)
*അഫ്ഗാൻ യുദ്ധം(rise of Taliban)
* സിറിയൻ യുദ്ധം
മത യുദ്ധങ്ങളുടെ ലിസ്റ്റ് നീണ്ടതാണ് .അതോടൊപ്പം അതിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അസംഖ്യമാണ്. ഇന്ന് ഭൂമുഖത്ത് പ്രബലമായ എല്ലാ മതങ്ങളും ഒരു കാലത്ത് “അടിമത്വം” പ്രോത്സാഹിപ്പിച്ചിരുന്നവയായിരുന്നു. മതത്തിൻ്റെ പേരിൽ അടിമകളായവരും ,ബലി നൽകപ്പെട്ടവരും എത്രയെന്ന് ആർക്കും കൃത്യമായ കണക്കുകളില്ല.

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers