ഏഴു പാലങ്ങൾ സൃഷ്ടിച്ച ഗണിതശാസ്ത്ര ശാഖ

Share the Knowledge

Königsberg ലെ ഏഴു പാലങ്ങളും ,ഗ്രാഫ് തിയറിയും .

റഷ്യയിലെ Pregel നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് Königsberg ,ഇപ്പോൾ Kaliningrad എന്ന് അറിയപ്പെടുന്ന ഈ നഗരത്തിൻ്റെ രണ്ടു വശങ്ങളിൽ കൂടിയും നദി ഒഴുകുന്നു. നഗരത്തിലൂടെയുള്ള ഈ നദിയുടെ പ്രയാണം രണ്ട് ദ്വീപുകൾ കൂടി സൃഷ്ടിക്കുന്നു .ഈ ദ്വീപുകൾ നഗരത്തിൻ്റെ പ്രധാന കര ഭാഗവുമായി 7 പാലങ്ങളാൽ ബന്ധപ്പെട്ടിരിന്നു.

ഈ പാലങ്ങളിലൂടെയെല്ലാം സഞ്ചരിക്കുകയും ,ഒരു പാലം ഒരേ ഒരു തവണ മാത്രം ഉപയോഗിക്കുകയും ,ഓരോ ഉപയോഗത്തിലും പാലത്തിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ ഉപയോഗിക്കുകയും ചെയ്ത് കൊണ്ടൊരു സഞ്ചാരം സാദ്ധ്യ മോ (walk through the city that would cross each bridge once and only once, with the provisos that: the islands could only be reached by the bridges and every bridge once accessed must be crossed to its other end. The starting and ending points of the walk need not be the same.) എന്നൊരു ചോദ്യം പ്രശസ്ത സ്വിസ്സ് ഗണിത ശാസ്ത്രജ്ഞൻ ഓയിലർ (Leonhard Euler ,1707-1783 ) ഏറ്റെടുക്കുകയും ,അത് അസാദ്ധ്യമെന്ന് 1736 ൽ തെളിയിക്കുകയും ചെയ്തു.

പ്രധാന കരകളിലൂടെയുള്ള സഞ്ചാരം പ്രാധാന്യമുള്ളതല്ലെന്നും ,പാലങ്ങളിലൂടെയുള്ള സഞ്ചാരമാണ് പ്രധാനമെന്നും മനസിലാക്കിയ ഓയിലർ ഗ്രാഫ് തിയറി എന്ന് ഇന്നറിയപ്പെടുന്ന ഗണിത ശാസ്ത്ര ശാഖയിലെ
“vertex” അഥവാ node, എന്ന സങ്കേതത്തിന് തുടക്കമിട്ടു . edge ,degree of freedom എന്നീ പുതിയ സങ്കൽപങ്ങളും ഇതോടൊപ്പം കൂട്ടിച്ചേർത്ത് 1735 ആഗസ്റ്റിൽSt. Petersburg Academy യിൽ തൻ്റെ നിഗമനങ്ങൾ സമർപ്പിച്ച ഓയിലർ ഒരു പുതിയ ഗണിത ശാസ്ത്ര ശാഖയ്ക്ക് അടിസ്ഥാന ശിലയിടുകയായിരുന്നു .Topology എന്ന ശാസ്ത്ര ശാഖയുടെ ഉത്ഭവത്തിന് ആധാരമായ ആശയങ്ങളും ഈ പ്രശ്ന നിർദ്ധാരണത്തിൽ നിന്നുമാണുണ്ടായത്. ന്യൂസിലൻ്റിലെ ക്രൈസ്റ്റ് ചർച്ചിലെ
Canterbury University യിൽ ഇതിൻ്റെ ഓർമ്മയ്ക്കായി 7 പാലങ്ങളുൾപ്പെടുന്ന മാതൃക പുനസൃഷ്ടിച്ചിട്ടുണ്ട് .

വാൽക്കഷണം: യഥാർത്ഥ 7 പാലങ്ങളിൽ രണ്ടെണ്ണം മാത്രമേ ഇന്ന് നിലവിലുള്ളൂ, ചിലത് ഒന്നാം ലോക മഹായുദ്ധത്തിൽ തകർന്നു ,ചിലത് പുതുക്കി പണിയുകയും മറ്റ് ചിലത് പുതിയ ഹൈവേ വന്നപ്പോൾ ആവശ്യമില്ലാതാവുകയും ചെയ്തു .

Image

ഒരു അഭിപ്രായം പറയൂ